Clay Pot Caring Tricks : അടുക്കളയിൽ മൺപാത്രങ്ങൾ ഉപയോഗിക്കുന്നതിൽ ഇപ്പോഴും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എത്ര നോൺസ്റ്റിക്ക് പാത്രങ്ങളുണ്ടായാലും മീൻ കറി വെക്കാൻ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് മൺചട്ടി തന്നെയാണ്. മൺപാത്രങ്ങളിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ പ്രത്യേക സ്വാദും ലഭിക്കുമെന്നത് സത്യമാണ്. മൺചട്ടിയിലുണ്ടാക്കുന്ന ഭക്ഷണം വേഗത്തിൽ കേടുവരികയുമില്ല. എന്നാൽ സ്ഥിരമായി ഈ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അവ എണ്ണമയമെല്ലാം പിടിച്ച് അടിഭാഗം വൃത്തികേടായി പോകാറുണ്ട്.
ഇത്തരത്തിലുള്ള പാത്രങ്ങൾ എളുപ്പത്തിൽ പൂപ്പൽ പിടിക്കാനും സാധ്യതയുണ്ട്. എങ്ങനെയാണ് ഇത്തരത്തിലുള്ള മൺചട്ടികൾ വൃത്തിയാക്കുന്നതെന്ന് അറിഞ്ഞിരിക്കാം. മാത്രമല്ല നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ടൂത്ത് പേസ്റ്റ്. ഇത് കൊണ്ട് പല്ല് വൃത്തിയാക്കുക മാത്രമല്ല, നിരവധി പ്രയോജനങ്ങൾ വേറെയുണ്ട്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് നിത്യ ജീവിതത്തിൽ പ്രയോഗിക്കാവുന്ന കുറച്ചധികം ടിപ്‌സുകൾ ഇതാ.
മൺചട്ടി വൃത്തി ആക്കുന്നതിനായി ആദ്യം ഒരു പേസ്റ്റ് എടുക്കണം. പേസ്റ്റ് കുറച്ച് വെള്ളം കൂടി ചേർത്ത് ചട്ടിയിൽ നന്നായി എല്ലാ ഭാഗത്തും ഒന്ന് തേച്ച് കൊടുക്കണം. ശേഷം ഒരു മൂന്ന് മണിക്കൂർ ഇത് വെയിലത്ത് വയ്ക്കണം. അതിന് ശേഷം ഇത് നന്നായി കഴുക്കിയെടുക്കാ. അടുക്കളയില്‍ കത്തിയുടെ ഉപയോഗം കുറച്ചൊന്നുമല്ല. പച്ചക്കറികളും പഴവര്‍ഗങ്ങളും മുറിയ്ക്കാനും മറ്റു പല കാര്യങ്ങള്‍ക്കും കത്തി ഉപയോഗിക്കേണ്ടി വരും. കത്തിക്ക് മൂർച്ച ഇല്ലെങ്കിൽ അത് വലിയൊരു പ്രശ്നം തന്നെയാണ്.
കത്തിക്ക് മൂർച്ച കൂട്ടാനായി കത്തിയിൽ പേസ്റ്റ് തേച്ച് കൊടുക്കാം. ശേഷം ഒരു തുണിയെടുത്ത് അത് വെള്ളം കൊണ്ട് ഒന്ന് നനച്ച് നന്നായി തുടച്ച് കൊടുക്കാം. ശേഷം ഒരു ചട്ടിയുടെ മേൽ ഭാഗത്ത് വെച്ച് മുകളിലോട്ടും താഴോട്ടും ഉരച്ച് മൂർച്ചയാക്കി എടുക്കാം. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കൊണ്ടുള്ള കൂടുതൽ കിടിലൻ ടിപ്‌സുകൾക്കായി വീഡിയോ കണ്ട് നോക്കൂ. Clay Pot Caring Tricks Credit : Grandmother Tips