ഇതുപോലെ അരിയിട്ടാൽ 10 മിനിറ്റിൽ ചോറ് റെഡി; ഒട്ടും വെന്തുകുഴയാതെ പയറുമണി പോലത്തെ ചോറ് കിട്ടാൻ ഇങ്ങനെ ചെയ്യൂ, സമയവും ഗ്യാസും ലാഭം | Rice Cooking Easy Tip
Rice Cooking Easy Tip : വീട്ടിൽ വിറകടുപ്പും തെർമൽ കുക്കറും ഒന്നും ഇല്ലാത്തവർക്ക് പാചകം ചെയ്യുന്നതിനായി ഏക ആശ്രയം ഗ്യാസ് അടുപ്പാണ്. പാചകവാതകത്തിന്റെ വില ഇടയ്ക്കിടെ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഗ്യാസ് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വലിയ പണച്ചെലവാകും ഫലം. അരി വേവിച്ചെടുക്കുക പോലുള്ള കാര്യങ്ങൾക്കാണ് പലപ്പോഴും കൂടുതൽ ഗ്യാസ് ഉപയോഗം വേണ്ടിവരുന്നത്.
എന്നാൽ അൽപ്പം ബുദ്ധി ഉപയോഗിച്ചാൽ ചുരുങ്ങിയ ഗ്യാസിൽ തന്നെ അരി വേവിച്ചെടുക്കാൻ സാധിക്കും. എന്നാൽ ചില മുന്നൊരുക്കങ്ങൾ നടത്തിയാൽ ചോറുണ്ടാക്കാൻ ആവശ്യമായ ഗ്യാസിന്റെ അളവ് പാതിയായി കുറയ്ക്കാം. ഇത് എങ്ങനെയാണെന്ന് നോക്കാം. ആദ്യമായി അരിയെടുത്ത് നല്ലപോലെ നാലോ അഞ്ചോ പ്രാവശ്യം കഴുകി വൃത്തിയാക്കി എടുക്കണം. ശേഷം ചോറ് ഉണ്ടാക്കുന്ന പാത്രമെടുത്ത് അതിലേക്ക് കഴുകി വെച്ച അരി ചേർത്ത് കൊടുക്കണം. സാധാരണ വെള്ളം തിളക്കുമ്പോൾ അതിലേക്ക് കഴുകിവെച്ച അരിയിട്ട് തിളപ്പിച്ച് ചോറ് ഉണ്ടാക്കുകയാണല്ലോ പതിവ്. എന്നാൽ അതിനു പകരമായി നമ്മളിവിടെ ആദ്യം അരിയാണ് കലത്തിലേക്ക് ചേർക്കുന്നത്. ശേഷം ഇതിലേക്ക് ആവശ്യമായ വെള്ളം കൂടെ ചേർത്തു കൊടുക്കണം.
എപ്പോഴും അരിയുടെ മുകളിലായി വെള്ളം നിൽക്കുന്ന രീതിയിൽ ഇതിലേക്ക് വെള്ളം ആവശ്യമാണ്. ശേഷം ഇത് അടച്ചുവെച്ച് അരമണിക്കൂർ കുതിരാനായി മാറ്റി വയ്ക്കണം. ഇത്തരത്തിൽ കുതിർത്തെടുത്ത ശേഷം അരി വേവിച്ചെടുക്കുമ്പോൾ നമ്മൾ സാധാരണ ഗതിയിൽ അരി വേവിച്ചെടുക്കുന്നതിന്റെ പകുതി സമയം മതിയാകും. അര മണിക്കൂറിന് ശേഷം ഇത് എടുത്തു നോക്കുമ്പോൾ അരി നല്ല വെള്ള നിറത്തിൽ ആയിട്ടുണ്ടാകും. ഈ അരി നമ്മൾ കയ്യിൽ വെച്ച് ചെറുതായൊന്ന് ഞെരടിയെടുക്കുമ്പോൾ അരി പൊട്ടുന്നതായി കാണാം. അരി നല്ലതുപോലെ കുതിർന്നു വന്നതു കൊണ്ടാണ് ഇത്തരത്തിൽ പൊട്ടി വരുന്നത്.
അടുത്തതായി നമ്മൾ ഇതേ വെള്ളത്തിൽ തന്നെ അരി വേവിച്ചെടുക്കുന്നതിനായി അടുപ്പിലേക്ക് വയ്ക്കണം. അരി കുതിർത്തെടുത്ത വെള്ളത്തിന് ഒരു പാൽ നിറം കാണപ്പെടുകയാണെങ്കിൽ അത് നമ്മൾ വൃത്തിയായി അരി കഴുകാത്തത് കൊണ്ടാണ് എന്ന് മനസ്സിലാക്കണം. അപ്പോൾ കുതിർക്കാനുപയോഗിച്ച വെള്ളം മാറ്റി വീണ്ടും വെള്ളം ചേർത്ത് കൊടുത്ത് അടുപ്പിലേക്ക് വയ്ക്കണം. ഈ കലത്തിന് മുകളിലായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് കൊടുക്കുമ്പോൾ അരി വേവുന്നതിനൊപ്പം ഈ വെള്ളവും ചൂടായി കിട്ടും. ഇത് നമുക്ക് ഇടക്കിടെ ഒഴിച്ച് കൊടുക്കുകയും അത്രയും ഗ്യാസ് ലാഭിക്കുകയും ചെയ്യാം. ഒട്ടും ഒട്ടിപിടിക്കാത്ത രീതിയിൽ നല്ല വിട്ടു നിൽക്കുന്ന രീതിയിലുള്ള കിടിലൻ ചോറ് തയ്യാർ. ഇനി വളരെ കുറഞ്ഞ ഗ്യാസ് ഉപയോഗിച്ച് നല്ല മണി മണിയോടെയുള്ള ചോറ് നിങ്ങളും തയ്യാറാക്കി നോക്കൂ. Rice Cooking Easy Tip Video Credit : E&E Kitchen