Thermal Rice Cooker Tips

റൈസ് കുക്കർ വീട്ടിലുണ്ടോ.!? ചോറും കറികളും വെറും പത്ത് മിനിറ്റിൽ ഒന്നിച്ച് റെഡിയാക്കാം; ഇത്രയുണ് നാൾ അറിയാതെ പോയ കിടിലൻ ടിപ്‌സ് | Thermal Rice Cooker Tips

Thermal Rice Cooker Tips

  1. Correct Rice–Water Ratio
  2. Pre-Boil Properly
  3. Do NOT Open the Lid
  4. Soaking Improves Cooking
  5. Add Salt & Oil Carefully
  6. Cooking Time Guide
  7. Extra Uses of Thermal Cooker
  8. Cleaning & Care

Thermal Rice Cooker Tips : വീട്ടമ്മമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ചോറ് വെക്കാൻ അധിക സമയം വേണമെന്നത്. കുക്കറിൽ വച്ചാൽ ശരിയാകുമോ റൈസ് കുക്കറിൽ വച്ചാൽ വേവ് കുറയുമോ തുടങ്ങി എല്ലാ പരാതികളും ഇനി മാറുകയാണ്. റൈസ് കുക്കറിൽ നല്ല സൂപ്പർ ആയി ചോറ് തയ്യാറാക്കാം. പ്രഷർ കുക്കറിലും മറ്റും വയ്ക്കുന്ന ചോറിന് അടുപ്പിൽ വയ്ക്കുന്ന ചോറിന്റെ രുചിയില്ലെന്നാണ് സങ്കല്പം. എന്നാൽ വെക്കേണ്ടതുപോലെ വച്ചാൽ കുക്കറിലും നന്നായി ചോറ് വയ്ക്കാം എന്നതാണ് വസ്തുത. വെള്ളം പിടിച്ചും കുഴഞ്ഞുമൊക്കെ ഇരിക്കുന്നതാണ് കുക്കറിൽ വയ്ക്കുന്ന ചോറിന് പലരുടെയും അപ്രീതിക്ക് കാരണമാകുന്നത്. വെക്കേണ്ടത് പോലെ വച്ചാൽ കുക്കറിൽ വയ്ക്കുന്ന ചോറും ഒന്നിനോടൊന്ന് ഒട്ടിപ്പിടിക്കാതെ നല്ല സുന്ദരമായിരിക്കും എന്നതാണ് വസ്തുത. റൈസ് കുക്കറിൽ അതെങ്ങനെ വേണമെന്ന അതിന്റെ വളരെ ലളിതമായ ഒരു പാചകവിദ്യയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

റൈസ് കുക്കറിൽ ചോറ് മാത്രമല്ല തയ്യാറാക്കാൻ ആവുക മറ്റു പല ഉപയോഗങ്ങളും ഇതുകൊണ്ട് ഉണ്ട്. റൈസ് കുക്കറിൽ ചോറിനോടൊപ്പം തന്നെ നമുക്ക് കറികളും തയ്യാറാക്കി എടുക്കാം എന്ന് പറഞ്ഞാലോ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ. എന്നാൽ വെറും 10 മിനിറ്റ് മിനിറ്റിൽ ചോറും കറികളും റൈസ് കുക്കറിൽ തയ്യാറാക്കി എടുക്കാം. രാവിലെ തിരക്കുപിടിച്ച ജോലിക്ക് പോകുന്ന വീട്ടമ്മമാർക്കും മറ്റുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ രീതി എന്താണെന്ന് നോക്കാം. ആദ്യമായി ഒരു കലത്തിൽ വെള്ളമൊഴിച്ച് അത് ചൂടാവുന്നതിനായി അടുപ്പിൽ വയ്ക്കണം. ഇവിടെ നമ്മൾ കുറച്ചധികം വെള്ളം ഉപയോഗിക്കുന്നുണ്ട്. അടുത്തതായി ഒരു പാത്രത്തിലേക്ക് കുറച്ച് ജയ അരിയെടുത്ത് രണ്ടോ മൂന്നോ പ്രാവശ്യം നല്ലപോലെ കഴുകി എടുക്കണം.

