ഒരു രോഗവും ഇല്ലാതെ 100 വർഷം ജീവിക്കാം; കർക്കിടകത്തിൽ മുക്കുറ്റി കുറി തൊട്ടാൽ, അറിയാതെ പോകരുത് ഈ അത്ഭുത ഗുണങ്ങൾ | Mukkutti Plant Benefits
Mukkutti Plant Benefits : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ തൊടികളിൽ സുലഭമായി കാണുന്ന ചെടികളിൽ ഒന്നാണ് മുക്കുറ്റി. ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റിയുടെ ഔഷധഗുണങ്ങൾ ഏറെയാണ്. ‘ബയോ സൈറ്റിസ് സെൻസിറ്റീവം’ എന്ന ശാസ്ത്രീയ നാമമുള്ള മുക്കുറ്റിക്ക് സംസ്കൃതത്തിൽ മറ്റു ചില പേരുകൾ കൂടിയുണ്ട്. ‘ജലപുഷ്പ’, ‘പീത പുഷ്പ’ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന മുക്കുറ്റിയുടെ പ്രധാന ഔഷധഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം.
പ്രധാനമായും വർഷത്തിൽ ഒരു മാസമാണ് മുക്കുറ്റി ധാരാളമായി പൂത്തു നിൽക്കുന്നത്. തൊട്ടാവാടിയെ പോലെ അത്ര സെൻസിറ്റീവ് അല്ല എങ്കിലും വളരെ പെട്ടെന്ന് വാടിപ്പോകുന്ന രീതിയിലാണ് മുക്കുറ്റിയുടെ ഇലകളും ഉള്ളത്. ഔഷധ നിർമ്മാണത്തിൽ വേര് മുതൽ പൂവ് വരെ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ ഒരു സമൂലം എന്ന രീതിയിലാണ് മുക്കുറ്റി അറിയപ്പെടുന്നത്. അസുഖങ്ങൾക്ക് അനുസൃതമായി ചെടിയുടെ ഏതു ഭാഗം ഉപയോഗപ്പെടുത്തണം എന്നത് നിശ്ചയിക്കുന്നു.
കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള മുക്കുറ്റി തിരുവാതിര ദിവസം സ്ത്രീകൾ ദശപുഷ്പങ്ങളിൽ ഒന്നായി തലയിൽ ചൂടുന്നതിനും, ഓണത്തിന് അത്തപ്പൂക്കളം ഇടുന്നതിനുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. കർക്കിടക മാസത്തിൽ മുക്കുറ്റിയുടെ പൂവെടുത്ത് ചന്ദനക്കുറിയുടെ രീതിയിൽ തൊടുന്ന ഒരു പതിവുണ്ട്. ശരീരത്തിലെ പ്രധാന മർമ്മ ഭാഗങ്ങളിൽ ഒന്നായി തിരുനെറ്റിയെ കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈയൊരു ഭാഗത്ത് മുക്കുറ്റി അരച്ച് കുറി തൊടുന്നത് കൊണ്ട് അനവധി പ്രയോജനങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്.
ആയുർവേദത്തിൽ പറയപ്പെടുന്ന തൃ ദോഷങ്ങൾ ആയ വാതം, കഫം, പിത്തം എന്നിവയ്ക്കെല്ലാം ഉള്ള ഒരു ഉത്തമ പ്രതിവിധിയായി കൂടി മുക്കുറ്റി അറിയപ്പെടുന്നുണ്ട്. പ്രധാനമായും കർക്കിടക മാസത്തിൽ തൃദോഷങ്ങൾ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ കൂടുതലായിരിക്കും. അത്തരം സാഹചര്യങ്ങളിൽ മുക്കുറ്റി കുറി തൊടുന്നത് അവയെ കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. വായയിലൂടെ കഴിക്കുന്നതിന് പുറമേ പുറം തൊലിയിൽ നീരടുത്ത് പുരട്ടിയും മുക്കുറ്റി ഉപയോഗപ്പെടുത്തുന്നു. മുക്കുറ്റിയുടെ കൂടുതൽ ഔഷധഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mukkutti Plant Benefits Video Credit : Shrutys Vlogtube
Mukkutti Plant Benefits
The Mukkutti plant (Biophytum sensitivum) may look small, but it’s a medicinal powerhouse used in Ayurveda and traditional healing for centuries. Known for its anti-inflammatory, antioxidant, and immune-boosting properties, this humble herb is a hidden gem in natural remedies and herbal medicine. Known for its vibrant purple flowers and powerful medicinal properties, the Mukkutti plant (also called Asian Pennywort) is a must have in any garden. Not only does it add a pop of color, but it’s also revered in traditional medicine for its benefits like improving skin health, boosting immunity, and enhancing mental clarity. Whether you’re a garden enthusiast or looking for natural remedies, Mukkutti is a true gem.
- Helps in wound healing
- Supports respiratory & urinary health
- Popular in organic skincare & detox treatments
- Used as a natural immune booster
