Banana Flower Natural Hair Dye
- Promotes Hair Growth
- Reduces Hair Fall
- Improves Scalp Health
- Conditions and Softens Hair
- Prevents Premature Greying (Traditional Claim)
Banana Flower Natural Hair Dye : പലരെയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് അകാലനര. ഇതിന് പരിഹാരമായി മാർക്കറ്റിൽ ലഭിക്കുന്ന പലതരം ഡൈകളെയാണ് മിക്കവരും ആശ്രയിക്കുന്നത്. എന്നാൽ ഈ ഡൈയിലെ കെമിക്കൽ മുടിയ്ക്ക് വളരെ ദോഷമാണ്. നരയ്ക്ക് പ്രകൃതിദത്തമായ രീതിയിൽ പരിഹാരം കാണാൻ കഴിയും. അതിന് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു പാക്ക് പരിചയപ്പെട്ടാലോ. നമ്മുടെ എല്ലാവരുടെയും വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് വാഴക്കൂമ്പ്.
വാഴക്കൂമ്പിലെ ആന്റിഓക്സിഡന്റുകളും പോഷകങ്ങളും മുടിയിഴകളെ ശക്തിപ്പെടുത്താനും അകാലനര തടയാനും സഹായിക്കുന്നു. ഇതുപയോഗിച്ച് മുടിയും മീശയും താടിയുമൊക്കെ നമുക്ക് കറുപ്പിച്ചെടുക്കാവുന്നതാണ്. താരൻ പോകാനും മുടിയുടെ ഉള്ള് വർദ്ധിപ്പിക്കാനൊക്കെ ഈ ഹെയർ ഡൈ ഉപകാരപ്രദമാണ്. വാഴക്കൂമ്പ് ഉപയോഗിച്ചുകൊണ്ട് നാച്ചുറൽ ആയി നരച്ച മുടി കറുപ്പിക്കാൻ ഒരു സൂത്രം പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ: വാഴക്കൂമ്പ് – ആവശ്യത്തിന്, ചെറുനാരങ്ങ – 4 എണ്ണം, മൈലാഞ്ചിപ്പൊടി – 2 ടേബിൾ സ്പൂൺ ഇത്തയുമാണ്. ഇതിനായി ആദ്യം നമ്മളെടുക്കേണ്ടത് വാഴക്കൂമ്പിന്റെ തോണ്ടാണ്. വാഴക്കൂമ്പിന്റെ പൂവെല്ലാം കളഞ്ഞ് അതിന്റെ തൊണ്ട് മാത്രം അടർത്തി എടുക്കണം. ഇത് ഉണക്കി പൊടിച്ചു വച്ചാലും നമുക്ക് ഏകദേശം ഒരു വർഷം വരെ എടുത്ത് ഉപയോഗിക്കാവുന്നതാണ്. ശേഷം ഇത് ഒരു കത്രിക ഉപയോഗിച്ചുകൊണ്ട് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കണം. ഇത് നമ്മൾ വെള്ളത്തിലേക്കാണ് അരിഞ്ഞെടുക്കേണ്ടത്. ശേഷം ഒരു 10 മിനിറ്റോളം ഇത് വെള്ളത്തിൽ ഇട്ട് വയ്ക്കണം.
അടുത്തതായി നാല് നാരങ്ങ എടുത്ത് രണ്ട് കഷണങ്ങളായി മുറിച്ചെടുക്കണം. ശേഷം അരിഞ്ഞെടുത്ത വാഴക്കൂമ്പിന്റെ തൊണ്ടും ചെറുനാരങ്ങയും ഒരു മിക്സിയുടെ ജാറിലേക്കിട്ട് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്കിട്ട് നല്ലപോലെ അരിച്ചെടുക്കണം. ഇതിനകത്തെ നാരിന്റെ ഭാഗമൊക്കെ മാറ്റുന്നതിനാണ് ഇത്തരത്തിൽ അരിച്ചെടുക്കുന്നത്. അരിച്ചെടുത്ത ജ്യൂസിൽ നിന്നും അരഗ്ലാസ്സ് മാറ്റി വയ്ക്കണം. ബാക്കിയുള്ള ജ്യൂസ് അടച്ച് കുറച്ച് സമയം റെസ്ററ് ചെയ്യാനായി വയ്ക്കണം. ഈ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാൻ വീഡിയോ കണ്ട് നോക്കൂ. Banana Flower Natural Hair Dye Video Credit : Vichus Vlogs
Banana flower is rich in natural pigments and antioxidants that help darken grey hair safely. When boiled and concentrated, it releases a deep brown tint that works as a gentle, chemical-free hair dye. Applying this extract to the scalp and hair strengthens roots, reduces hair fall, and gives a natural dark shine. It is suitable for all hair types and is an easy home remedy for those looking for a herbal, long-lasting hair-coloring solution.