ഇനി 1 വർഷം വരെ ഒരു ഗ്യാസ് സിലിണ്ടർ മതി; വേറെ സിലിണ്ടർ വാങ്ങുകയും വേണ്ട, ഈ ട്രിക്ക് അറിഞ്ഞാൽ ശരിക്കും ഞെട്ടും | Cooking Gas Saving Methods
Cooking Gas Saving Methods : ഗ്യാസ് ഉപയോഗം കുറയ്ക്കാനായി ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അടുക്കള ആവശ്യങ്ങൾക്ക് കൂടുതലായും ഗ്യാസ് സ്റ്റൗ ഉപയോഗപ്പെടുത്തുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. എന്നാൽ പാചകവാതകത്തിന്റെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ ഒരു സാഹചര്യത്തിൽ ഗ്യാസ് ഉപയോഗം കുറയ്ക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം ഗ്യാസ് ഉപയോഗപ്പെടുത്തുമ്പോൾ എല്ലാ ബർണറുകളിൽ നിന്നും ഡാർക്ക് നീല നിറത്തിൽ തന്നെയാണോ തീ വരുന്നത് എന്ന കാര്യമാണ്.
അതല്ലെങ്കിൽ ചെറിയ രീതിയിലുള്ള കരടുകൾ പറ്റി എല്ലാ ബർണറും ശരിയായ രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. അതുകൊണ്ടു തന്നെ അത് ഗ്യാസ് ഉപയോഗം കൂട്ടുന്നതിന് കാരണമാകും. ചോറ് സ്റ്റവിലാണ് വെക്കുന്നത് എങ്കിൽ അത് കുക്കറിലിട്ട് വയ്ക്കുകയാണെങ്കിൽ എളുപ്പത്തിൽ ആയി കിട്ടുന്നതാണ്. അതല്ല സാധാരണ പാത്രത്തിലാണ് ചോറ് വയ്ക്കുന്നത് എങ്കിൽ അതിന് മുകളിൽ മറ്റൊരു പാത്രത്തിലായി വെള്ളം തിളപ്പിച്ചെടുത്ത് വീട്ടാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്.
ഫ്രിഡ്ജിൽ നിന്നും തണുപ്പോടു കൂടി സാധനങ്ങൾ എടുത്ത് ഉപയോഗിക്കുന്നതിന് പകരം അത് തണുപ്പ് വിട്ട ശേഷം ഉപയോഗിക്കുകയാണെങ്കിൽ ഗ്യാസ് ഉപയോഗം കുറയ്ക്കാനായി സാധിക്കും. സാധനങ്ങൾ വറുത്തെടുക്കേണ്ട സന്ദർഭങ്ങളിൽ ചീനച്ചട്ടി പോലുള്ള പാത്രങ്ങൾ നല്ലതുപോലെ ചൂടായശേഷം മാത്രം അതിലേക്ക് വറുക്കാൻ ആവശ്യമായവ ഇട്ടു കൊടുക്കുക. പാചകം ചെയ്യുമ്പോൾ ഇടവിട്ട് ചെയ്യാതെ അടുപ്പിച്ച് ചെയ്യുകയാണെങ്കിൽ അത് ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാനായി വഴിയൊരുക്കുന്നതാണ്.
ചായ പോലുള്ളവ സ്റ്റൗവിൽ വച്ച് തിളപ്പിക്കുമ്പോൾ അത് കൂടുതൽ സമയം വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മുട്ട, കടല എന്നിവ വേവിച്ചെടുക്കേണ്ട സാഹചര്യങ്ങളിൽ കുക്കറിൽ കടല ഇടുന്നതിനോടൊപ്പം തന്നെ മറ്റൊരു പാത്രത്തിൽ മുട്ട കൂടി വേവിക്കാനായി വെക്കാവുന്നതാണ്. ഇങ്ങിനെ ചെയ്യുമ്പോൾ സ്റ്റവ് രണ്ട് തവണയായി ഓൺ ചെയ്തു ഉപയോഗിക്കേണ്ടി വരില്ല. മിക്കപ്പോഴും ചായ തിളച്ച് തൂവി പോകുമ്പോൾ മാത്രമാണ് പലരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Cooking Gas Saving Methods Video Credit : Malappuram rithu
Cooking Gas Saving Methods
Use Pressure Cookers
Cover Pots with Lids
Use Medium Flame
Match Pan Size to Burner
Keep Burner Holes Clean
Check for Leaks
Use ISI Certified Regulator and Pipe
Cook Multiple Items Together
Pre-soak Hard Ingredients
Batch Cooking
