Amazing Home Tricks
|

എത്ര വലിയ വീടും 5 മിനിറ്റിൽ ക്ലീൻ ചെയ്യാം; ചൂലിൽ ഇതുപോലെ ചെയ്‌താൽ ശരിക്കും ഞെട്ടും, വീട് വൃത്തിയാക്കാൻ ഇനിയെന്തെളുപ്പം | Amazing Home Tricks

Amazing Home Tricks : വീട് വൃത്തിയോടെ സൂക്ഷിക്കാൻ കഴിയുന്ന വഴികളൊക്കെ പരീക്ഷിക്കുന്നവരാണ് നമ്മൾ എല്ലാവരും. നമ്മുടെ വീട്ടിൽ തന്നെയുള്ള പല വസ്തുക്കളും ഉപയോഗിച്ച് വീട്ടിലെ പലയിടങ്ങളും കൂടുതൽ വൃത്തിയോടെ സൂക്ഷിക്കാനാകും. അയൺ ബോക്സും ചൂലും ഉപയോഗിച്ചുള്ള അത്തരം ചില ക്ലീനിങ് ടിപ്സ് പരിചയപ്പെടാം. കുട്ടികളുള്ള വീടുകളിൽ ബെഡിലും സോഫയിലുമൊക്കെ കുട്ടികൾ മൂത്രമൊഴിക്കുന്നത്‌ പതിവാണ്.

പലപ്പോഴും നമ്മൾ ഇത് തുടച്ച് വൃത്തിയാക്കിയാലും ഇതിന്റെ മണം പോവാറില്ല. പലപ്പോഴും പുറത്ത് നിന്ന് അതിഥികളൊക്കെ വരുമ്പോഴാണ് നമ്മളിത് ശ്രദ്ധിക്കുന്നത്. എന്നാൽ ഇത് മാറ്റിയെടുക്കുന്നതിനുള്ള ഒരു ടിപ്പാണ് നമ്മൾ ആദ്യം പരിചയപ്പെടുന്നത്. ഇത്തരം ഗന്ധമുള്ള ഭാഗത്ത് നല്ല മണമുള്ള സ്‌പ്രേ അടിച്ച ശേഷം അയേൺ ബോക്സ് ഉപയോഗിച്ച് ഒന്ന് മൊത്തത്തിൽ തേച്ച് കൊടുത്താൽ നല്ലൊരു പുത്തൻ ഗന്ധം കിട്ടാൻ സഹായിക്കും. അത്പോലെ ബെഡ്‌ഡിലുള്ള നനഞ്ഞ ഭാഗം ഉണങ്ങിക്കിട്ടാനും ഇത് സഹായിക്കും.

അടുത്ത ടിപ്പ് അഴുക്ക് പിടിച്ചിരിക്കുന്ന അയൺ ബോക്സ് വൃത്തിയാക്കി പുതു പുത്തൻ ആക്കി എടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ഒരു കഷണം തുണിയെടുത്ത് അതിലേക്ക് ഒന്നോ രണ്ടോ തുള്ളി വിനാഗിരി ഒഴിച്ച് അയൺ ബോക്സ് വൃത്തിയായി തുടച്ചെടുക്കാം. അയൺ ബോക്സ് നമ്മൾ സ്ഥിരമായി തുണികൾ അയൺ ചെയ്യാൻ ഉപയോഗിക്കുന്ന ഒന്നാണ്. പലപ്പോഴും നമ്മൾ പല പണികൾക്കിടയിൽ ആയിരിക്കും ഇത് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇതിൽ നമ്മൾ കൈകൊണ്ട് പിടിക്കുന്ന ഭാഗത്ത് കറയും ചെളിയും മറ്റും പറ്റിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ വിനിഗർ ഉപയോഗിച്ച് തുടച്ചശേഷം വീണ്ടും ഒരു നനഞ്ഞ തുണി നന്നായി പിഴിഞ്ഞ് തുടച്ചെടുത്താൽ അയൺ ബോക്സ് വളരെ വൃത്തിയായി സൂക്ഷിക്കാം. അതുപോലെതന്നെ അയൺ ബോക്സിൽ വയർ ഘടിപ്പിച്ചതിന്റെ അറ്റം പലപ്പോഴും പൊട്ടിയതായി കാണപ്പെടാറുണ്ട്. ഇതിനുള്ള പരിഹാര മാർഗമാണ് അടുത്തത്. ഇതിനായി ഒരു നീളത്തിലുള്ള കോട്ടൺ തുണിയെടുത്ത് അതിൻറെ ഒരറ്റം കുറച്ചൊന്ന് കീറി കൊടുക്കുക. ശേഷം അതിൻറെ മറ്റേ അറ്റം ഈ പൊട്ടിയ വയറിൻറെ മുകളിലൂടെ ആ വയർ നേരായ പൊസിഷനിൽ വച്ച ശേഷം നന്നായി ചുറ്റിച്ചെടുത്ത് അവസാനം ഈ കീറിയ ഭാഗം കൊണ്ട് അത് കെട്ടിയിടുക. ഇത്തരത്തിൽ ചെയ്യുന്നത് അയൺ ബോക്സ് കേടാവാതിരിക്കാൻ സഹായിക്കും.(Amazing Home Tricks)

പലപ്പോഴും ഇൻസുലേഷൻ ടേപ്പ് ഉപയോഗിക്കുന്നവർക്ക് അതിൻറെ അറ്റം കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഇതിന് പരിഹാരമായി നമ്മൾ അതിൻറെ അറ്റത്ത് ഒരു ഈർക്കിൽ കഷണം വച്ചു ഒട്ടിച്ച് കൊടുത്താൽ ഇത് കണ്ടുപിടിക്കുന്നതിന് എളുപ്പമായിരിക്കും. പുതിയ ചൂല് മേടിക്കുമ്പോൾ ഇതിൽനിന്ന് ധാരാളം പൊടി വരുന്നതായി കാണാറുണ്ട്. ഇതിന് പരിഹാരമായി നമ്മൾ പഴയ മുടി ചീകുന്ന ചീപ്പ് ഉപയോഗിച്ച് ഈ ചൂല് നന്നായി ചീകി കൊടുത്താൽ പൊടിയെല്ലാം പോയി കിട്ടും. അടുത്തതായി പപ്പട പാക്ക് ഉപയോഗിച്ചതിന്റെ ബാക്കി വരുമ്പോൾ പലപ്പോഴും പുറത്തു വെക്കുമ്പോൾ അത് വളരെ ഡ്രൈ ആകുന്നതായി കാണപ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരമായി നമ്മൾ ഈ പാക്ക് നല്ലൊരു ബോക്സിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ ഒരുപാട് കാലം കേടു വരാതെ സൂക്ഷിക്കാൻ സാധിക്കും. വ്യത്യസ്ഥമാർന്ന ഇത്തരം ടിപ്പുകൾ നിങ്ങളും ചെയ്തു നോക്കാൻ മറക്കരുതേ. Amazing Home Tricks Video Credit : Grandmother Tips

Amazing Home Tricks

Also Read : പച്ചമുളക് ഇങ്ങനെ ചെയ്യാമായിരുന്നോ.!? വാഷിങ് മെഷീനിൽ തുണി അലക്കുമ്പോൾ ഇതുപോലെ ചെയ്‌തുനോക്കൂ, റിസൾട്ട് കണ്ടാൽ ശരിക്കും ഞെട്ടും | Useful Tips In Kitchen

Advertisement