Cooker Repairing Tips : കുക്കറില്ലാത്ത അടുക്കളയെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലുമാവില്ല. തലമുറകളായി പാചകത്തിന് ഉപയോഗിക്കുന്ന ഒരു പ്രധാന ഉപകരണം തന്നെയാണ് കുക്കർ. എല്ലാവർക്കും വളരെ പെട്ടെന്ന് വിഭവങ്ങൾ തയ്യാറാക്കിയെടുക്കാൻ സഹായിക്കുന്ന ഒന്ന് കൂടിയാണിത്. പക്ഷേ പ്രഷർകുക്കർ നല്ലപോലെ പരിപാലിക്കുന്ന കാര്യത്തിൽ എല്ലാവർക്കും വീഴ്ച സംഭവിക്കാറുണ്ട് എന്നത് വാസ്തവമാണ്. പ്രഷർകുക്കർ ഉപയോഗിക്കുമ്പോൾ അത് എങ്ങനെ ഉപയോഗിക്കണം എന്നും പരിപാലിക്കണം എന്നുമുള്ള അറിവ് നമുക്കുണ്ടായിരിക്കണം.
ഒരു കുക്കറിന്റെ ദീർഘകാല ഈടിന് കാലാകാലങ്ങളിലുള്ള കേടുപാടുകൾ നീക്കൽ അത്യന്താപേക്ഷിതമാണ്. വീട്ടിൽ കേടായ കുക്കറുകളുണ്ടെങ്കിൽ അതിന്റെ കേടുപാടുകൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. കുക്കറിൽ നിന്നും വിസിൽ വരാതിരിക്കുക അതുപോലെ അതിന്റെ സൈഡിൽ നിന്നും ആവി വരുക പോലുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമാവുന്ന ഒരു സൂത്രമാണ് പറയാൻ പോകുന്നത്.
കുറച്ചുനാൾ കുക്കർ ഉപയോഗിച്ച് കഴിയുമ്പോൾ കറക്റ്റ് ആയി വിസിൽ വരാത്തത് വിസിലിന്റെ ഭാഗത്തുള്ള ഹോളുകൾ അടയുന്നത് കൊണ്ടാണ്. വിസിൽ ഊരിയെടുത്ത ശേഷം ഒരു പിന്നോ മൊട്ട് സൂചിയോ ഉപയോഗിച്ച് ഇതിൻറെ ഹോളുകൾ ഓപ്പൺ ആക്കി കൊടുക്കുക എന്നുള്ളതാണ് ഇതിനുള്ള പരിഹാരം. ഈ ഹോളിനുള്ളിൽ ഭക്ഷണപദാർത്ഥങ്ങളും മറ്റും അടിഞ്ഞിരിക്കുന്നതാണ് വരാതിരിക്കാനുള്ള കാരണം. കുക്കറിന്റെ മൂടി കമിഴ്ത്തി വെച്ച് കുറച്ച് വെള്ളം ഒഴിച്ചു നോക്കിയാൽ അതിന് താഴെ ഹോളിലൂടെ വളരെ സ്മൂത്തായി വെള്ളം വരുന്നുണ്ടെങ്കിൽ മാത്രമാണ് അത് ശരിയായ രീതിയിൽ ഇരിക്കുന്നത്.
അതുപോലെ കുക്കറിന്റെ സൈഡിലൂടെ ആവി പോകുന്നത് പലപ്പോഴും വാഷർ ലൂസ് ആയത് കൊണ്ടാണ്. ഇത് ടൈറ്റ് ആക്കാൻ വീട്ടിൽ തന്നെ നമുക്ക് രണ്ടു മാർഗ്ഗങ്ങൾ ഉണ്ട്. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് കുറച്ച് ഐസ് ക്യൂബുകൾ ഇട്ട് കൊടുത്ത ശേഷം വാഷർ ഒരു അരമണിക്കൂർ ഇതിൽ ഇട്ട് വച്ചാൽ നല്ലപോലെ ടൈറ്റായി കിട്ടും. അല്ലെങ്കിൽ ഇത് ഫ്രീസറിൽ കുറച്ചു സമയം വെച്ചാലും മതിയാകും. കുക്കറിൽ കഞ്ഞിയോ പരിപ്പോ വേവിക്കുന്ന സമയത്ത് പലപ്പോഴും അതിലെ വെള്ളം വിസിലിന്റെ ഭാഗത്ത്കൂടെ പുറത്തേക്ക് ചീറ്റി വരാറുണ്ട്. കുക്കറിന്റെ അടപ്പിന്റെ ഉൾഭാഗത്തായി കുറച്ച് വെളിച്ചെണ്ണ പുരട്ടിയാൽ ഇത് തടയാനാകും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കണ്ടു നോക്കാൻ മറക്കല്ലേ. Cooker Repairing Tips Video Credit : Ansi’s Vlog
Cooker Repairing Tips
Also Read : തെളിവ് സഹിതം; ഇനി ഒരിക്കലും കുക്കർ തിളച്ചു പുറത്തോട്ട് പോവില്ല, ഈ ഒരു സൂത്രം ചെയ്‌തുനോക്കൂ | Useful Cooker Tips