Banana Leaf Broom Making : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നാണല്ലോ ചൂല്. വീടിന്റെ ഉൾഭാഗം വൃത്തിയാക്കാനും, പുറംഭാഗം വൃത്തിയാക്കാനും പ്രത്യേക രീതിയിലുള്ള ചൂലുകൾ ആവശ്യമായി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ വീടുകളിലും കടകളിൽ നിന്നും അവ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക.
എന്നാൽ വീട്ടിൽ വാഴയുണ്ടെങ്കിൽ അതിന്റെ ഉണങ്ങിയ തണ്ടും ഇലയും ഉപയോഗപ്പെടുത്തി ഇത്തരം ചൂലുകൾ വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ നന്നായി ഉണങ്ങി നിൽക്കുന്ന വാഴയുടെ തണ്ട് അടർത്തിയെടുക്കുക. തണ്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇലയുടെ ഭാഗം പൂർണമായും കളയണം. ഇത്തരത്തിൽ ഏകദേശം 10 മുതൽ 12 എണ്ണം വരെ തണ്ടുകൾ ആവശ്യമായി വരും. അടർത്തിയെടുത്ത തണ്ടുകളിൽ ഒരു ബ്ലേഡ് ഉപയോഗിച്ച് വരച്ചു കൊടുക്കുക.
ഇങ്ങിനെ ചെയ്യുമ്പോൾ തണ്ടിന്റെ ഭാഗങ്ങൾ നൂലിന്റെ രൂപത്തിലേക്ക് ചെറിയ പീസുകളാക്കി വിടർത്തിയെടുക്കാനായി സാധിക്കും. ഇതേ രീതിയിൽ തന്നെ മുറിച്ചെടുത്ത എല്ലാ തണ്ടുകളും സെറ്റാക്കി എടുക്കണം. ശേഷം ഇത്തരത്തിൽ തയ്യാറാക്കിയെടുത്ത് എല്ലാ തണ്ടുകളും ഒരുമിച്ച് ചേർത്ത് മാറ്റിവയ്ക്കാം. പിന്നീട് ചൂലിന്റെ അറ്റത്ത് കെട്ടിക്കൊടുക്കാനുള്ള ഭാഗം സെറ്റ് ചെയ്തെടുക്കണം. അതിനായി ഇലയുടെ ഭാഗം കട്ടി ഇല്ലാത്ത രീതിയിൽ മുറിച്ചെടുക്കുക.
മൂന്ന് പീസുകൾ എടുത്ത് അതിനെ നല്ല രീതിയിൽ മടക്കി എടുക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച തണ്ടിന്റെ ഭാഗം എടുത്ത് അതിന്റെ മുകൾഭാഗത്ത് ഈ ത്രെഡുകൾ കൂടി ചുറ്റി കൊടുക്കുക. ചൂലിന്റെ അറ്റത്ത് നിൽക്കുന്ന നാരുകളെല്ലാം ഒരു ചീർപ്പോ മറ്റോ ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിനുശേഷം അറ്റം പരത്തിവെച്ച് മെഷീനിൽ സ്റ്റിച്ച് ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കടകളിൽ നിന്നും വാങ്ങുന്ന അതേ രൂപത്തിലുള്ള ചൂലുകൾ വീട്ടിലും നിർമ്മിച്ചെടുക്കാനായി സാധിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.