ഈയൊരൊറ്റ സാധനം മാത്രം മതി; കൊതുകുകൾ കൂട്ടത്തോടെ ച ത്തു വീഴുന്നത് കാണാം, ഈ 3 സൂത്രങ്ങൾ കണ്ടുനോക്കൂ.!! Diy Mosquito Repellent
Diy Mosquito Repellent : മഴക്കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും കൊതുക് ശല്യം. ഇത്തരത്തിൽ ഉണ്ടാകുന്ന കൊതുകിനെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല കൊതുകിനെ തുരത്താനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗിച്ചുള്ള മെഷീനുകളും മറ്റും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമായ കാര്യമല്ല.
അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി എങ്ങനെ കൊതുകിനെ തുരത്താനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പ്രധാനമായും മൂന്ന് രീതികളാണ് കൊതുകിനെ തുരത്താനായി ഇവിടെ ഉപയോഗപ്പെടുത്തുന്നത്. അതിൽ ആദ്യത്തെ രീതി ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു പിടി അളവിൽ പെരുംജീരകവും വെളുത്തുള്ളിയും ചതച്ചിടുക. ശേഷം അതിലേക്ക് പപ്പടവും മറ്റും കാച്ചാനായി ഉപയോഗിച്ച് പഴകിയ എണ്ണ വീട്ടിൽ ഉണ്ടെങ്കിൽ അത് ചേർത്ത് നല്ല രീതിയിൽ കുറുക്കി എടുക്കുക.
ശേഷം എണ്ണ മാത്രമായി അരിച്ചെടുക്കുക. കൊതുക് കൂടുതലായി വരുന്ന സന്ധ്യാസമയങ്ങളിൽ ഈയൊരു എണ്ണ ഉപയോഗിച്ച് തിരിയിട്ട് കത്തിക്കുകയാണെങ്കിൽ കൊതുകുശല്യം പാടെ ഇല്ലാതാക്കാനായി സാധിക്കും. മറ്റൊരു രീതി വീട് മുഴുവൻ പുകക്കലാണ്. അതിനായി ഉപയോഗിക്കാത്ത മൺചട്ടി വീട്ടിലുണ്ടെങ്കിൽ അതെടുത്ത് മൂന്നോ നാലോ ചകിരി അതിലേക്ക് ഇറക്കി വയ്ക്കുക. ശേഷം ഉണങ്ങിയ ബേ ലീഫ് മൂന്നു മുതൽ നാലെണ്ണം വരെ അതിലേക്ക് ഇട്ട് കത്തിക്കുക. ഇപ്പോൾ നല്ല രീതിയിൽ ചട്ടിയിൽ നിന്നും പുക ഉയർന്നു വരും.
അതിനു മുകളിലായി പച്ച വേപ്പില കൂടി വച്ചശേഷം വീടിനകത്ത് മുഴുവൻ കൊണ്ടു നടക്കുകയാണെങ്കിൽ കൊതുക് ശല്യം ഒഴിവാക്കാനായി സാധിക്കുന്നതാണ്. അടുത്തതായി ദേഹത്ത് പുരട്ടാനുള്ള ഒരു എണ്ണയാണ് തയ്യാറാക്കുന്നത്. അതിനായി ഒരുപിടി അളവിൽ വേപ്പില എടുത്ത് മിക്സിയുടെ ജാറിൽ ഇട്ട് നല്ല രീതിയിൽ പൊടിച്ചെടുക്കുക. അതിലേക്ക് വെളിച്ചെണ്ണ കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ആയി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. ഈയൊരു എണ്ണ അരിച്ചെടുത്ത് സൂക്ഷിക്കുകയാണെങ്കിൽ കൊതുക് ശല്യം ഉള്ളപ്പോൾ ദേഹത്ത് പുരട്ടാവുന്നതാണ്. ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );