ഒരു മാസം നിൽക്കുന്ന ഗ്യാസ് ഇനി 4 മാസമായാലും തീരില്ല; മാസം 1000 രൂപ ലാഭിക്കാം, പഴയ പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഇങ്ങനെ ചെയ്താൽ മതി | Cooking Gas Saving Tip
Cooking Gas Saving Tip : ഒരു പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഇങ്ങനെ ചെയ്താൽ മതി ഒരു മാസം നിൽക്കുന്ന ഗ്യാസ് 4 മാസമായാലും തീരില്ല. നിത്യോപയോഗ ജീവിതത്തിലെ വിലക്കയറ്റം സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. ഇന്ന് ഏറ്റവും കൂടുതൽ അഭിമുഖീകരിക്കേണ്ടി വരുന്നത് പാചകവാതകത്തിന്റെ വിലവർധനവ് തന്നെയാണ്. മിക്ക വീടുകളിലും ഒരു കുറ്റി സിലിണ്ടർ ഒരു മാസത്തേക്ക് മാത്രമേ നമുക്ക് ഉപയോഗിക്കുവാൻ കഴിയു.
എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു മാസം എന്നതിൽ നിന്നും മാറി ഒരു കുറ്റി സിലിണ്ടറിലെ ഗ്യാസ് നമുക്ക് കുറഞ്ഞത് നാലുമാസമെങ്കിലും ഉപയോഗിക്കുവാൻ സാധിക്കും. അതിന് ചില പൊടി കൈകൾ മാത്രം ശ്രദ്ധിച്ചു ചെയ്താൽ മതിയാകും. ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ഗ്യാസ് കത്തിക്കുമ്പോൾ ചുവന്ന നിറത്തിലുള്ള തീ വരുന്നോ എന്ന് നോക്കുകയാണ്. അങ്ങനെ വരുന്നുവെങ്കിൽ ബർണർ നമുക്കൊന്ന് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.
ബർണർ ക്ലീൻ ചെയ്യുന്നതിനായി ഒരു സൊലൂഷൻ ഉണ്ടാക്കാവുന്നതാണ്. ഒരു പാത്രത്തിലേക്ക് പാത്രം കഴുകുന്ന ലിക്ക്വിഡ് കുറച്ച് ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് മുങ്ങിക്കിടക്കുന്ന പാകത്തിന് വിനാഗിരിയും കുറച്ച് അധികം സോഡാപ്പൊടിയും ചേർത്തു കൊടുക്കാവുന്നതാണ്. ഇതിലേക്ക് ബർണർ ഇട്ടുകൊടുക്കാം. ഒരു മണിക്കൂറിന് ശേഷം ബർണർ എടുക്കുകയാണെങ്കിൽ നമ്മുടെ ബർണർ ക്ലീൻ ആയിരിക്കുന്നത് കാണാൻ കഴിയും.
ഇനി ബർണർ നമുക്ക് ഒരു ബ്രഷ് കൊണ്ടോ അല്ലെങ്കിൽ പാത്രം കഴുകുന്ന സ്റ്റീൽ ഉപയോഗിച്ചോ നന്നായി ഒന്ന് തേച്ചു കഴുകി പച്ച വെള്ളത്തിൽ കഴുകിയെടുത്ത് കോട്ടൺ തുണി ഉപയോഗിച്ച് തുടച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ബർണറിന്റെ ഇടയിലുള്ള അഴുക്കുകൾ ഒക്കെ പോകുന്നത് കാണാൻ സാധിക്കും. ഇതുപോലെത്തെ കൂടുതൽ ടിപ്പുകൾ അറിയുവാൻ താഴെ കാണുന്ന വീഡിയോ മുഴുവനായും കണ്ടു നോക്കാം. Cooking Gas Saving Tip Video Credit : Sabeenas Homely kitchen