Cleaning Spray

ഇനി ഉരച്ചു ബുദ്ധിമുട്ടണ്ട; ഇതൊരു തുള്ളി മതി, വീട് മുഴുവൻ എളുപ്പം വൃത്തിയാക്കാം | Cleaning Spray

Cleaning Spray : വീട് മുഴുവൻ വൃത്തിയാക്കാൻ ഇതൊന്നു മാത്രം മതി. വീട് എപ്പോഴും വൃത്തിയായും ഭംഗിയായും വെക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ മിക്കപ്പോഴും കടുത്ത കറകൾ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ അവ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപയോഗിച്ചു നോക്കാവുന്ന ഒരു കിടിലൻ പ്രോഡക്ടിനെ പറ്റി വിശദമായി മനസ്സിലാക്കാം.

മിക്കപ്പോഴും വീടിന്റെ ഫ്ലോറിലെല്ലാം ചെറിയ രീതിയിലുള്ള കറകൾ പറ്റിപ്പിടിക്കുകയും പിന്നീട് അത് വലിയ രീതിയിൽ പടർന്നു പിടിക്കുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അതിനായി എത്ര കാഠിന്യമേറിയ ഫ്ലോർ ക്ലീനറുകൾ ഉപയോഗിച്ചാലും ചിലപ്പോൾ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. പ്രത്യേകിച്ച് എണ്ണക്കറകളും മറ്റും പറ്റിപ്പിടിച്ചാൽ എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല.

അത്തരത്തിലുള്ള എണ്ണക്കറകൾ കളയാനായി ഉപയോഗിക്കാവുന്ന ഒരു പ്രോഡക്റ്റ് ആണ് WD-40. കറയുള്ള ഭാഗങ്ങളിൽ ഇതെടുത്ത് സ്പ്രേ ചെയ്തു കൊടുക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നല്ലതുപോലെ ഉരയ്ക്കുക. അതിനുശേഷം തുടച്ചെടുക്കുകയാണെങ്കിൽ ആ ഭാഗങ്ങളിൽ പിടിച്ച കടുത്ത കറകളെല്ലാം പോയി കിട്ടുന്നതാണ്. അതുപോലെ ബാത്റൂമിന്റെ അകത്തെ പൈപ്പിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ഉപ്പിന്റെ കറകളും തുരുമ്പ് കറകളും കളയാനായും ഈയൊരു സ്പ്രേ ഉപയോഗപ്പെടുത്താവുന്നതാണ്. അത്തരം ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്ത ശേഷം കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഈസിയായി കറകൾ ഉരച്ച് കളയാവുന്നതാണ്.

കൂടാതെ ജനാലകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ചിലന്തിവലകൾ കളയാനും ഈയൊരു സ്പ്രേ ഉപയോഗപ്പെടുത്താനായി സാധിക്കും. ഇത്തരത്തിൽ പല രീതിയിൽ ഉപകാരമുള്ള ഒരു സ്പ്രേയാണ് WD-40. വളരെ കാലമായി കറപിടിച്ചു കിടക്കുന്ന പല ഭാഗങ്ങളിലും ഈ ഒരു സ്പ്രേ ഉപയോഗപ്പെടുത്തുകയാണെങ്കിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കുന്നതാണ്. ഇതിന്റെ കൂടുതൽ ഉപയോഗങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Cleaning Spray Credit : Resmees Curry World

Cleaning Spray

Also Read : സോപ്പും ലിക്വിഡും ഒന്നും വേണ്ട; എത്ര കരി പിടിച്ച പാത്രങ്ങളും പുത്തനാക്കാം, സ്റ്റീൽ പത്രങ്ങളും ഓട്ടു പത്രങ്ങളും ഇനി വെട്ടിതിളങ്ങും | Steel Pot Cleaning Tip

Advertisement