നിറവും സൗന്ദര്യവും വർദ്ധിക്കും; ഉന്മേഷത്തിനും നിത്യ യൗവനത്തിനും ദിവസവും ഇതൊരു സ്പൂൺ കഴിക്കൂ, ഏത് പ്രായക്കാർക്കും തടി കുറഞ്ഞ് സുന്ദരിയും സുന്ദരനുമാകാം | Chiya Seed Ragi Weight Loss Drink

Chiya Seed Ragi Weight Loss Drink : ഷുഗർ, പ്രഷർ പോലുള്ള ജീവിതചര്യ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി സ്ഥിരം അലോപ്പതി മരുന്നുകൾ കഴിച്ച് മടുത്തവർക്ക് ഭക്ഷണത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ അത് വലിയ രീതിയിൽ ഫലം ചെയ്യുന്നതാണ്. അത്തരത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് ടേബിൾ സ്പൂൺ അളവിൽ റാഗിപ്പൊടി, ഈന്തപ്പഴം നാലു മുതൽ അഞ്ചെണ്ണം വരെ കുരു കളഞ്ഞ് ചെറുതായി മുറിച്ചെടുത്തത്, കാൽ കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്, ഒരു കഷണം പട്ട, അര കപ്പ് തേങ്ങാപ്പാൽ, ഒരു ടീസ്പൂൺ ചിയാ സീഡ് കുതിർത്തിയത് ഇത്രയും ചേരുവകളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് റാഗിപ്പൊടി ഇട്ട് അതിലേക്ക് ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് കട്ടകൾ ഇല്ലാതെ ഇളക്കിയെടുക്കുക.

മറ്റൊരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ഒരു കഷണം കറുവപ്പട്ടയും ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. ഈയൊരു സമയത്ത് തന്നെ മുറിച്ചുവെച്ച ഈന്തപ്പഴം കൂടി വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് റാഗി പൊടി കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ കുറുക്കി എടുക്കുക. ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഗ്രേറ്റ് ചെയ്ത് വെച്ച ക്യാരറ്റും തയ്യാറാക്കി വെച്ച കുറുക്കിന്റെ കൂട്ടും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ഇത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച ശേഷം മുകളിൽ അല്പം ചിയാ സീഡ് കൂടി ഇട്ടു കൊടുക്കാവുന്നതാണ്. കൊളസ്ട്രോൾ പ്രശ്നം ഉള്ളവർക്ക് ചിയാ സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി അത് കുറയ്ക്കാനായി സാധിക്കുന്നതാണ്. അതുപോലെ ഷുഗർ ഉള്ളവർക്ക് ഇത് മധുരമില്ലാതെ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. എല്ലാദിവസവും വെറും വയറ്റിൽ ഈയൊരു ഡ്രിങ്ക് ഉണ്ടാക്കി കുടിക്കുകയാണെങ്കിൽ അത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Chiya Seed Ragi Weight Loss Drink Credit : BeQuick Recipes

Chiya Seed Ragi Weight Loss Drink

Also Read : രാവിലെ ഇത് കഴിക്കൂ; കൊളസ്‌ട്രോൾ കുറയും ക്ഷീണം മാറും സൗന്ദര്യവും നിറവും വർധിക്കും, പെട്ടന്ന് ഷുഗർ കുറയാനും ചർമ്മം തിളങ്ങാനും നല്ല ആരോഗ്യത്തിനും ഇതിലും നല്ലത് വേറെ ഇല്ല | Special Ragi Badam Recipe

Advertisement
window._taboola = window._taboola || []; _taboola.push({ mode: 'alternating-thumbnails-a', container: 'taboola-below-article-thumbnails---2', placement: 'Below article thumbnails - 2', target_type: 'mix' });
Chiya Seed Ragi Weight Loss Drink
Comments (0)
Add Comment