Benefits Of Rice Water : നാം നമ്മുടെ വീടുകളിൽ കഞ്ഞിവെള്ളം വെറുതെ പുറത്തു കളയുകയാണ് പതിവ്. എന്നാൽ ഈ കഴിഞ്ഞ വെള്ളത്തിന് ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങളും നിരവധിയാണ്. സൗന്ദര്യ സംരക്ഷണത്തിൽ കഞ്ഞി വെള്ളത്തിന്റെ സ്ഥാനം വളരെ വലുതാണ്. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ ഇല്ലാതാക്കുന്നതിനും ചർമത്തിന് നിറം വർധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം ഏറെ സഹായിക്കുന്നു.
ശരീരത്തിൽ ഉണ്ടാകുന്ന ക്ഷീണമകറ്റാൻ ഏറ്റവും നല്ല ഒരു പാനീയമാണ് കഞ്ഞിവെള്ളം. ഒരു ഗ്ലാസ് കഞ്ഞിവെള്ളം അല്പം ഉപ്പിട്ട് കുടിക്കുന്നത് ഏതു ക്ഷീണത്തെ യും പെട്ടെന്ന് അകറ്റാൻ സഹായിക്കും. വയറിളക്കം മൂലമുള്ള രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുമ്പോൾ പലപ്പോഴും കഞ്ഞിവെള്ളം ആണ് നാം മരുന്നായി ഉപയോഗിക്കാറ്. മാത്രമല്ല കഞ്ഞിവെള്ളത്തിൽ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് പറയാം. നന്നായി പുളിച്ച കഞ്ഞിവെള്ളം തലയിൽ തേക്കുന്നത് താരൻ അകറ്റാൻ സഹായിക്കുന്ന ഒന്നാണ്.
മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാൻ കഞ്ഞിവെള്ളം കൊണ്ട് മുടി കഴിക്കാവുന്നതാണ്. കഞ്ഞി വെള്ളത്തിൽ അടങ്ങിയി രിക്കുന്ന പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റും ആണ് തലമുടി വളരാൻ സഹായിക്കുന്നത്. മുഖത്തെ അടഞ്ഞ ചർമസുഷിരങ്ങൾ തുറക്കാൻ ആയി കഞ്ഞിവെള്ളം കൊണ്ട് മുഖം കഴിക്കുന്നത് ഏറെ നല്ലതാണ്. കൂടാതെ ചർമ്മത്തിന് നല്ല നിറവും തിളക്കവും വർദ്ധിപ്പിക്കുവാൻ അതിന് കഞ്ഞി വെള്ള ത്തിന്റെ പങ്ക് ഏറെ പ്രാധാന്യമുള്ളതാണ്.
കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാൽ മുഖക്കുരു മാറാനും അതോടൊപ്പം തന്നെ മുഖക്കുരു വന്ന പാടുകൾ മാറാൻ സഹായിക്കുന്നു. കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുത്ത നിറം മാറ്റുവാനായി കഞ്ഞിവെള്ളം കഴുത്തിനു ചുറ്റും പുരട്ടിയാൽ മതിയാകും. കഞ്ഞിവെള്ളം കൃഷികൾക്കും ഉപയോഗിക്കാവുന്ന താണ്. കഞ്ഞി വെള്ളത്തിന്റെ കൂടുതൽ ഗുണങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കാണൂ. Benefits Of Rice Water Video Credits : Easy Tips 4 U