കൈ വേദനിക്കാതെ ഇടിയപ്പം ഉണ്ടാക്കാം; ഒരു ഐസ് ക്രീം ബോട്ടിൽ മതി, 5 മിനിറ്റിൽ ഇഷ്ടംപോലെ ഇടിയപ്പം റെഡി | Perfect Idiyappam Making Tip
Perfect Idiyappam Making Tip : ഇടിയപ്പവും മുട്ടക്കറിയും മലയാളികൾക്ക് ഏറെ പ്രിയമാണ്. എന്നാൽ മുട്ടക്കറിയ്ക്ക് ഒപ്പം മാത്രമല്ല കടലക്കറി, ചിക്കൻ കറി, വെജിറ്റബിൾ കുറുമ എന്നിവയ്ക്കൊപ്പവും ചേർന്നു പോവുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇടിയപ്പം. പ്രഭാത ഭക്ഷണമായി പലരും വീടുകളിൽ ഇടിയപ്പം തയ്യാറാക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചാണ് പൊതുവേ ഇടിയപ്പം തയ്യാറാക്കാറുള്ളത്. സാധാരണ അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ചാണ് ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്. ചൂടുവെള്ളത്തിൽ ഇടിയപ്പത്തിനുള്ള മാവ് കുഴച്ചെടുക്കുക എന്നതാണ് പലരെയും ബുദ്ധിമുട്ടിക്കുന്ന കാര്യവും. ഇടിയപ്പം ഉണ്ടാക്കാനുള്ള എളുപ്പവഴി പരിചയപ്പെട്ടാലോ….
