Cough Treatment At Home
Cough Treatment At Home : കഫക്കെട്ട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. കഫക്കെട്ട് വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ അത് അണുബാധയ്ക്ക് കാരണമാകാറുണ്ട്, പ്രത്യേകിച്ച് കുട്ടികളിൽ. കഫക്കെട്ട് പല കാരണങ്ങൾ കൊണ്ടുണ്ടാവാറുണ്ട്. ജലദോഷത്തിന്റെ ഫലമായും ഇന്നത്തെ കാലത്ത് കോവിഡിന്റെ ആഫ്റ്റർ എഫക്ട് ആയുമെല്ലാം കഫക്കെട്ട് പലരിലും കാണപ്പെടുന്നുണ്ട്. ഏത് തരത്തിലുള്ള കഫക്കെട്ടായാലും അത് വളരെ എളുപ്പത്തിൽ പൂർണമായും മാറാൻ സഹായിക്കുന്ന മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്.
- Extra Tips
- Drink warm fluids
- Rest your voice
- Avoid cold drinks & fried food
- Keep throat warm
ഇത് തയ്യാറാക്കാൻ നമ്മുടെ അടുക്കളയിലെ കുറച്ചു ചേരുവകൾ മാത്രം മതി. ആദ്യമായി ഒരു മീഡിയം വലിപ്പമുള്ള ഇഞ്ചിയെടുത്ത് തൊലികളഞ്ഞ് നന്നായി കഴുകിയെടുത്ത് ശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കണം. ആരോഗ്യഗുണങ്ങൾ ഏറെയുള്ളതും അണുബാധയ്ക്കെതിരെ ഉപയോഗിക്കാവുന്ന ഒന്നാന്തരം മരുന്നുമാണ് ഇഞ്ചി. ജലദോഷത്തിനും ചുമക്കുമെല്ലാം നല്ല മരുന്നായി ഇത് ഉപയോഗിക്കാറുണ്ട്.
അടുത്തതായി പത്തോ പന്ത്രണ്ടോ വെളുത്തുള്ളിയല്ലി തൊലി കളഞ്ഞ് നല്ലപോലെ കഴുകി ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കണം. നല്ലൊരു അണുനാശിനിയാണ് വെളുത്തുള്ളി. ബാക്ടീരിയ, വൈറൽ, ഫംഗൽ ഇൻഫെക്ഷനുകളെ ചെറുക്കുന്ന ഒന്നാണിത്. കഫം ഇളക്കി കളയുന്നതിനും കഫക്കെട്ട് മൂലമുണ്ടാകുന്ന നെഞ്ചിലെ വേദനക്കും കുറുകലിനുമൊക്കെ ഇത് നല്ലൊരു പരിഹാരമാണ്. അടുത്തതായി ഒരു ചെറുനാരങ്ങ കഴുകി വൃത്തിയാക്കിയ ശേഷം തൊലിയോട് കൂടെ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കണം. ഇതിൻറെ കുരു കളയണമെന്ന് നിർബന്ധമില്ല. ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതും നല്ലൊരു അണുനാശിനിയും ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
അരിഞ്ഞെടുത്ത മൂന്ന് ചേരുവകളും കൂടെ ഒരു പാത്രത്തിലേക്ക് ചേർത്ത് അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ചേർത്ത് അടുപ്പിൽ ചെറിയ തീയിൽ വച്ച് അടച്ചുവെച്ച് തിളപ്പിച്ചെടുക്കണം. ഇതിന്റെ സത്തെല്ലാം വെള്ളത്തിലേക്ക് ഇറങ്ങാനാണ് ഇങ്ങനെ ചെയ്യുന്നത്. തിള വന്നാലും അഞ്ച് മിനിറ്റ് വീണ്ടും തിളപ്പിച്ച് തീ ഓഫ് ചെയ്യാം. ഇത് അരിച്ചെടുത്ത ശേഷം ഇളം ചൂടോടെ കുടിക്കാവുന്നതാണ്. ഈ ഒറ്റമൂലി ഒരു ഗ്ലാസ് എടുത്ത് ഇടയ്ക്കിടെയായി കുറച്ച് കുറച്ചായി കഴിക്കുന്നതാണ് നല്ലത്. ഈ ഒറ്റമൂലിയുടെ കൂടുതൽ ഗുണങ്ങളറിയാൻ വീഡിയോ കണ്ടോളൂ. Cough Treatment At Home Video Credit : Shrutys Vlogtube
Honey
Soothes throat & reduces irritation
Take 1 tsp honey directly or with warm water
Not for children under 1 year
Ginger Tea
Natural anti-inflammatory
Boil crushed ginger, drink warm 1–2 times daily
Turmeric Milk
Reduces infection & throat pain
Mix ½ tsp turmeric in warm milk, drink at night
Steam Inhalation
Loosens mucus
Inhale steam for 5–10 minutes
Salt Water Gargle
Relieves sore throat
Gargle 2–3 times daily
Black Pepper + Honey
Helps dry cough
Mix pinch pepper + honey, take once daily
Tulsi (Holy Basil) Leaves
Boosts immunity
Chew leaves or drink tulsi tea