ഒരു മുറി കറ്റാർവാഴ ഉണ്ടോ.!? അഞ്ചു മിനിറ്റിൽ അടിപൊളി സോപ്പ് ഉണ്ടാക്കാം, കുട്ടികൾക്ക് ഉപയോഗിക്കാം മയമില്ലാത്ത സോപ്പ് | Aloe Vera Soap Recipe
Aloe Vera Soap Recipe
- Soothes Skin – Aloe vera calms irritated or sunburned skin.
- Deeply Moisturizes – Keeps skin soft and hydrated.
- Natural & Chemical-Free – No harsh ingredients, perfect for sensitive skin.
- Fights Acne & Blemishes – Aloe’s antibacterial properties help clear skin.
- Brightens Skin Tone – Gently exfoliates and promotes natural glow.
- Anti-Aging Support – Rich in antioxidants and vitamins for youthful skin.
Aloe Vera Soap Recipe : നമ്മളിൽ മിക്കവരുടെയും വീട്ടിൽ ഉള്ള ഒരു ചെടിയാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ചാൽ ചർമ്മത്തിനും മുടിക്കും ഒക്കെ ഒരുപാട് ഗുണപ്രദമാണ്. മുടിയുടെ കരുത്തു വർദ്ധിപ്പിക്കാനും മുടിയുടെ നര പോലെ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടാക്കുന്ന പാക്കിൽ ചേർക്കാനും ഒക്കെ കറ്റാർവാഴ ഉപയോഗിക്കും. അതു പോലെ തന്നെ ചർമ്മസംരക്ഷണത്തിന് ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒന്നാണ് കറ്റാർവാഴ.
കറ്റാർവാഴ ഉപയോഗിച്ച് ധാരാളം സൗന്ദര്യവർധന വസ്തുക്കൾ ഉണ്ടാക്കാൻ സാധിക്കും. അതിൽ ഒന്നാണ് കറ്റാർവാഴ സോപ്പ്. ഈ സോപ്പ് ഉണ്ടാക്കാനായി ഒരുപാട് സാധനങ്ങളോ സമയമോ ഒന്നും തന്നെ വേണ്ട. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കറ്റാർവാഴ സോപ്പ് കുട്ടികൾക്ക് പോലും ധൈര്യമായി ഉപയോഗിക്കാവുന്ന ഒന്നാണ്. ഈ കറ്റാർവാഴ സോപ്പ് ഉണ്ടാക്കുന്ന രീതി ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.
വെറും അഞ്ചേ അഞ്ചു മിനിറ്റ് കൊണ്ട് നമുക്ക് കറ്റാർവാഴയുടെ ജെൽ ഉപയോഗിക്കാം. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് സോപ്പ്. കുറഞ്ഞത് ഒരു തവണ എങ്കിലും നമ്മൾ ദിവസവും സോപ്പ് ഉപയോഗിക്കും. കൊറോണയുടെ വരവോടു കൂടി ഇതിന്റെ ഉപയോഗം ശരിക്കും പറഞ്ഞാൽ കൂടുതൽ ആണ്. അപ്പോൾ പിന്നെ ഈ സോപ്പ് നമുക്ക് തന്നെ ഉണ്ടാക്കാൻ കഴിഞ്ഞാൽ അത് വളരെ നല്ല കാര്യമല്ലേ.
ഒരു വിധത്തിൽ ഉള്ള കെമിക്കലും ചേരാത്ത സോപ്പ് തയ്യാറാക്കാൻ വേണ്ടി നല്ല വലിപ്പമുള്ള തണ്ട് എടുത്ത് കറ കളയാൻ വയ്ക്കുക. അതിന്റെ ജെൽ എടുത്തിട്ട് കഴുകി വൃത്തിയാക്കിയിട്ട് മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക. കുറച്ച് തേങ്ങാപ്പാൽ കൂടി എടുത്തു വയ്ക്കുക. സോപ്പ് ബേസ് ചെറുതായി മുറിച്ചിട്ട് ഡബിൾ ബോയിൽ ചെയ്ത് അലിയിക്കണം. ഓഫ് ചെയ്തിട്ട് കറ്റാർവാഴ ജെൽ, തേങ്ങാപ്പാൽ, വിറ്റാമിൻ ഈ ഓയിൽ പെർഫ്യൂം എന്നിവ ചേർക്കാം. ഇത് മോൾഡിൽ ഒഴിച്ച് സെറ്റ് ആവാൻ മാറ്റി വയ്ക്കാം. Aloe Vera Soap Recipe Video Credit : Jilz World
