ഒരു വളയുണ്ടോ.!? ബെഡ്ഷീറ്റ് പൂ പോലെ വിരിക്കാം; കുട്ടികൾ ഇനി എങ്ങനെ കുത്തിമറിഞ്ഞാലും ബെഡ്ഷീറ്റ് ചുളിയില്ല | Bed Sheet Ideas
Bed Sheet Ideas : മിക്ക വീടുകളിലേയും വീട്ടമ്മമാർ സ്ഥിരമായി പരാതി പറയുന്ന ഒരു കാര്യമായിരിക്കും വീട്ടിലെ ജോലികൾ കഴിഞ്ഞ് ആവശ്യത്തിന് സമയം കിട്ടുന്നില്ല എന്നത്. അതേസമയം വീട്ടുജോലുകളിൽ എളുപ്പമാക്കാൻ ചില കിടിലൻ ടിപ്പുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും അത് ജോലിഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. അത്തരം ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം.
മാങ്ങക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ മാങ്ങ അച്ചാർ ഉണ്ടാക്കി വയ്ക്കുന്ന പതിവുണ്ടാകും. സാധാരണയായി മാങ്ങയുടെ രണ്ട് ഭാഗവും വട്ടത്തിൽ ചെത്തി മാറ്റി പിന്നീട് നുറുക്കി എടുക്കുന്ന ശീലമായിരിക്കും എല്ലാവർക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി തൊലിയെല്ലാം കളഞ്ഞ ശേഷം മാങ്ങയുടെ രണ്ടുഭാഗത്തും നീളത്തിൽ അണ്ടിയോട് ചേർന്ന് വരയിട്ട് നൽകുക. അതിനുശേഷം വീതിയിലും വരയിട്ട് കൊടുത്ത് അരിഞ്ഞെടുക്കുകയാണെങ്കിൽ നല്ല പെർഫെക്റ്റ് ഷേപ്പിൽ അച്ചാറിനുള്ള മാങ്ങ റെഡിയാക്കി എടുക്കാൻ സാധിക്കുന്നതാണ്.
കാപ്പി ഉണ്ടാക്കി കഴിഞ്ഞ് ബാക്കി വരുന്ന പൊടി കട്ടപിടിക്കാതെ സൂക്ഷിക്കാനായി അത് കട്ട് ചെയ്യുമ്പോൾ തലപ്പത്ത് നിന്നും ഒരു ഭാഗം മാത്രം മാറ്റി വയ്ക്കുക. അതിന് നടുക്കായി ചെറിയ ഒരു കട്ട് ഇട്ടുകൊടുത്ത് പാക്കറ്റ് മൂന്നായി മടക്കി അതിനകത്തേക്ക് കയറ്റി വയ്ക്കുകയാണെങ്കിൽ കട്ടപിടിക്കുന്നത് ഒഴിവാക്കാനായി സാധിക്കും. ഇതേ രീതിയിൽ തന്നെ ചെറിയ പാക്കറ്റ് ബൂസ്റ്റ് വാങ്ങുമ്പോഴും ബാക്കി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. പാത്രം കഴുകി കഴിഞ്ഞാൽ സിങ്കിനോട് ചേർന്ന് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനായി സിങ്കിന്റെ അരികുവശത്ത് ഒരു കോട്ടൻ തുണി ചുരുട്ടി വച്ചു കൊടുത്താൽ മതി.
ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം അതിലേക്ക് അബ്സോർബ് ചെയ്യപ്പെടുന്നതാണ്. വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്യാപ്സ്യൂളുകൾ ഉണ്ടെങ്കിൽ അത് ഒരു ഗ്ലാസ്സിലേക്ക് ഇട്ട് നല്ലതുപോലെ വെള്ളമൊഴിച്ച് ഇളക്കി ഇൻഡോർ പ്ലാന്റുകൾക്കും മറ്റും ഒഴിച്ചു കൊടുക്കുകയാണെങ്കിൽ നല്ല രീതിയിൽ പൂക്കൾ ഉണ്ടാകുന്നതാണ്. ടിവിയുടെ റിമോട്ടിന്റെ ബാറ്ററി സ്ഥിരമായി അഴിഞ്ഞു വരുന്ന പ്രശ്നം ഉണ്ടെങ്കിൽ അതിനകത്ത് സ്റ്റീൽ സ്ക്രബ്ബറിന്റെ രണ്ട് ചെറിയ കഷണങ്ങൾ വെച്ചു കൊടുത്താൽ മതി. ഉപകാരപ്രദമായ ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Bed Sheet Ideas Video Credit : Ansi’s Vlog
