Amazing Useful Kitchen Tips : വീട് ശുചിയാക്കുക എന്നതുപോലെ തന്നെ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ പണികളാണ് പച്ചക്കറി നുറുക്കുന്നതും അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതും മറ്റും. അടുക്കള ജോലികൾ എളുപ്പമാക്കാനുള്ള 5 സൂപ്പർ ടിപ്സാണ് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത്.
ആദ്യമായി ഇറച്ചി വാങ്ങുമ്പോൾ അതിലെ ചോ ര പൂർണമായും കളയുന്നത് എങ്ങനെയാണെന്ന് നോക്കാം. സാധാരണ ബീഫും മട്ടനും ഒക്കെ വാങ്ങുമ്പോൾ എത്ര തവണ കഴുകിയാലും അതിലെ ചോ ര മ യം പൂർണമായും പോകാറില്ല, അതിനായി ഇറച്ചി കഴുകുന്ന വെള്ളത്തിൽ ഒരു സ്പൂൺ അരിപ്പൊടിയോ ഉപ്പോ ഇട്ട് കഴുകുകയാണെങ്കിൽ ഈ ചോരയെല്ലാം പൂർണമായും കഴുകികളയാവുന്നതാണ്.
മാത്രവുമല്ല ഇറച്ചി കഴുകിയ വെള്ളം ചെടികൾക്ക് ഒഴിക്കുകയാണെങ്കിൽ മുരടിച്ചു നിൽക്കുന്ന ചെടികളെല്ലാം ഉഷാറായി വളരുന്നത് കാണാം. ഇനി അടുത്തതായി പറയാൻ പോകുന്നത് കൂടുതലായുള്ള ഇറച്ചിയും മീനും എല്ലാം ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നവരാകും നമ്മൾ, എന്നാൽ ഇങ്ങനെ വെക്കുമ്പോൾ ഇതിന്റെ രുചി കുറയുന്നതായി കാണാം. അതിനുള്ള ഒരു പ്രതിവിധിയാണ് അടുത്തതായി പറയാൻ പോകുന്നത്.
ഇറച്ചിയും മീനും എല്ലാം ഫ്രീസറിൽ സൂക്ഷിക്കുന്നതിന് മുൻപ് നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു ബോക്‌സിൽ അൽപം വെള്ളത്തിൽ ഇട്ടുവെച്ചാൽ രുചി ഒട്ടും പോകാതെ ഫ്രഷ് ആയി ഇരിക്കും. അടുത്തതായി ഫ്രിഡ്‌ജിൽ വെക്കാതെ തന്നെ തക്കാളി എങ്ങനെ ഫ്രഷ് ആയി സൂക്ഷിക്കാം എന്ന് നോക്കാം, ഒരു പരന്ന പാത്രത്തിലോ മറ്റോ ഞെട്ടിന്റെ ഭാഗം താഴെയായി വെച്ചുകൊടുക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയാൻ വിഡിയോ കാണാവുന്നതാണ്. Amazing Useful Kitchen Tips Video Credit : Ansi’s Vlog
[…] Also Read : പച്ചക്കറി പൊട… […]
[…] Also Read : പച്ചക്കറി പൊട… […]