Clay Pot Cracked Tip : അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മൺപാത്രങ്ങളും ഗ്ലാസുകളുമെല്ലാം പെട്ടെന്ന് പൊട്ടിപ്പോകുന്നത് മിക്ക വീടുകളിലും പതിവുള്ളതായിരിക്കും. സാധാരണയായി മൺചട്ടികളെല്ലാം പൊട്ടിക്കഴിഞ്ഞാൽ അത് കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ചെറിയ രീതിയിൽ ഓട്ട വീണ മൺപാത്രങ്ങളെല്ലാം വളരെ എളുപ്പത്തിൽ ശരിയാക്കി എടുക്കാനായി സാധിക്കും.
അത്തരത്തിലുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മൺചട്ടിയിൽ ചെറിയ രീതിയിലുള്ള ഓട്ടകൾ വീണാൽ അതിൽ പിന്നെ പാചകം ചെയ്യാൻ സാധിക്കാറില്ല. എന്നാൽ ഇത്തരത്തിൽ ചെറിയ രീതിയിൽ പൊട്ടിയ പാത്രങ്ങൾ വീണ്ടും ശരിയാക്കി എടുക്കാനായി വെള്ളാരം കല്ലും, ശർക്കരയും ചേർത്ത് ഉണ്ടാക്കാവുന്ന ഒരു കൂട്ട് ഉപയോഗിച്ചാൽ മതി. അതിനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു വെള്ളാരം കല്ല് ഇടികല്ലിൽ വെച്ച് ഒട്ടും തരിയില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക.
ശേഷം ആ ഒരു പൊടിയിലേക്ക് അല്പം ശർക്കര പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ട് ചട്ടിയുടെ പൊട്ടിയ ഭാഗത്ത് നല്ല രീതിയിൽ തേച്ചുപിടിപ്പിച്ച ശേഷം ചട്ടി ചൂടാക്കുക. ചട്ടി ചൂടായി തുടങ്ങുമ്പോൾ തന്നെ കല്ലിന്റെ അംശം ചട്ടിയിലേക്ക് നല്ല രീതിയിൽ പിടിക്കുകയും അതിന്റെ മുകൾഭാഗം പതുക്കെ അടർത്തിയെടുക്കാനും സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ചട്ടിയുടെ ചെറിയ രീതിയിലുള്ള ഹോളുകളെല്ലാം എളുപ്പത്തിൽ അടച്ചെടുക്കാം.
അതുപോലെ സ്ഥിരമായി ഉപയോഗിക്കുന്ന കുപ്പി ഗ്ലാസുകൾ പെട്ടെന്ന് പൊട്ടിപ്പോകാറുണ്ട്. അത് ഒഴിവാക്കാനായി ഗ്ലാസുകൾ വാങ്ങിക്കൊണ്ടു വന്ന് ഉപയോഗിക്കുന്നതിന് മുൻപായി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് തിളപ്പിച്ച ശേഷം അതിലേക്ക് ഇറക്കി വയ്ക്കുക. നല്ല ചൂടിൽ കിടന്ന് ഗ്ലാസിന്റെ ഉൾവശത്തേക്ക് വെള്ളം ഇറങ്ങണം. ശേഷം ഗ്ലാസുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ കൂടുതൽ ദിവസം പൊട്ടാതെ സൂക്ഷിക്കാനായി സാധിക്കും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.