ചോറിനൊപ്പം നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ബീൻസ് ഉപ്പേരിയും പരിപ്പ് കുത്തിക്കാച്ചിയതുമാണ്. അതിനായി ബീൻസും സവാളയും ചെറുതായി അരിഞ്ഞെടുക്കണം. അതുപോലെ തലേദിവസം ഒരു പാത്രത്തിൽ കുറച്ച് പരിപ്പും വെള്ളവും ചേർത്ത് കുതിരാനായി വച്ചത് കൂടെ എടുക്കണം. രാത്രി കുതിരാനായി വയ്ക്കാൻ മറക്കുകയാണെങ്കിൽ ഒരു അരമണിക്കൂർ മുമ്പ് ചൂടുവെള്ളത്തിൽ ഇട്ടുവച്ചാൽ മതിയാകും. ഇവിടെ നമ്മൾ ഒരു കപ്പ് സാമ്പാർ പരിപ്പാണ് എടുത്തിട്ടുള്ളത്. അടുത്തതായി തിളച്ച വെള്ളത്തിലേക്ക് കഴുകിവെച്ച അരി ചേർത്ത് കൊടുക്കണം. ജോലിക്ക് പോകുന്നവരാണെങ്കിൽ ഇതുപോലെ രാത്രിയിൽ എല്ലാം റെഡിയാക്കി റൈസ് കുക്കറിൽ വയ്ക്കുകയാണെങ്കിൽ രാവിലെ കൊണ്ടുപോകുന്നതിന് വളരെ എളുപ്പമായിരിക്കും. വെറും 10 മിനിറ്റിൽ നമ്മുടെ ലഞ്ച് ബോക്സ് റെഡിയായി കിട്ടുകയും ചെയ്യും. ശേഷം ഇതിൽനിന്ന് കുറച്ച് വെള്ളം കോരി മാറ്റി വയ്ക്കണം. അടുത്തതായി പരിപ്പ് ഈ കലത്തിലേക്ക് ഇറക്കിവയ്ക്കാൻ പാകത്തിലുള്ള ഒരു പാത്രത്തിലേക്കിട്ട് അത് ഇതിലേക്ക് ഇറക്കി വയ്ക്കണം. ഇതിലേക്ക് നമ്മൾ മാറ്റിവെച്ച ചൂടുവെള്ളം ചേർത്ത് കൊടുക്കണം. സാധാരണ പച്ചവെള്ളം ചേർത്ത് കൊടുത്താലും മതിയാകും. (Thermal Rice Cooker Tips)

ശേഷം ഇതിലേക്ക് ഒരു തക്കാളി മുറിച്ചെടുത്തതും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. ഈ കലത്തിനു മുകളിലായി ഒരു പാത്രം വച്ച് അതിലേക്ക് മുറിച്ചെടുത്ത ബീൻസും സവാളയും കൂടെ ചേർത്ത് നല്ലവണ്ണം മൂടി വയ്ക്കണം. ഇത് ഉയർന്ന തീയിൽ 10 മിനിറ്റോളം നന്നായി തിളപ്പിച്ച് വേവിച്ചെടുത്ത ശേഷം തീ ഓഫ് ചെയ്ത് കലം റൈസ് കുക്കറിലേക്ക് മാറ്റാം. രണ്ടു മണിക്കൂറിനു ശേഷം റൈസ് കുക്കർ തുറന്നു നോക്കുമ്പോൾ എല്ലാ പച്ചക്കറികളും ചോറും നല്ലപോലെ വെന്തിട്ടുണ്ടാകും. ഈ രീതിയിൽ നമ്മൾ ചെയ്തെടുക്കുന്നത് നല്ല ഹെൽത്തിയുമാണ് അതുപോലെ തന്നെ ടേസ്റ്റിയുമാണ്. ഒരു മൺചട്ടിയിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇരുപതോളം ചെറിയ ഉള്ളി ചതച്ചെടുത്തതും കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചതച്ചെടുത്ത തേങ്ങാ കൊത്തും ഉണക്കമുളക് ചതച്ചടുത്തതും കൂടെ ചേർത്ത് നല്ല പോലെ വഴറ്റിയെടുക്കണം. ശേഷം വേവിച്ചെടുത്ത പരിപ്പ് ചേർത്ത് തിളപ്പിച്ചെടുത്താൽ പരിപ്പ് കുത്തിക്കാച്ചിയത് റെഡി. ഇതേസമയം മറ്റൊരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും വറ്റൽ മുളകും ഇട്ട് പൊട്ടിച്ച് അതിലേക്ക് വേവിച്ചെടുത്ത് ബീൻസും ചതച്ചെടുത്ത അരപ്പും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. ഏതുതരം കറികളും തോരനും ഈ രീതിയിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. Thermal Rice Cooker Tips Video Credit : Resmees Curry World

Also Read : റൈസ് കുക്കർ വീട്ടിലുണ്ടോ.!? ഇനി ഫ്രിഡ്‌ജും വേണ്ട കാസറോളും വേണ്ട, ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പ് | Rice Cooker Uses At Home

Advertisement