How To Make Bath Soap Using Coconut Oil

5 പൈസ ചിലവില്ല; 2 ചേരുവ മതി കിലോ കണക്കിന് സോപ്പ് റെഡി, കുളിക്കാൻ ആവശ്യമായ സോപ്പ് 5 മിനിറ്റിൽ വീട്ടിലുണ്ടാക്കാം | How To Make Bath Soap Using Coconut Oil

How To Make Bath Soap Using Coconut Oil : കുളിക്കാൻ ആവശ്യമായ സോപ്പ് ഇനി കടയിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ തയ്യാറാക്കാം. നമ്മുടെയെല്ലാം വീടുകളിൽ നിത്യോപയോഗ വസ്തുക്കളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ബാത്ത് സോപ്പ്. അതുകൊണ്ടുതന്നെ സോപ്പ് സാധാരണയായി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ വളരെ ചുരുങ്ങിയ ചിലവിൽ വളരെ കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി നല്ല ഉഗ്രൻ ബാത്ത് സോപ്പ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ബാത്ത് സോപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ 170 ഗ്രാം അളവിൽ കോസ്റ്റിക് സോഡാ അഥവാ സോഡിയം ഹൈഡ്രോക്സൈഡ്,സോപ്പിൽ ഫില്ലർ ആയി ഉപയോഗിക്കുന്ന ടാൽക്കം പൗഡർ 200 ഗ്രാം,1.1 ലിറ്റർ അളവിൽ വെളിച്ചെണ്ണ, സോപ്പിന് മണം കിട്ടാനായി 25 എം എൽ അളവിൽ സെന്റ്, 25 ml അളവിൽ തിക്കനർ, ഓറഞ്ച് കളർ ഇത്രയുമാണ്. സോപ്പ് തയ്യാറാക്കാനായി ആദ്യം തന്നെ 400ml വെള്ളം ഒരു പ്ലാസ്റ്റിക് അല്ലെങ്കിൽ സ്റ്റീൽ പാത്രത്തിലേക്ക് ഒഴിക്കുക. ഈയൊരു വെള്ളത്തിലേക്ക് എടുത്തുവച്ച കോസ്റ്റിക് സോഡയിട്ട് കുറഞ്ഞത് രണ്ടുമണിക്കൂർ എങ്കിലും തണുക്കാനായി മാറ്റിവയ്ക്കണം.

ഇത് സെറ്റായി കിട്ടിക്കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് ആദ്യം ഒരു ലിറ്റർ അളവിൽ എടുത്തുവെച്ച എണ്ണ ഒഴിച്ചു കൊടുക്കുക, ശേഷം കുറേശെയായി ബാക്കി എണ്ണ കൂടി ഒഴിച്ചു കൊടുക്കാം. അതിലേക്ക് കളർ ഏജന്റ് ചേർത്ത് കൊടുക്കുക. ഇത് നന്നായി കട്ട പോകുന്ന രീതിയിൽ ഇളക്കിയശേഷം എടുത്തു വെച്ച ടാൽക്കം പൗഡർ ഇട്ടു കൊടുക്കുക.ശേഷം ഒരു സോപ്പ് മൗൾഡ് എടുത്ത് അതിലേക്ക് അല്പം എണ്ണ തടവി കൊടുക്കുക.

നേരത്തെ എടുത്തു വച്ച മിക്സ് എണ്ണയുടെ കൂട്ടിലേക്ക് ചേർത്ത് ഒട്ടും തരിയില്ലാതെ ഇളക്കിയെടുക്കുക. കലക്കിവെച്ച കൂട്ട് മൗൽഡിലേക്ക് കുറേശ്ശെയായി ഒഴിച്ച് കൊടുക്കുക. ശേഷം സോപ്പ് സെറ്റ് ചെയ്യാനായി വെക്കണം.സോപ്പ് നന്നായി സെറ്റ് ആയ ശേഷം പ്ലാസ്റ്റിക് മൗൽഡിൽ നിന്നും ഓരോ സോപ്പ് ആയി അടർത്തിയെടുത്ത് മാറ്റാവുന്നതാണ്. ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ വീട്ടിലേക്ക് ആവശ്യമായ ബാത്ത് സോപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How To Make Bath Soap Using Coconut Oil Video Credit : PEEYUSH K P

How To Make Bath Soap Using Coconut Oil

Making bath soap using coconut oil is a great DIY project. Coconut oil is valued for its cleansing properties and ability to produce a rich lather. Here’s a basic cold process soap recipe using coconut oil.

Simple Coconut Oil Soap Ingredients

Coconut oil (76°F) – 30 oz (850 g)
Lye (sodium hydroxide) – 4.8 oz (136 g)
Distilled water – 10.9 oz (310 g)
Optional: Essential oils, colorants, or exfoliants (e.g., lavender oil, oatmeal)

Also Read : വെറും 3 മിനിറ്റ് മതി; 5 പൈസ ചിലവില്ലാതെ ആര്യവേപ്പ് കൊണ്ട് സോപ്പുണ്ടാക്കാം, വെറും രണ്ട് ചേരുവ മതി | Homemade Neem Soap

Advertisement