Devi Temple Vazhipadu Astrology

മഹാലക്ഷ്‌മി വീട്ടിൽ കൂടിയിരിക്കും, വീട്ടിൽ പണവും ഐശ്വര്യവും നിറയും; വീട്ടിൽ ഐശ്വര്യം വരാൻ ലക്ഷ്‌മി ദേവിയെ ഇങ്ങനെ പ്രാർത്ഥിക്കണം | Devi Temple Vazhipadu Astrology

Devi Temple Vazhipadu Astrology

Devi Temple Vazhipadu Astrology : ഏത് വീട്ടിൽ നോക്കിയാലും ഒന്ന് അല്ലെങ്കിൽ മറ്റൊരു പ്രശ്നം കാരണം മനസ്സ് വിഷമിച്ചിരിക്കുന്നത് കാണാം. അല്ലേ. ഒന്നുകിൽ തൊഴിൽ ഇല്ലായ്മ. അല്ലെങ്കിൽ ദാരിദ്ര്യം. അസുഖങ്ങൾ, വിവാഹതടസ്സം, വന്ധ്യത. അങ്ങനെ അനവധി നിരവധി കാരണങ്ങൾ കാരണം വിഷമിക്കുന്നവർ ആണ് നമുക്ക് ചുറ്റും. ഈ കലികാലത്ത് നാമജപവും ദേവിയെ മനമുരുകി പ്രാർത്ഥിക്കുകയും ആണ് ഏറ്റവും വലിയ പരിഹാരം.

വളരെയധികം മനഃപ്രയാസം ഉണ്ടാവുമ്പോൾ ആണല്ലോ നാം ദേവിയെ ഭജിക്കുന്നത്. മനഃപ്രയാസം ഒഴിഞ്ഞു വീട്ടിൽ ഐശ്വര്യം നിറയാനും ആഗ്രഹിച്ച കാര്യം നടക്കാനും ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്‌താൽ മതി. അത് എന്താണ് എന്നല്ലേ. വീടിന്റെ അടുത്തുള്ള ഏതെങ്കിലും ദേവീ ക്ഷേത്രത്തിൽ നാരങ്ങാമാല സമർപ്പിക്കുന്നത് ആണ് ആ വഴിപാട്. ദുർഗയോ, ഭദ്രകാളിയോ അങ്ങനെ ഏത് ദേവി ആയാലും പ്രശ്നമില്ല.

വീടിന്റെ അടുത്തുള്ള ദേവീ ക്ഷേത്രം ആയിരിക്കണം. അത് നിങ്ങളുടെ കുടുംബക്ഷേത്രം ആണെങ്കിൽ അത് അത്യുത്തമം. നാരങ്ങാമാല സമർപ്പിക്കുമ്പോൾ കഴിയുമെങ്കിൽ സ്വയം കൊരുക്കുക. കടയിൽ നിന്നും പറഞ്ഞു ചെയ്യിക്കുന്നത് ആയാലും പ്രശ്നം ഒന്നും ഇല്ല. നാരങ്ങാമാല കൊരുക്കാനായി പതിനെട്ട് , നാൽപ്പത്തി എട്ട് , അറുപത്തി എട്ട് അല്ലെങ്കിൽ നൂറ്റിയെട്ടു നാരങ്ങ എടുക്കുക. ഇങ്ങനെ മാസത്തിൽ ഒരിക്കൽ നാരങ്ങാ മാല സമർപ്പിച്ചാൽ മതിയാവും.

അമ്മയോടുള്ള കടുത്ത വിശ്വാസവും ഭക്തിയും മാത്രം മതി. മനമുരുകി പ്രാർത്ഥിച്ചാൽ തീർച്ചയായും അമ്മ വിളി കേൾക്കും. അതേ സമയം പരീക്ഷണാർത്ഥം ഈ വഴിപാട് ചെയ്യാൻ പാടില്ല. അതു പോലെ തന്നെ വീട്ടിൽ എത്ര പേരുണ്ടോ അത്രയും തന്നെ വെള്ളി രൂപ എടുത്തിട്ടു മൂന്ന് പ്രാവശ്യം വീതം തലയ്ക്കുഴിഞ്ഞു അമ്പലത്തിൽ കാണിയ്ക്ക അർപ്പിക്കുക. വഴിപാട്വി നടത്തേണ്ട രീതി വിശദമായി വിഡിയോയിൽ പറയുന്നുണ്ട്. Devi Temple Vazhipadu Astrology Video Credit : Mukesh EP And EasyHealth

Also Read : ഈ നാളുകാർ വീട്ടിലുണ്ടോ.!? നാഗങ്ങൾക്ക് ഈ വഴിപാട് കൂടി നടത്തിയാൽ ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല, രാജയോഗമുള്ള നക്ഷത്രങ്ങൾ | Do This Offering Wish Will Come True Astrology

Advertisement