ഉണ്ടാക്കാൻ എന്തെളുപ്പം, എത്ര കുടിച്ചാലും മതിയാവില്ല; ഒരിക്കലും മടുക്കാത്ത രുചിയിൽ ചൊവ്വരി കൊണ്ട് കൊതിയൂറും പായസം.!! Chowari Sharkara Payasam Recipe
Chowari Sharkara Payasam Recipe : സേമിയ പോലുള്ള പായസങ്ങൾ തയ്യാറാക്കുമ്പോൾ മിക്ക സ്ഥലങ്ങളിലും ചൊവ്വരി അതോടൊപ്പം ചേർക്കുന്ന ഒരു പതിവ് ഉള്ളതായിരിക്കും. ഇത്തരത്തിൽ ചൊവ്വരി ഉപയോഗപ്പെടുത്തി പലവിധ വിഭവങ്ങളും തയ്യാറാക്കാനായി സാധിക്കുന്നതാണ്. അത്തരത്തിൽ വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ചൊവ്വരി പായസത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.
ഈയൊരു രീതിയിൽ ചൊവ്വരി പായസം തയ്യാറാക്കാനായി ആദ്യം തന്നെ ചൊവ്വരി നല്ലതുപോലെ കഴുകി കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ചൊവ്വരി വേവിക്കാൻ ആവശ്യമായ വെള്ളമൊഴിച്ചു കൊടുക്കുക. വെള്ളം നല്ലതുപോലെ വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ ചൊവ്വരി അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. അത് നല്ലതുപോലെ വെന്തു പാകമായി തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ ശർക്കര പൊടി കൂടി ചേർത്തു കൊടുക്കാം.
ശർക്കര പാനി തയ്യാറാക്കി ഉപയോഗിക്കുകയാണെങ്കിൽ അരിച്ചെടുത്ത ശേഷം ഒഴിക്കുന്നതാണ് കൂടുതൽ നല്ലത്. ശർക്കര ചൊവ്വരിയിലേക്ക് നല്ല രീതിയിൽ ഇറങ്ങി പിടിച്ചു തുടങ്ങുമ്പോൾ ഒരു പിഞ്ച് അളവിൽ പഞ്ചസാരയും ഉപ്പും അതിലേക്ക് ചേർത്ത് മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം ഒരു കപ്പ് അളവിൽ തേങ്ങാപ്പാൽ കൂടി പായസത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. പിന്നീട് പായസം തിളക്കേണ്ട ആവശ്യമില്ല.
എല്ലാ ചേരുവകളും നല്ലതുപോലെ കട്ടി കുറുകിയ രൂപത്തിലാണ് വേണ്ടത്. അവസാനമായി ഒരു കരണ്ടിയിൽ അല്പം നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് അതുകൂടി പായസത്തിൽ ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. സ്ഥിരമായി ഒരേ രീതിയിലുള്ള പായസങ്ങൾ തന്നെ ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പിയാണ് ഇത്. മാത്രമല്ല വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി പായസം എളുപ്പത്തിൽ തയ്യാറാക്കി എടുക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Recipes By Revathi
fpm_start( "true" );