ഉണക്ക ചെമ്മീൻ പൊടി ഉണ്ടാക്കുമ്പോൾ ഇത് രണ്ടും കൂടി ചേർക്കൂ; കേടുകൂടാതെ വർഷങ്ങളോളം സൂക്ഷിക്കാം, വേറെ ലെവൽ രുചിയാണ് മക്കളെ | Chemmen Chammanthi Podi Recipe
Chemmen Chammanthi Podi Recipe : ഉണക്ക ചെമ്മീൻ മാങ്ങയും മുരിങ്ങക്കായും ചേർത്ത് കറിയായും ഉണക്ക ചെമ്മീൻ ചമ്മന്തിയുമൊക്കെ മിക്കവർക്കും പ്രിയമാണ്. ചൂട് ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആണിത്. ചിലർക്ക് ഉണക്ക ചെമ്മീൻ വായു സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാലും രുചിയിൽ ഇവൻ കേമൻ തന്നെയാണ്. എളുപ്പത്തിൽ ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി തയ്യാറാക്കി നോക്കിയാലോ. വളരെ ഈസിയാണ്. കടയിൽ നിന്നും കിട്ടുന്നതിനേക്കാളും രുചിയിൽ ചെമ്മീൻ പൊടി കേടുകൂടാതെ തയ്യാറാക്കി സൂക്ഷിക്കാനും കഴിയും.
- Ingredients:
- ഉണക്ക ചെമ്മീൻ – 300 ഗ്രാം
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- കടുക് – 1/4 ടീസ്പൂൺ
- കൊത്ത മല്ലി – 1/4 ടീസ്പൂൺ
- കരിംജീരകം – 1/4 ടീസ്പൂൺ
- ചെറുപയർ പരിപ്പ് – 1/2 ടീസ്പൂൺ
- ഉണക്ക മുളക് – 5 എണ്ണം
- കാശ്മീരി മുളക് – 5 എണ്ണം
ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കടകളിൽ നിന്നും ലഭിക്കുന്ന ചെമ്മീൻ പൊടി കൂടുതൽ കാലം കേടുവരാതെ സൂക്ഷിക്കാൻ കഴിയുന്നത് അതിൽ പല പ്രിസർവേറ്റിവുകൾ ചേർക്കുന്നത് കൊണ്ട് തന്നെയാണ്. അതൊന്നും ചേർക്കാതെ തന്നെ ആറുമാസം വരെ പുറത്ത് കേടുവരാതെ സൂക്ഷിക്കാവുന്ന രീതിയിൽ ചെമ്മീൻ പൊടി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യമായി 300 ഗ്രാം ഉണക്കചെമ്മീൻ എടുക്കണം. ഇത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത ശേഷം വെള്ളം പോകുന്നതിനായി ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റിവെക്കണം. ശേഷം ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കണം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ചു കടുകും കാൽ ടീസ്പൂൺ കൊത്തമല്ലിയും അല്പം കരിംജീരകവും അര ടീസ്പൂൺ ചെറുപയർ പരിപ്പും കൂടെ ചേർത്ത് ഇതിന്റെ നിറം മാറുന്നതുവരെ നല്ലപോലെ മൂപ്പിച്ച് എടുക്കണം.
ഇതിന്റെ നിറം മാറി വരുമ്പോൾ ഇതിലേക്ക് അഞ്ച് എരിവുള്ള ഉണക്കമുളകും അഞ്ച് കാശ്മീരി മുളകും കൂടെ ചേർത്ത് കൊടുക്കണം. ശേഷം രണ്ട് തണ്ട് കറിവേപ്പിലയും കാൽ ടീസ്പൂൺ കുരുമുളകും കൂടെ ചേർത്ത് എല്ലാം കൂടെ നന്നായി വഴറ്റിയെടുക്കണം. ഈ സമയം ഇതിലേക്ക് വെള്ളം വാരാനായി വെച്ച ചെമ്മീൻ ചേർത്ത് കൊടുക്കണം. മീഡിയം തീയിൽ വച്ച് ചെമ്മീൻ ആവശ്യത്തിന് വെന്ത് വരുന്ന രീതിയിൽ നിറം മാറുന്നത് പോലെ വരെ നന്നായി വഴറ്റി കൊടുക്കണം. ചെമ്മീൻ വെന്ത് വരുന്ന സമയത്ത് ഇതിലേക്ക് ഒരു തേങ്ങ മുഴുവനായി ചിരകിയത് ചേർത്ത് കൊടുക്കണം. ശേഷം ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് ഇത് നന്നായി വറുത്തെടുക്കണം. ഇത് വഴറ്റിയെടുക്കുന്നതിന് ഇരുമ്പിന്റെ ചീനച്ചട്ടി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. ഏറെ രുചികരവും കുറേനാൾ സൂക്ഷിക്കാവുന്നതുമായ ഈ ചമ്മന്തിപ്പൊടി പരീക്ഷിക്കാൻ മറക്കരുതേ. Chemmen Chammanthi Podi Recipe : Thoufeeq Kitchen
Chemmen Chammanthi Podi Recipe
Chemmeen Chammanthi Podi (or Dried Prawn Chutney Powder) is a traditional Kerala-style dry chutney made with dried prawns (chemmeen), coconut, and spices. It’s spicy, aromatic, and perfect as a side dish with rice or kanji (rice gruel).
- Dry roast the prawns in a pan on low flame until they turn golden and aromatic. Set aside.
- In the same pan, dry roast the grated coconut, red chilies, curry leaves, garlic, and shallots until the coconut is brown and nutty-smelling.
- Add turmeric and salt towards the end. Let everything cool.
- Add the tamarind and roasted dried prawns to the cooled mixture.
- Coarsely grind everything together in a mixie or traditional stone grinder. Do not add water – this should be a dry powder.
- Optional: Drizzle a teaspoon of coconut oil and mix by hand for added aroma.
