Coconut Preserving Tips : വറുത്തരച്ച ചിക്കൻ കറിയും സാമ്പാറും ചെമ്മീൻ തീയലുമൊക്കെ ഉണ്ടെങ്കിൽ ഊണ് കുശാലായി. തേങ്ങ വറുത്തരച്ച കറിയെങ്കിൽ പെട്ടെന്ന് ചീത്തയാകുകയുമില്ല. വിഭവങ്ങൾക്ക് രുചിയേറുമെങ്കിലും ഒരേ നിൽപ്പിൽ അടുക്കളയിൽ നിന്ന് തേങ്ങ വറുത്തെടുക്കാൻ മിക്കവർക്കും മടിയാണ്. കരിഞ്ഞ് പോകാതെ ഒരേ രീതിയിൽ തേങ്ങ ഇളക്കിക്കൊണ്ടിരിക്കണം. എന്നാൽ തേങ്ങ വരുത്തരച്ചത് ഒരു വർഷം വരെ കേട് കൂടാതെ സൂക്ഷിക്കാം. അത് എങ്ങനെയെന്നല്ലേ, നമുക്കൊന്ന് കണ്ട് നോക്കാം.
- Ingredients:
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- കടുക് – 1/3 ടീസ്പൂൺ
- പെരുംജീരകം – 1 ടീസ്പൂൺ
- ഉലുവ – 1/3 ടീസ്പൂൺ
- ചെറിയ ജീരകം – 1/3 ടീസ്പൂൺ
- മല്ലി – 3 ടേബിൾ സ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- മഞ്ഞൾ പൊടി – 1/3 ടീസ്പൂൺ
- മുളക് പൊടി – 2 ടീസ്പൂൺ
- തേങ്ങ – 1 കപ്പ്
ആദ്യം ഒരു നോൺ സ്റ്റിക്ക് പാൻ എടുത്ത് ചൂടാവാൻ വയ്ക്കണം. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം. ശേഷം എണ്ണയിലേക്ക് കാൽ ടീസ്പൂൺ വീതം കടുക്, ഉലുവ, ചെറിയ ജീരകം എന്നിവ ചേർക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകവും മൂന്ന് ടേബിൾ സ്പൂൺ പച്ച മല്ലിയും കൂടി ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങയും ആവശ്യത്തിന് കറിവേപ്പിലയും കൂടി ചേർത്ത് നന്നായി വറുത്തെടുക്കാം.
അടുത്തതായി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും രണ്ട് ടീസ്പൂൺ മുളക് പൊടിയും കൂടി ചേർത്ത് നല്ലപോലെ വറുത്തെടുക്കണം. ഇത് നന്നായി തണുത്ത് വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കാം. ശേഷം ആവശ്യത്തിന് വേണ്ടത് മാത്രം എടുത്ത് ബാക്കി പാത്രത്തിൽ ആക്കി സൂക്ഷിക്കാം. തേങ്ങ വറുത്തെടുക്കാൻ മടിയുള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ വിദ്യ ഇനി നിങ്ങളും ഒന്ന് പരീക്ഷിച്ച് നോക്കൂ. Coconut Preserving Tips Video Credit : Thoufeeq Kitchen