കുറുവ സംഘത്തിലെ കള്ളന്മാരെ പോലും വിരട്ടി ഓടിക്കാം; എല്ലാ വീടുകളിലും തീർച്ചയായി ചെയ്തിരിക്കേണ്ട സൂത്രം, കള്ളന്മാരെ പേടിക്കാതെ സമാധാനമായി കിടന്നുറങ്ങാം | Be Aware Of Thief

Be Aware Of Thief

നമ്മുടെ നാട്ടിൽ ഇപ്പോൾ വളരെയധികം നേരിട്ട് വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കുറുവ സംഘം പോലുള്ള കള്ളന്മാരുടെ ശല്യം. രാത്രികാലങ്ങളിൽ വീടിന് പുറത്തു വന്ന് ടാപ്പ് ഓപ്പൺ ചെയ്തിടുകയും പിന്നീട് ആളുകളുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുകയും ചെയ്യുന്നത് ഇപ്പോൾ വാർത്തകളിലെല്ലാം വലിയ ചർച്ചയാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ളവർക്ക് സുരക്ഷിതരായി ഇരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

വീട്ടിൽ ആളുകൾ ഉണ്ട് എന്ന തോന്നൽ ഉണ്ടാക്കിയെടുത്താൽ കള്ളന്മാർ ആ വഴി വരികയില്ല. അതിനായി ചെയ്യാവുന്ന ആദ്യത്തെ കാര്യം വീടിന് പുറത്തായി മുതിർന്ന രണ്ടോ മൂന്നോ പേരുടെ ചെരുപ്പുകൾ അറേഞ്ച് ചെയ്ത് വയ്ക്കുക എന്നതാണ്. വീട്ടിൽ ആൾതാമസം ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ കൂടുതലായും കള്ളന്മാർ വീട്ടിൽ കയറാനുള്ള ശ്രമങ്ങൾ നടത്തില്ല.

അടുത്തതായി ചെയ്യാവുന്ന കാര്യം ഡോർ തുറക്കുന്ന ഭാഗത്തായി ഒരു സ്റ്റീലിന്റെ ഗ്ലാസും കലവും സെറ്റ് ചെയ്തു വയ്ക്കുക. കള്ളന്മാർ ഡോർ പൊളിച്ച് അകത്ത് കയറാൻ തുടങ്ങുമ്പോൾ തന്നെ പാത്രം നിലത്തു വീഴുന്ന ശബ്ദം നമുക്ക് കേൾക്കാൻ സാധിക്കുകയും അതുവഴി ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യാം. ഏതെങ്കിലും കാരണവശാൽ സംശയമുള്ള ആളുകളെ വീടിനു ചുറ്റുവട്ടത്തുമായി കാണുകയാണെങ്കിൽ ഉടൻ തന്നെ 112 -ൽ വിളിച്ച് പോലീസിനെ അറിയിക്കാവുന്നതാണ്.

രാത്രികാലങ്ങളിൽ വീടിന് പുറത്തേക്കുള്ള ലൈറ്റ് എപ്പോഴും ഓൺ ചെയ്തു വെക്കുന്നതാണ് കൂടുതൽ നല്ലത്. അതുവഴി വീട്ടിൽ താമസം ഉണ്ടെന്ന കാര്യം മറ്റുള്ളവർക്ക് തോന്നാൻ സഹായിക്കും. ഇത്തരം മുൻകരുതലുകളെല്ലാം എടുക്കുകയാണെങ്കിൽ ഒരു പരിധിവരെ കള്ളന്മാർ വീട്ടിൽ കയറുന്നത് ഒഴിവാക്കാനായി സാധിക്കും.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Be Aware Of Thief വിഡിയോ കാണം

Also Read : രാത്രിയിൽ തെരുവുനായകൾ വീട്ടിൽ കയറുന്നത് ഒഴിവാക്കാം; കുപ്പിയും വേണ്ട, വെള്ളവും വേണ്ട; ഇങ്ങനെ ചെയ്താൽ മതി ഇനി ഒരൊറ്റ തെരുവു നായ പോലും പറമ്പിൽ കേറില്ല.!! How To Avoid Street Dogs Away From Home

Be Aware Of Thief
Comments (0)
Add Comment