Curry Leaves Natural Hair Dye : അകാലനര ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കണ്ടു തുടങ്ങുമ്പോഴേക്കും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. തുടക്കത്തിൽ ഇത് നല്ല രീതിയിലുള്ള റിസൾട്ട് നൽകുമെങ്കിലും പിന്നീട് അങ്ങോട്ട് പല രീതിയിലുള്ള പ്രശ്നങ്ങളും ഹെയർ ഡൈ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാൻ ആവശ്യമായിട്ടുള്ള പ്രധാന ചേരുവ കറിവേപ്പിലയാണ്. അതും വീട്ടിൽ തന്നെയുള്ള ചെടിയിൽ നിന്നും പറിച്ചെടുക്കുന്ന കറിവേപ്പിലയാണെങ്കിൽ കൂടുതൽ നല്ലത്. ആദ്യം തന്നെ ഓരോരുത്തരുടെയും മുടിയുടെ അളവിന് അനുസരിച്ച് പൊടിച്ചെടുക്കാൻ ആവശ്യമായ കറിവേപ്പില ചെടിയിൽ നിന്നും പറിച്ചെടുക്കുക. ശേഷം അത് ഒരു പാനിലേക്ക് ഇട്ട് നല്ലതുപോലെ ക്രിസ്പ്പാക്കി വറുത്തെടുക്കണം.
ഈയൊരു സമയം മറ്റൊരു പാനിലേക്ക് ഒരു പിടി കരിംജീരകം, ഒരു പിടി ഉലുവ, ഒരുപിടി കറിവേപ്പില, രണ്ട് ഗ്രീൻ ടീയുടെ പാക്കറ്റ് പൊട്ടിച്ചിട്ടത് എന്നിവ ഒന്നര ഗ്ലാസ് വെള്ളവും ഒഴിച്ച് നല്ലതുപോലെ കുറുക്കി വറ്റിച്ചെടുക്കണം. അതിനു ശേഷം നേരത്തെ വറുത്തുവച്ച കറിവേപ്പില ഇല മിക്സിയുടെ ജാറിൽ ഇട്ട് തരിയില്ലാതെ പൊടിച്ചെടുക്കാം. പിന്നീട് അതിലേക്ക് കുറുക്കി വെച്ച വെള്ളം കൂടി അരിച്ചെടുത്ത് ഒഴിക്കാം.തുടർന്ന് ഇത് തലയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.
കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും ഈയൊരു ഹെയർ പാക്ക് തലയിൽ ഇടാനായി ശ്രദ്ധിക്കണം. അതിനുശേഷം ഏതെങ്കിലും മൈൽഡ് ആയ ഷാമ്പു ഉപയോഗിച്ചോ അല്ലെങ്കിൽ വെള്ളം മാത്രം ഉപയോഗിച്ചോ മുടി കഴുകാം. ആഴ്ചയിൽ രണ്ടുതവണ ഈ ഒരു ഹെയർ പാക്ക് അപ്ലൈ ചെയ്യുമ്പോൾ തന്നെ നല്ല രീതിയിലുള്ള മാറ്റം മുടിയിൽ കാണാനായി സാധിക്കും. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Curry Leaves Natural Hair Dye Video Credit : Devus Creations
Benefits Of Curry Leaves Natural Hair Dye
- B-carotene – prevents hair thinning
- Iron & antioxidants – promote melanin production (which keeps hair naturally black)
- Amino acids – strengthen hair shafts
- Darken grey hair naturally
- Restore natural black tone
- Add shine and thickness
- Prevent further greying