കർണാടകയിലെ സോഫ്റ്റ് ഇഡ്ഡലി രഹസ്യം ഇതാണ്; വെറും 2 സ്പൂൺ ഉഴുന്ന് മതി; ഇതുപോലെ മാവ് തയ്യാറാക്കിയാൽ പഞ്ഞിപോലെ സോഫ്റ്റ് ആയ ഇഡ്ഡലി കിട്ടും | Perfect Batter For Soft Idli Recipe
Perfect Batter For Soft Idli Recipe
- Keep batter in a warm place.
- Add salt after fermentation (for very cold climates)
- Keep batter inside an oven with light ON
- Wrap the vessel with a warm cloth
- Keep inside an insulated casserole
Perfect Batter For Soft Idli Recipe : മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡലി. മിക്ക ദിവസങ്ങളിലും പല വീടുകളിലും രാവിലെ ഇഡലിയും സാമ്പാറും ആയിരിക്കും. എന്നാൽ കടയിൽ നിന്ന് കിട്ടുന്നതുപോലെ നല്ല സോഫ്റ്റ് ഇഡലി ആകണമെന്നില്ല. എത്ര ഉഴുന്നും അരിയും ചേർത്താലും സോഫ്റ്റ് ഇഡലി ഉണ്ടാക്കാൻ കഴിയാത്തതാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. തലേദിവസം അരി അരച്ച് പുളിപ്പിച്ചാൽ മാത്രം ഇഡലി സോഫ്റ്റ് ആകില്ല. അതിന് ചില പൊടിക്കൈകൾ കൂടി പരീക്ഷിക്കാം. നല്ല കർണാടക സ്റ്റൈൽ സോഫ്റ്റ് ഇഡലിയും അതിലേക്ക് കിടിലൻ കോമ്പിനേഷൻ ആയ ഒരു അടിപൊളി സാമ്പാറും എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
- Ingredients:
- പച്ചരി – 3 കപ്പ്
- ഉഴുന്ന് – 2 സ്പൂൺ
- ഉലുവ – 3 സ്പൂൺ
- ചോറ് – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- ദോശമാവ് – 1 തവി
ആദ്യമായി ഒരു ബൗളിലേക്ക് മൂന്ന് കപ്പ് പച്ചരി അല്ലെങ്കിൽ ഇഡലി അരി എടുക്കണം. ഈ അളവിൽ അരി എടുത്താൽ നാലോ അഞ്ചോ പേർക്ക് കഴിക്കാനുള്ള ഇഡലി തയ്യാറാക്കാം. ശേഷം ഇതിലേക്ക് രണ്ട് സ്പൂൺ ഉഴുന്ന് കൂടെ ചേർത്തു കൊടുത്ത് നല്ലപോലെ വെള്ളമൊഴിച്ച് കൈകൊണ്ട് നന്നായി ഞെരടി കഴുകിയെടുക്കണം. മൂന്നോ നാലോ പ്രാവശ്യം കഴുകി എടുക്കാവുന്നതാണ്. കഴുകിയെടുത്ത അരിയിലേക്ക് മൂന്ന് സ്പൂൺ ഉലുവ കൂടി ചേർത്തു കൊടുക്കണം. ഇവയെല്ലാം കൂടെ നന്നായി മിക്സ് ചെയ്തെടുത്ത ശേഷം അടച്ച് വച്ച് അഞ്ച് മുതൽ 6 മണിക്കൂർ വരെ കുതിരാനായി മാറ്റി വയ്ക്കണം. കുതിർത്ത ശേഷം അരി വീണ്ടും നല്ലപോലെ കഴുകിയെടുക്കണം.
ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്കോ അല്ലെങ്കിൽ ഗ്രൈൻഡറിലേക്കോ ചേർത്ത ശേഷം ഒരു കപ്പ് ചോറ് കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. അരച്ചെടുത്ത മാവ് ഒരു മൺ കലത്തിലേക്ക് ഒഴിച്ച ശേഷം മിക്സി കഴുകിയെടുത്ത കുറച്ച് വെള്ളം കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. അടുത്തതായി നമ്മൾ വളരെ പ്രധാനപ്പെട്ട ഒരു ചെറുവയാണ് ഇതിലേക്ക് ചേർക്കുന്നത്. തലേ ദിവസം നമ്മൾ ഇഡലി തയ്യാറാക്കിയ ഒരു തവി മാവാണ് ആ ചേരുവ. ദിവസവും ഇഡലിയോ ദോശയോ തയ്യാറാക്കുന്നവർ ഒരു തവി മാവ് എടുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കുകയാണെങ്കിൽ അടുത്ത ദിവസം നമ്മൾ മാവ് തയ്യാറാക്കുമ്പോൾ അതിലേക്ക് ഈ ഈ പഴയ മാവ് ചേർത്താൽ ഇഡലി നല്ല സോഫ്റ്റ് ആയി കിട്ടും. പഴയ മാവ് ഫ്രിഡ്ജിൽ നിന്നും എടുക്കുമ്പോൾ അതിനു മുകളിലായി കുറച്ച് ജലാംശം ഉണ്ടാകും. അത് കളഞ്ഞശേഷം കുറച്ച് നല്ല വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്ത് പുതിയ മാവിലേക്ക് ചേർക്കാവുന്നതാണ്. Perfect Batter For Soft Idli Recipe Video Credit : Mallus In Karnataka
