Dress Ironing Tip Without Electric

കറന്റും ഇസ്ത്തിരി പെട്ടിയും വേണ്ട; ഒറ്റ മിനിറ്റിൽ തുണികൾ മുഴുവൻ അയേൺ ചെയ്യാം; നല്ല വടി പോലെ നിക്കും | Dress Ironing Tip Without Electric

Dress Ironing Tip Without Electric : വെള്ള വസ്ത്രങ്ങളും, കുട്ടികളുടെ സ്കൂൾ യൂണിഫോമുമെല്ലാം അയൺ ചെയ്യാതെ ഉപയോഗിക്കുക എന്നത് ചിന്തിക്കാനേ സാധിക്കാത്ത കാര്യമാണ്. എന്നാൽ നല്ല മഴയുള്ള ദിവസങ്ങളിൽ കറന്റ് പോകുന്നത് നമ്മുടെ നാട്ടിലെ ഒരു സ്ഥിരം കാഴ്ചയാണല്ലോ. അത്തരം സാഹചര്യങ്ങളിൽ തുണികൾ അയൺ ചെയ്ത് എടുക്കാനായി പരീക്ഷിക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം.

കുക്കർ ഉപയോഗപ്പെടുത്തിയാണ് ഈ രീതിയിൽ തുണികൾ അയേൺ ചെയ്ത് എടുക്കാനായി സാധിക്കുന്നത്. അതുകൊണ്ടുതന്നെ അധികം ഉപയോഗിക്കാത്ത കരിപിടിക്കാത്ത കുക്കർ വേണം അതിനായി തിരഞ്ഞെടുക്കാൻ. അയൺ ചെയ്യേണ്ട തുണികളുടെ എണ്ണത്തിന് അനുസൃതമായി കുക്കറിൽ വെള്ളം എടുക്കുക. കുക്കറിന്റെ ഉൾഭാഗത്ത് കുറച്ച് വെയിറ്റ് കിട്ടാനായി ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ച് എടുക്കാനായി ഉപയോഗിക്കുന്ന ഇടികല്ല് ഉണ്ടെങ്കിൽ അത് ഇറക്കി വയ്ക്കുക. ശേഷം കുക്കറിന്റെ അടപ്പ് വക്കണം. വിസിൽ ഇട്ട് നൽകേണ്ടതില്ല.

കുക്കറിലെ വെള്ളം നല്ലതുപോലെ തിളച്ച് ആവി വന്നു തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അതിനുശേഷം അയേൺ ചെയ്യേണ്ട ഡ്രസ്സ് എടുത്ത് അതിന് മുകളിലൂടെ കുക്കർ നല്ലതുപോലെ പ്രസ്സ് ചെയ്തു കൊടുക്കുക. ഒരു ഇസ്തിരിപ്പെട്ടി എങ്ങനെയാണോ പ്രസ്സ് ചെയ്യുന്നത് അതേ രീതിയിൽ തന്നെയാണ് ഇവിടെ കുക്കറും പ്രസ് ചെയ്ത് വിടേണ്ടത്.ഈയൊരു രീതിയിൽ കുക്കറിന്റെ ചൂട് പോകുന്നത് വരെ അയേൺ ചെയ്യേണ്ട തുണികൾ എല്ലാം എളുപ്പത്തിൽ തേച്ച് എടുക്കാവുന്നതാണ്.

കൂടുതൽ തുണികൾ ഉണ്ടെങ്കിൽ ഒരു തവണ കൂടി ഇതേ കാര്യം ചെയ്ത് നോക്കാവുന്നതാണ്. കറണ്ട് ഇല്ലാത്ത സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു ട്രിക്ക് ആണ് ഇത്. എന്നാൽ അടിയിൽ കരിപിടിച്ച കുക്കർ ഉപയോഗിച്ച് ഈയൊരു രീതിയിൽ അയേൺ ചെയ്തെടുക്കാനായി ഒരു കാരണവശാലും ശ്രമിക്കാതിരിക്കുക.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Dress Ironing Tip Without Electric Video Credit : Jasis Kitchen

Dress Ironing Tip Without Electric

Here’s a simple and effective tip to get your dresses neatly ironed without damaging the fabric or leaving shiny marks

Avoid These Mistakes

  • Never iron directly over sequins, prints, or lace
  • Don’t let the iron sit too long in one spot – it can burn or leave marks
  • Skip the back-and-forth motion on delicate fabrics – press gently instead

Also Read : ഒരു ഗ്ലാസ് മതി; ഇനി കറന്റ് ഇല്ലെങ്കിലും തുണി തേക്കാം, ഈ ഒരു സൂത്രം ചെയ്‌തുനോക്കൂ | Ironing Tip

Advertisement