Battery Recharging Idea : അടുക്കള പണി എളുപ്പമാക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. വേഗത്തിൽ അടുക്കള പണി തീർക്കാനാണ് എല്ലാവരും ആഗ്രഹ ിക്കുന്നത്. അടുക്കളപ്പണി മാത്രമല്ല മറ്റു വീട്ടുജോലികളെല്ലാം അങ്ങനെ തന്നെ. പണി എളുപ്പമാക്കാൻ പല പൊടിക്കൈകളും അമ്മമാർ പരീക്ഷിക്കാറുണ്ട്. പരമ്പരാഗത രീതിയിലുള്ള പാചക പൊടിക്കൈകളും അല്ലാത്ത രീതികളുമൊക്കെ ഇപ്പോഴും പിന്തുടരുന്നവരുണ്ട്. ഇത്തരത്തിൽ വീട്ടുജോലി എളുപ്പമാക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ നോക്കാം.
നമ്മൾ വീടുകളിൽ സാധാരണയായി വാങ്ങിക്കുന്ന ഒന്നാണ് ബാറ്ററി. ഇതിലെ ചാർജ് കഴിയുമ്പോൾ വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇനി മുതൽ ബാറ്ററി വലിച്ചെറിയേണ്ട, ഒരു ടേബിൾ സ്പൂൺ ഉപ്പ് മാത്രം മതി നമുക്ക് ബാറ്ററി വീണ്ടും ചാർജ് ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ പരിചയപ്പെടാം. നമ്മൾ വാഴപ്പിണ്ടി അല്ലെങ്കിൽ വാഴക്കായ എന്നിവയൊക്കെ വൃത്തിയാക്കി എടുക്കുമ്പോൾ കയ്യിൽ കറ വരാറുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ഒരു അടിപൊളി സൂത്രം പരിചയപ്പെടാം. അതിനായി ഒരു പിഞ്ച് മഞ്ഞൾപൊടി ഒരു പാത്രത്തിലേക്ക് ഇട്ട ശേഷം കുറച്ച് വെളിച്ചെണ്ണയും കൂടെ ഒഴിച്ച് ചാലിച്ച് ഇത് കട്ട് ചെയ്യുന്നതിന് മുൻപായി കയ്യിൽ നന്നായി തേച്ചു കൊടുത്താൽ കയ്യിൽ കറ ഒട്ടും തന്നെ വരില്ല.
കൂർക്ക വൃത്തിയാക്കുമ്പോൾ കയ്യിൽ കറ പറ്റാതിരിക്കാനും ചേന വൃത്തിയാക്കി എടുക്കുമ്പോൾ കൈ ചൊറിയാതിരിക്കാനുമെല്ലാം ഈ ടിപ്പ് ഉപയോഗപ്പെടുത്താം. വാഴപ്പിണ്ടി തോരനും മറ്റും വയ്ക്കാനായി മുറിച്ചെടുക്കുമ്പോൾ ഇത് കറുത്തു പോകാതിരിക്കാനായി കുറച്ചു വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂണോളം തൈര് ചേർത്ത ശേഷം ഇതിലേക്ക് വാഴപ്പിണ്ടി അരിഞ്ഞു ചേർത്താൽ എത്ര സമയം കഴിഞ്ഞാലും ഇത് ഒട്ടും തന്നെ കറുത്ത് പോകാതെ കിട്ടും. നമ്മൾ സാധാരണയായി വെള്ളം കലക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ പിഴിയുന്നതിന് മുമ്പായി കൗണ്ടർ ടോപ്പിൽ വച്ച് ഇത് നന്നായൊന്ന് ഉരുട്ടിയെടുക്കുകയാണെങ്കിൽ ഇതിലെ നീര് പെട്ടെന്ന് പിഴിഞ്ഞ് കിട്ടും.
അതുപോലെ നല്ല കല്ലു പോലെ ഇരിക്കുന്ന നാരങ്ങയാണെങ്കിൽ ഒരു പാത്രത്തിലേക്ക് കുറച്ച് ചെറു ചൂടുവെള്ളം ചേർത്ത ശേഷം അതിലേക്ക് നാരങ്ങയിട്ട് ഒരു അഞ്ചുമിനിറ്റ് അടച്ച് വയ്ക്കണം. കുറച്ച് സമയം കഴിഞ്ഞ് മുറിച്ച് പിഴിഞ്ഞെടുക്കുമ്പോൾ നല്ലപോലെ നീര് കിട്ടും. നമ്മൾ വല്ലപ്പോഴും യാത്ര ചെയ്യുമ്പോൾ മാത്രം ഉപയോഗിക്കുന്ന ഒന്നാണ് ട്രോളി ബാഗുകളും മറ്റു ബാഗുകളും. ഇത് നമ്മൾ കബോർഡിലോ റാക്കിലോ ഒക്കെ എത്ര എടുത്തു വെച്ചാലും പിന്നീട് എടുത്തു നോക്കുമ്പോൾ ഇതിൽ പൊടി പിടിച്ചതായി കാണാം. എന്നാൽ ഈ ബാഗിന് മുകളിലായി നമ്മൾ ഒരു ബനിയനോ ടീഷർട്ടോ ഇട്ട് കൊടുക്കുകയാണെങ്കിൽ ഒട്ടും പൊടി പിടിക്കാതെ സൂക്ഷിക്കാവുന്നതാണ്. മാത്രമല്ല ഇത് കാണാനും നല്ല ഭംഗിയാണ്. കൂടതൽ രസകരമായ ടിപ്പുകൾക്കായി വീഡിയോ കണ്ട് നോക്കൂ. Battery Recharging Idea Video Credit : Resmees Curry World