ചെറുപയറും ഒരു പിടി ഉഴുന്നും ഇങ്ങനെ ചെയ്തു നോക്കൂ; വെറും 5 മിനിറ്റിൽ രുചികരമായ ഹെൽത്തി പലഹാരം തയ്യാറാക്കാം.!! Cherupayar Healthy Snack Recipe
Cherupayar Healthy Snack Recipe : പ്രഭാതഭക്ഷണങ്ങളിൽ എല്ലാ ദിവസവും വ്യത്യസ്തമായ വിഭവങ്ങൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണങ്ങൾ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും മിക്ക ആളുകളും. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു പനിയാരത്തിന്റെ റെസിപ്പി അറിഞ്ഞിരിക്കാം.
ഈയൊരു രീതിയിൽ പനിയാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ ചെറുപയർ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ജീരകം, ഉപ്പ്, സവാള ചെറുതായി അരിഞ്ഞത്, ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്, കറിവേപ്പില, വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഉഴുന്ന് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മൂന്ന് മണിക്കൂർ കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കണം.
കുതിർത്തിവെച്ച ചെറുപയറിലേക്ക് ഇഞ്ചി,വെളുത്തുള്ളി, ജീരകം, പച്ചമുളക് എന്നിവയിട്ട് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അത്യാവശ്യം കട്ടിയുള്ള രൂപത്തിലാണ് മാവ് വേണ്ടത്. അതിലേക്ക് ഗ്രേറ്റ് ചെയ്ത് വെച്ച ക്യാരറ്റും, ഉള്ളിയും, കറിവേപ്പിലയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മാവ് മാറ്റിവയ്ക്കാവുന്നതാണ്. അതിനുശേഷം ഉണ്ണിയപ്പത്തിന്റെ ചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി തിളച്ചു വരുമ്പോൾ ഓരോ കരണ്ടി മാവായി കുഴികളിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.
പനിയാരത്തിന്റെ രണ്ടുവശവും നന്നായി മൊരിഞ്ഞ് കസ്പായി തുടങ്ങുമ്പോൾ പനിയാരം കല്ലിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. വളരെ രുചികരമായ ഹെൽത്തി ആയ എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന പനിയാരം റെഡിയായി കഴിഞ്ഞു. എല്ലാദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ചു മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു റെസിപ്പിയാണ് ഇത്. മാത്രമല്ല വീട്ടിലെ പ്രായമായവർക്കും കുട്ടികൾക്കും എല്ലാം ഒരേ രീതിയിൽ ഈ ഒരു പലഹാരം ഇഷ്ടപ്പെടുകയും ചെയ്യും. ഒരു ഈവനിംഗ് സ്നാക്ക് ആയും വേണമെങ്കിൽ ഈ ഒരു പലഹാരം തയ്യാറാക്കി നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );