Cherula Health Benefits
Cherula Health Benefits : ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനും വൃക്ക രോഗങ്ങളെ തടയാനും മുത്രാശയസംബന്ധമായ അസുഖങ്ങൾക്കും പ്രമേഹത്തിനും മുടികൊഴിച്ചിലിനും വരെ ഉപയോഗിക്കാവുന്ന ഒരു നാച്ചുറൽ മരുന്നാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. മേൽപ്പറഞ്ഞ പ്രശ്നങ്ങൾ മൂലം പ്രയാസപ്പെടുന്നവർക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ വച്ചുതന്നെ ഫലപ്രദമായി പ്രയോഗിക്കാവുന്ന ഒരു ഉഗ്രൻ മരുന്നാണ് ഇത്. നമ്മുടെ വീട്ടു വളപ്പിൽ സമൃദ്ധമായി വളരുന്ന ഒരു ചെടി ഉപയോഗിച്ചുള്ള ഈ മരുന്ന് കൂട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
- Precautions
- Use under guidance if pregnant
- Not recommended for long-term self-medication
- Consult doctor for severe kidney stones
ഇത് തയ്യാറാക്കുന്നതിനായി നമ്മൾ എടുക്കുന്നത് ചെറൂള, ബലിപ്പൂവ്, കല്ലൂർവഞ്ചി, ആലില എന്നീ പേരുകളിൽ അറിയപ്പെടുന്ന സസ്യമാണ്. ശക്തമായ രോഗശാന്തി ഊർജ്ജത്തിനും പ്രകൃതിദത്ത വി ഷ വി മു ക്ത ഗുണങ്ങൾക്കും പേരുകേട്ട ഒരു പരമ്പരാഗത പച്ച മരുന്നാണിത്. ചെറൂള ഇല അല്പം എടുത്ത് നെയ്യിലോ പാലിലോ കാച്ചി കഴിക്കുന്നത് മൂത്രത്തിൽ കല്ല് പോലുള്ള അസുഖങ്ങൾക്ക് ഏറെ നല്ലതാണ്. കൺ തടങ്ങളിലെയും കാലിലെയും മറ്റു ശരീരഭാഗങ്ങളിലെയും നീര്, മൂത്രാശയെ സംബന്ധമായ പ്രശ്നങ്ങൾ, ശരീരത്തിന് ചൂട് അമിതമായി അനുഭവപ്പെടുന്നവർ, വയറ് സംബന്ധമായ പ്രശ്നമുള്ളവർ എന്നിവർക്കൊക്കെ ചെറൂള ഒരു അനുഗ്രഹമാണ്.
60ഗ്രാം ചെറൂള ഒരു ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ച് 250 ഗ്രാം ആക്കി വറ്റിച്ചെടുക്കണം. ശേഷം ചണ്ടി പിഴിഞ്ഞ് കളഞ്ഞ് 125 മില്ലിയാക്കി വീണ്ടും വറ്റിക്കണം. ശേഷം 60 മില്ലി വീതം രാവിലെയും രാത്രിയും ഭക്ഷണത്തിനു മുമ്പായി കഴിച്ചാൽ നല്ല ആശ്വാസം ലഭിക്കും. ചെറൂള സമുലമായോ ഇല മാത്രമായോ എടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിവെള്ളമായി ഉപയോഗിക്കാം. ഒരുപിടി ചെറൂളയില ചതച്ചെടുത്ത് ഒരു ഗ്ലാസ് മോരിൽ ഭക്ഷണത്തിന് മുൻപ് കുടിക്കുന്നത് പ്രമേഹ രോഗത്തിന് ശമനം നൽകും.
തലമുടിയിലും തൊലി സംബന്ധവുമായ പ്രശ്നങ്ങൾക്ക് ചെറൂള വേരോടെയെടുത്ത് ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് കുളിക്കുന്ന വെള്ളത്തിൽ ചേർക്കാം. ഗർഭകാല സംബന്ധമായ പ്രശ്നങ്ങൾക്ക് ചെറൂള ഇലയുടെ നീരിൽ അല്പം തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഗർഭിണികൾക്ക് ഏഴുമാസത്തിനുശേഷം ചെറൂളയുടെ വേര് വെട്ടി ചതച്ച് കിഴി കെട്ടി പാൽക്കഷായം വച്ച് കുടിയ്ക്കാം. ചെറൂളയും തഴുതാമയും അരച്ച് ഒരു ചെറുനാരങ്ങ വലിപ്പത്തിൽ ഉരുട്ടിയെടുത്ത് കരിക്കിൻ വെള്ളത്തിൽ ചാലിച്ച് കുടിക്കുന്നത് മൂത്രത്തിൽ കല്ലിന് ഏറെ ഗുണകരമാണ്. ചെറൂളയുടെ കൂടുതൽ ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ വിശദമായി അറിയാൻ വീഡിയോ കണ്ടു നോക്കൂ. ഔഷധ ഉപയോഗത്തിന് മുമ്പ് എല്ലായ്പ്പോഴും ഒരു യോഗ്യതയുള്ള പ്രാക്ടീഷണറെ സമീപിക്കുക. Cherula Health Benefits Video Credit : Ayurcharya
Cherula is a traditional medicinal herb commonly found in Kerala. It is botanically known as Aerva lanata and is widely used in Ayurveda for urinary and kidney-related problems.
- Supports Kidney Health
Helps in dissolving small kidney stones
Promotes smooth urine flow
Acts as a natural diuretic - Treats Urinary Infections
Reduces burning sensation while urinating
Helps flush out toxins
Useful in mild UTI conditions - Helps Control Blood Sugar
May support healthy glucose levels
Used in traditional remedies for diabetes - Reduces Inflammation
Has anti-inflammatory properties
May relieve joint pain and swelling - Supports Liver Health
Helps detoxify the body
Improves digestion - Helps Reduce Fever
Traditionally used for mild fever relief