Curry Leaves Better Growth Tips

ഇതുപോലത്തെ തകര പാട്ട ഉണ്ടോ.!? കറിവേപ്പ് ചെടിയെ വലിയ മരമാക്കി മാറ്റാം; കറിവേപ്പില ചെടി തഴച്ചു വളരാൻ അടിപൊളി സൂത്രം

Curry Leaves Better Growth Tips

  • Natural Growth Booster (Once in 15 Days)
  • Best Organic Fertilizers
  • Right Pot Size
  • Avoid Flowering
  • Micronutrient Boost (Monthly)

Curry Leaves Better Growth Tips : നമ്മുടെയെല്ലാം വീടുകളിൽ കറികളും മറ്റും തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി മിക്ക വീടുകളിലും കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ പലതരത്തിലുള്ള കീടനാശിനികളും അടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം ചെറിയ രീതിയിൽ പരിചരണം നൽകിക്കൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കാനായി സാധിക്കും. അത്തരത്തിൽ കറിവേപ്പില ചെടി നട്ടുപിടിപ്പിക്കേണ്ട രീതിയെ പറ്റിയും അതിന്റെ പരിചരണ രീതികളെ പറ്റിയും വിശദമായി മനസ്സിലാക്കാം.

അത്യാവശ്യം നല്ല രീതിയിൽ ശ്രദ്ധ നൽകുകയാണെങ്കിൽ കറിവേപ്പില ചെടി വളരെ എളുപ്പത്തിൽ തന്നെ വളരുകയും ആവശ്യത്തിന് ഇല അതിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നതാണ്. ചെടി നട്ടുപിടിപ്പിച്ചു കഴിഞ്ഞാൽ നല്ല രീതിയിൽ വെളിച്ചം കിട്ടുന്ന ഭാഗത്ത് തന്നെ വയ്ക്കാനായി ശ്രദ്ധിക്കണം. അതുപോലെ കറിവേപ്പില ചെടിക്ക് വളരെ കുറച്ചു വെള്ളം മാത്രമേ ആവശ്യമായിട്ടുള്ളൂ. അതിനാൽ കൂടുതൽ വെള്ളം ഒരു കാരണവശാലും ഒഴിച്ചു കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചെടി നല്ല രീതിയിൽ വളർന്നതിനുശേഷം മാത്രം ഇലകൾ എടുക്കാനായി ശ്രദ്ധിക്കുക. ഇലകൾ ഒരു കാരണവശാലും ഊരിയെടുക്കരുത്, പകരം തണ്ടോടു കൂടി മുറിച്ചെടുക്കണം. പുതിയതായി ചെടി നട്ടുപിടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനായി ഉപയോഗിച്ച് തീർന്ന ചെറിയ തകര പാത്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യം തന്നെ അവയുടെ ചുവട്ടിൽ ഒരു സ്ക്രൂഡ്രൈവറോ മറ്റോ ഉപയോഗിച്ച് ഓട്ടകൾ ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്താൽ മാത്രമേ മണ്ണിൽ നിന്നും വെള്ളം താഴോട്ട് ഇറങ്ങി പോവുകയുള്ളൂ. അതുപോലെ പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ അടുക്കളയിൽ നിന്നും കിട്ടുന്ന ജൈവ കമ്പോസ്റ്റ് കൂടി ചേർത്ത് തയ്യാറാക്കുകയാണെങ്കിൽ കൂടുതൽ നല്ലതായിരിക്കും.

അതോടൊപ്പം തന്നെ കുറച്ച് ചാര പൊടി കൂടി ചേർത്തു കൊടുക്കണം. ഈയൊരു കൂട്ടുകൂടി പാത്രത്തിലേക്ക് നിറച്ച ശേഷം വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം മണ്ണിലേക്ക് നല്ലതുപോലെ ഇറങ്ങി കഴിഞ്ഞാൽ നല്ല വേരോടു കൂടിയ തൈ മണ്ണിലേക്ക് നട്ടു പിടിപ്പിക്കാവുന്നതാണ്. ഈയൊരു രീതിയിൽ ചെടിയെ സംരക്ഷിക്കുകയാണെങ്കിൽ എളുപ്പത്തിൽ തൈ പിടിക്കുകയും പിന്നീട് അത് റീപ്പോട്ട് ചെയ്തു നല്ല രീതിയിൽ വളർത്തിയെടുക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Curry Leaves Better Growth Tips Video Credit : POPPY HAPPY VLOGS

Climate & Location
Grows best in warm tropical climate
Ideal temperature: 20–35°C
Needs 6–8 hours of direct sunlight

Soil Preparation
Best well-draining soil mix:
Garden soil – 40%
Sand or cocopeat – 30%
Compost / vermicompost – 30%
Soil should not retain excess water

Planting Method
From Sapling (Best)
Choose a healthy 6–8 inch sapling
Plant in 12–14 inch pot or directly in ground
Water lightly after planting
From Seeds
Use fresh black seeds
Soak seeds overnight
Sow 1 inch deep
Germination: 10–15 days

Watering Care
Water 2–3 times a week
Always check top soil before watering
Avoid waterlogging

Sunlight
Full sun is compulsory
Morning sunlight gives fast leaf growth

Fertilizer Schedule
Apply every 15–20 days:
Vermicompost
Cow dung compost
Banana peel water
Mustard cake water (diluted)

Pruning & Maintenance
Pinch top shoots regularly
Remove flowers immediately
Encourages bushy growth

Pest & Disease Care
Spray neem oil (3–5 ml/L) weekly
For leaf curl: onion peel water spray
Avoid excess nitrogen fertilizer

Repotting
Repot once in 1–2 years
Use slightly bigger pot
Best time: summer or early monsoon

Harvesting
Start harvesting after 6–8 months
Do not remove more than ⅓ of leaves
Regular harvesting improves growth

Also Read : ഈ ഒരു മരുന്ന് വീട്ടിൽ തയ്യാറാക്കി വെക്കൂ; ചെടികൾ എല്ലാ കാലത്തും പൂത്തുലഞ്ഞു നിൽക്കും, 10 ദിവസത്തിൽ റോസാ ചെടി കാട് പിടിച്ച് പൂക്കും

Advertisement