Body Healing Treatment
Body Healing Treatment : ശരീരത്തിലെ നീർക്കെട്ടും തരിപ്പും ചെറിയ പ്രശ്നമായി തോന്നുമെങ്കിലും,അത് പലപ്പോഴും ശരീരത്തിലെ അസന്തുലിതാവസ്ഥയുടെ സൂചന ആയിരിക്കാം. രക്തപ്രവാഹത്തിലെ തടസ്സം,നാഡീ സംബന്ധമായ പ്രശ്നങ്ങൾ, വിറ്റാമിൻ ബി12 കുറവ് അതുപോലെ വൃക്ക / ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഇതിന് കാരണമാകുന്നു. ഈ വക പ്രശ്നങ്ങൾക്ക് നമ്മൾ പലപ്പോഴും മരുന്നുകളെ മാത്രം ആശ്രയിക്കേണ്ടതില്ല,നമ്മുടെ ശരീരത്തിലെ വൈറ്റമിൻസിൻ്റെ കുറവുകൊണ്ടായിരിക്കും ഇത്. ഇത്തരം വിറ്റമിൻസിനെ നോർമൽ ആക്കാൻ നമ്മുടെ ആഹാരത്തിൽ തന്നെ പല കാര്യങ്ങളും ശ്രദ്ധിച്ചാൽ മതി.
- Proper Nutrition (Internal Healing)
- Hydration Therapy
- Deep Sleep (Natural Repair Time)
- Mind-Body Healing
- Light Physical Activity
- Natural Therapies
- Emotional Healing
ആദ്യം ഈ വൈറ്റമിൻസ് ഏതൊക്കെയാണെന്ന് അറിയണം. ആദ്യത്തെ വൈറ്റമിൻ എന്ന് പറയുന്നത് വൈറ്റമിൻ ബി 12 ആണ്,ഇത് ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ നമുക്ക് ശരീരത്തിൽ തരിപ്പ്, മരവിപ്പ് അല്ലെങ്കിൽ ചില സ്ഥലത്ത് തൊട്ടാൽ തന്നെ അറിയാത്ത അവസ്ഥ ഉണ്ടാകും…നാഡീ വ്യവസ്ഥയുടെ ഒക്കെ തന്നെ ബലം ക്ഷയിച്ചുണ്ടാകുന്ന ഒരു പ്രശ്നമാണിത്.ശരീരത്തിൽ അവിടെ ഇവിടെയൊക്കെ തന്നെ സൂചി കുത്തുന്നതു പോലത്തെ ഒരു അവസ്ഥ വരാം. ഇത്തരം വൈറ്റമിൻസ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പ്രധാനമായിട്ടും; മത്സ്യം, മാംസം, മുട്ട, പാല് ,തൈര് ,ചീസ് തുടങ്ങിയിട്ടുള്ളവ ചിക്കൻ ഇവയൊക്കെ ഉൾപ്പെടുന്നുണ്ട്.സസ്യാഹാരികൾക്കാണെങ്കിൽ; സോയാ , ബദാം, ഓട്സ്, പാല്. ഈ വിറ്റാമിനുകൾ സ്വാഭാവികമായിട്ടും ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒന്നല്ലാത്തതിനാൽ തന്നെ നമുക്ക് ഭക്ഷണങ്ങിലൂടെ നേടണം.
വൈറ്റമിൻ ബി 12 കുറഞ്ഞാൽ, വിളർച്ച, ഓർമ്മക്കുറവ്,തുടങ്ങിയ പ്രശ്നങ്ങൾ കൂടെ ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ആവശ്യത്തിന് ഈ വൈറ്റമിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്. വൈറ്റമിൻ ബി1അല്ലെങ്കിൽ തയാമിൻ ആണ് രണ്ടാമത്തേത്. ഇത് അടങ്ങിയിട്ടുള്ളത് പന്നിയിറച്ചി സാൽമൺ പോലെയുള്ള മത്സ്യങ്ങൾ, പയറു വർഗങ്ങൾ, നാടിവൃൂഹത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമായിട്ടുള്ളതാണ്. ഭക്ഷണത്തിലൂടെ തന്നെ കിട്ടേണ്ട ഒരു വിറ്റാമിൻ ആണ് ഇതും. മൂന്നാമത്തെ വൈറ്റമിൻ ബി6: ചെറുപയർ ,ചിക്കൻ, മത്സ്യത്തിൽ തന്നെ ചൂരാ, സാൽമൾ, ഉരുളക്കിഴങ്ങ്, ചീരാ, പന്നി ഇറച്ചി. തലച്ചോറിന്റെ ആരോഗ്യത്തിന്, ഊർജ്ജം വർദ്ധിപ്പിക്കാൻ, രോഗപ്രതിരോധശേഷി ഉയർത്താൻ ആവശ്യമാണിത്.
നാലാമത്തേത് വൈറ്റമിൻ ഡി;ശരീരത്തിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ നാഡി വ്യവസ്ഥകളെ എല്ലാം തന്നെ ബാധിക്കാറുണ്ട്. സൂര്യപ്രകാശം കിട്ടുക എന്ന് ഉള്ളതാണ് പ്രധാനപ്പെട്ട വഴി. ബദാം , സോയാ മിൽക്ക് തുടങ്ങിയവയൊക്കെയും നല്ല ഉറവിടമാണ്. വൈറ്റമിൻ ഈ യാണ് അടുത്തത്,വൈറ്റമിൻ ഈ പുറമേ സ്കിന്നിൽ മാത്രമല്ല .ശരീരത്തിലെ നാഡീവ്യവസ്ഥയ്ക്കും, ഞരമ്പുകൾക്കും ഒക്കെ തന്നെ ശക്തി കൂട്ടാനും ഒക്കെ സഹായിക്കുന്ന വിറ്റാമിൻ ആണ് ഇത്. ബദാം ,നിലക്കടല, ബ്രോക്കോളി പോലെയുള്ള ഇലക്കറികൾ, കിവി , പപ്പായ, എന്നിവയിൽ അടങ്ങിയിരിക്കുന്നു. ഇത്തരം വിറ്റാമിനുകളുടെ അഭാവം നിരത്തുന്നതോടെ അതുവഴി നിങ്ങൾക്കുണ്ടാകുന്ന തരിപ്പ് മരവിപ്പ് മറ്റു പ്രശ്നങ്ങളൊക്കെ മാറ്റാൻ ഇത് സഹായിക്കും. ഇനി ഇതു മാത്രമല്ല ചിലവർക്ക് പ്രമേഹ സാധ്യത അല്ലെങ്കിൽ സെർവിക്കൽ വെമ്പർ പോലെയുള്ള സ്ഥലങ്ങളിൽ വരുന്ന നീർക്കെട്ട് , തരിപ്പ് , മരവിപ്പ് ഒക്കെ തന്നെ.. കാലങ്ങൾ ആയിട്ടുള്ള പ്രമേഹ രോഗികളൊക്കെയാണെങ്കിൽ മറ്റെന്തെങ്കിലും രോഗങ്ങളും കാര്യങ്ങളുമായിട്ട് മാറാതെ ഇരിക്കുന്നുണ്ടെങ്കിൽ അതിൻ്റെ ഭാഗമായിട്ടും വരാം. കറക്റ്റ് ആയിട്ടുള്ള കാരണം എന്താണെന്ന് അറിയാൻ ഒരു ഡോക്ടറെ നേരിട്ട് കൺസൾട്ട് ചെയ്യുന്നതാണ് ഉത്തമം. Body Healing Treatment Video Credit : Ayurcharya