അകാല നരയിൽ ആശങ്ക വേണ്ട; എറിഞ്ഞു കളയുന്ന ചിരട്ട മതി, എത്ര നരച്ച മുടിയും താടിയും വേരോടെ കറുപ്പിക്കാം | Coconut Shell Natural Hair Dye

Coconut Shell Natural Hair Dye : വളരെ ചെറിയ പ്രായത്തിൽ തന്നെ അകാലനര, മുടികൊഴിച്ചിൽ എന്നിവ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി വലിയ വില കൊടുത്ത് കടകളിൽ നിന്നും ഹെയർ ഓയിലുകൾ വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. എന്നാൽ അത്തരം അവസരങ്ങളിൽ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ വീട്ടിൽ പരീക്ഷിക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

  • Gives a dark tint to gray or light hair.
  • Repeated use deepens the color over time.
  • Completely natural and chemical-free.
  • Works best for black or dark brown hair types.

ഒരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചിരട്ട ആറ് മുതൽ ഏഴെണ്ണം വരെ, കർപ്പൂരം 2 എണ്ണം, നെല്ലിക്ക പൊടി, കട്ടൻ ചായ ഇത്രയുമാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടിയെടുത്ത് അതിലേക്ക് എടുത്തുവച്ച ചിരട്ടകൾ ഇട്ടുകൊടുക്കുക. ശേഷം കർപ്പൂരം കത്തിച്ച് ചിരട്ടയിലേക്ക് ഇട്ടുകൊടുക്കുക. തീ നല്ലതുപോലെ പിടിച്ചു കഴിഞ്ഞാൽ ചിരട്ടകളെല്ലാം കത്തി കരിയുടെ രൂപത്തിൽ ആകുന്നതാണ്. എന്നാൽ ഇത് പൂർണ്ണമായും പൊടിയുടെ രൂപത്തിൽ ആയി കിട്ടില്ല.

കുറച്ചുനേരം ചിരട്ട ഈയൊരു രീതിയിൽ കത്തിച്ചു കഴിഞ്ഞാൽ തീ അണക്കാവുന്നതാണ്. ശേഷം പൊടിഞ്ഞ ചിരട്ട ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇതിൽ നിന്നും രണ്ട് ടീസ്പൂൺ എടുത്ത് അതോടൊപ്പം നെല്ലിക്കയുടെ പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പെട്ടെന്ന് റിസൾട്ട് കിട്ടാനായി നീലയമരിയുടെ പൊടി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം തിളപ്പിച്ച് ചൂടാറ്റി വെച്ച തേയിലവെള്ളം കുറേശെയായി ഈയൊരു മിക്സിയിലേക്ക് ചേർത്തു കൊടുക്കുക.

പൊടികൾ നല്ലതുപോലെ സെറ്റായി വന്നു കഴിയുമ്പോൾ ഒരു ഓവർ നൈറ്റ് മുഴുവനായും അത് ഇതേ രീതിയിൽ തന്നെ ഇരുമ്പ് ചീനച്ചട്ടിയിൽ സൂക്ഷിച്ചുവയ്ക്കുക. പിറ്റേദിവസം ഈയൊരു ഹെയർ പാക്ക് മുടിയിൽ അപ്ലൈ ചെയ്ത് കുറച്ചുനേരം വെച്ച ശേഷം വെള്ളമൊഴിച്ച് കഴുകി കളയാവുന്നതാണ്. കൃത്യമായി ഈ ഒരു ഹെയർ പാക്ക് മുടിയിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ മുടി നരക്കുന്ന പ്രശ്നം പാടെ ഇല്ലാതാക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Coconut Shell Natural Hair Dye Video Credit : Saranya’s Dream Catcher Vlogz

Coconut Shell Natural Hair Dye

Also Read : ഒരുപിടി കറിവേപ്പില ഉണ്ടോ.!? വെറും 2 മിനിറ്റിൽ മുടി കറുപ്പിക്കാം; നരച്ച മുടി വേര് മുതൽ കട്ട കറുപ്പാവും, 100% നാച്ചുറൽ | Curry Leaves Natural Hair Dye

Comments (0)
Add Comment