How To Make Fennel Seeds Powder
|

പെരുംജീരകം പൊടിക്കുമ്പോൾ ഇതു കൂടി ചേർക്കൂ, രുചി ഇരട്ടിയാകും; പൂപ്പൽ വരാതെ മാസങ്ങളോളം ഫ്രഷ് ഇരിക്കും | How To Make Fennel Seeds Powder

How To Make Fennel Seeds Powder : വിഭവങ്ങൾക്ക് സവിശേഷമായ രുചി നൽകുന്നതിനാണ് പെരുംജീരകം ഉപയോഗിക്കുന്നത്. ഔഷധമായും ഉപയോഗിക്കുന്നതിനാൽ ഇതിന് പാർശ്വഫലങ്ങളും ഉണ്ടാകും. മീൻ കറി, ഇറച്ചി കറികൾ ഉൾപ്പെടെ വ്യത്യസ്ത വിഭവങ്ങൾക്ക് രുചി നൽകാൻ പെരുംജീരകം മികച്ചതാണ്. ദഹനം മെച്ചപ്പെടുത്തുന്നതിനും വായു പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമായി ചിലർ ഭക്ഷണം കഴിച്ചതിനുശേഷം ഇത്തരം ജീരകം ചവക്കാറുണ്ട്.

ഭക്ഷണങ്ങളിൽ ചെറിയ അളവിൽ പെരുംജീരകം ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. പെരുംജീരകം നമ്മൾ സാധാരണ വീട്ടിൽ തയ്യാറാക്കി വെക്കുന്ന ഒന്നാണ്. എന്നാൽ പെരുംജീരകം പൊടിക്കുമ്പോൾ ഇതിന് രുചിയും മണവും കൂട്ടുന്നതിനായി ഒരു സ്പെഷ്യൽ ചേരുവ ചേർത്തു കൊടുത്താൽ ഇതിന്റെ രുചി ഇരട്ടിയാകും. ഇത്തരത്തിൽ പെരുംജീരകം പൊടിച്ചു വെക്കുമ്പോൾ ബീഫിലേക്കും മീൻ പൊരിക്കുന്നതിലേക്കും ചിക്കനിലേക്കുമോക്കെ ഇത് ചേർത്താൽ രുചി ഇരട്ടിയാകും. മാത്രമല്ല ഇത് പൂപ്പൽ ഒന്നും വരാതെ സൂക്ഷിച്ച് എടുത്തു വയ്ക്കുന്ന ഒരു രീതിയും കൂടെ നമുക്ക് പരിചയപ്പെടാം.

ആദ്യമായി 100 ഗ്രാം പെരുംജീരകം നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത ശേഷം നന്നായി ഉണക്കിയെടുക്കണം. ശേഷം ഒരു പാൻ ചൂടാക്കിയെടുത്ത ശേഷം ഇതിലേക്ക് കഴുകി വച്ച പെരുംജീരകം ചേർത്ത് കൊടുക്കണം. തീ ഒരു മീഡിയം ഫ്ലെയിമിൽ വെച്ച ശേഷം വേണം ഇത് വറുത്തെടുക്കാൻ. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പാലക്കാടൻ മട്ട അരിയും ഒരു ഗ്രാമ്പൂവും ഒരു ചെറിയ കഷണം പട്ടയും കാൽ ടീസ്പൂൺ കുരുമുളകും കൂടെ ചേർത്ത് കുറഞ്ഞ തീയിൽ വെച്ച ശേഷം നല്ലപോലെ വറുത്തെടുക്കണം.

പെരുംജീരകത്തിലേക്ക് അരിയും കുരുമുളകുമൊക്കെ ഇടുന്നത് ഇതിനൊരു കൊഴുപ്പ് കിട്ടുന്നതിനും നല്ലൊരു രുചി കിട്ടുന്നതിനുമാണ്. നമ്മൾ മാംസം പാകം ചെയ്ത് എടുക്കുമ്പോൾ ഇതിന് ഒരു പ്രത്യേക രുചി മണവും ലഭിക്കാൻ ഇത് സഹായിക്കും. ഇത് ചൂടാറിയതിന് ശേഷം നമുക്ക് നന്നായി പൊടിച്ചെടുക്കാം. ഇത് വറുക്കാതെ പൊടിച്ച് എടുക്കാവുന്നതാണ്. പക്ഷേ വറുത്തെടുത്താൽ നമുക്ക് കുറെ നാൾ സൂക്ഷിച്ചു വെക്കാൻ സാധിക്കും. വേനൽ സമയങ്ങളിൽ ഇതെല്ലാം പൊടിച്ചു വെക്കുന്നത് വളരെ നല്ലതാണ്. ഇത് പൊടിച്ചെടുത്ത ശേഷം ചൂടാറിയതിനു ശേഷം മാത്രമേ നമ്മൾ അടച്ച് എടുത്തു വയ്ക്കാവൂ. How To Make Fennel Seeds Powder Video Credit : Thoufeeq Kitchen

How To Make Fennel Seeds Powder

Fennel Seeds Powder Recipe Ingredients

  • 1 cup fennel seeds (saunf)
  • Optional: 1 tsp cardamom pods or a pinch of rock sugar (for added flavor/sweetness)

How To Make

  • Clean the Fennel Seeds
    Pick out any impurities or small stones.
    Optionally, you can rinse and sun-dry them completely.
  • Dry Roast (Optional but recommended)
    Heat a pan over low to medium flame.
    Add fennel seeds and roast them for 2–3 minutes until fragrant.
    Don’t over-roast or brown them — just enough to release aroma.
    Let them cool completely.
  • Grind to a Powder
    Use a spice grinder, blender, or coffee grinder.
    Grind until you get a fine or coarse powder, depending on preference.
  • Cool and Store
    Let the powder cool down after grinding.
    Store in an airtight jar in a cool, dry place.
    Stays fresh for up to 3 months.

Also Read : ഉണക്ക ചെമ്മീൻ പൊടി ഉണ്ടാക്കുമ്പോൾ ഇത് രണ്ടും കൂടി ചേർക്കൂ; കേടുകൂടാതെ വർഷങ്ങളോളം സൂക്ഷിക്കാം, വേറെ ലെവൽ രുചിയാണ് മക്കളെ | Chemmen Chammanthi Podi Recipe

Advertisement