മഷിത്തണ്ട് വെറും പാഴ്ച്ചെടിയല്ല; വേദനസംഹാരി മുതൽ സൗന്ദര്യസംരക്ഷണത്തിന് വരെ ഇത് മതി, പിഴുതെറിയും മുൻപ് ഇതെല്ലം അറിഞ്ഞിരിക്കണം | Benefits Of Mashithandu Plant
Benefits Of Mashithandu Plant : വേദനസംഹാരി മുതൽ സൗന്ദര്യ വർധനവിന് വരെ ഇതാ ഒരു ഔഷധച്ചെടി. നിത്യേന നാം പാഴ്ച്ചെടികൾ എന്നു പറഞ്ഞ് വലിച്ചെറിയുന്ന ചെടികളിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നുള്ള കാര്യം പലർക്കും അറിവുള്ളതല്ല. അത്തരത്തിൽ ഉള്ളവയിൽ ഒന്നാണ് മഷിത്തണ്ട്. ശരീരവേദന, സന്ധിവേദന, തടിപ്പ് എന്നിവ അകറ്റാനും സൗന്ദര്യ സംരക്ഷണത്തിനും തുടങ്ങി ഒത്തിരി ഗുണങ്ങളുള്ള ഗൃഹാതുരത്വം ഉണർത്തുന്ന മഷിത്തണ്ടിന്റെ ഗുണങ്ങളെ കുറിച്ചും അവയുടെ ഉപയോഗ രീതികളെ കുറിച്ചും വിശദമായി പരിചയപ്പെടാം.
കുട്ടിക്കാലത്ത് നമ്മൾ സ്ലേറ്റ് തുടയ്ക്കുവാൻ ഉപയോഗിച്ചു കൊണ്ടിരുന്ന മഷിത്തണ്ടിൽ ഒരുപാട് ഔഷധ ഗുണങ്ങൾ ആണ് അടങ്ങിയിട്ടുള്ളത്. ആയുർവേദത്തിൽ തോയ ഗന്ധ എന്നാണ് ചെടി അറിയപ്പെടുന്നത്. ബാക്ടീരിയയും വൈറ സിനെ നശിപ്പിക്കുകയും ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടി അടങ്ങിയിട്ടുള്ളത് ആയതിനാൽ ഇത് പലവിധ ആരോഗ്യ പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കുന്നു. മാത്രവുമല്ല നല്ലൊരു വേദന സംഹാരി കൂടിയാണ് ഈ ചെടി.
ശരീരവേദന, തലവേദന, വാത സംബന്ധമായ അസുഖങ്ങൾ, നീർക്കെട്ട്, തടിപ്പ് എന്നിവ മാറ്റാൻ നല്ലൊരു ഔഷധമാണ് എന്ന് മാത്രമല്ല പ്രേമേഹത്തിന് നില കുറയ്ക്കാനും കൊളസ്ട്രോളിനെ അളവ് കുറയ്ക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാൻ കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾ മാറ്റുവാനും വളരെ ഫലപ്രദമാണ്. ഇളം തണ്ടും ഇലയും കൂടി വെള്ളം തൊടാതെ അരച്ചെടുത്ത് തലവേദന ഉള്ള ഭാഗത്ത് പുരട്ടി കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തലവേദന മാറുന്നതായി കാണാം.
അതുപോലെ തന്നെ നീർക്കെട്ട് സന്ധിവേദന ശരീര ഭാഗത്ത് ഉണ്ടാകുന്ന വേദനയൊക്കെ മാറുവാനായി ഇതുപോലെ തണ്ടും ഇലയും അരച്ചെടുത്ത് ആ ഭാഗത്ത് പുരട്ടി കൊടുത്താൽ മതിയാകും. കാൽമുട്ട് കൈമുട്ട് എന്നിവയ്ക്കുണ്ടാകുന്ന വേദന മാറുവാൻ ആയി ഇതുപോലെ ഇളം തണ്ടും ഇലയും വെള്ളത്തിൽ തിളപ്പിച്ച് ചെറു ചൂടോടുകൂടി ധാര പിടിച്ചാൽ മതിയാകും. വിശദ വിവരങ്ങൾ അറിയാൻ വീഡിയോയിൽ നിന്നും. Benefits Of Mashithandu Plant Credit : Shrutys Vlogtube