Drink Water : രാവിലെ ഉറക്കം എഴുന്നേറ്റ് പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കാത്തവരാണ് നമ്മൾ മലയാളികളിൽ അധികവും. പല്ലുതേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരം ആണെന്നാണ് പൊതുവിൽ നമ്മുടെ ധാരണ. എന്നാൽ ഇത് ശരിയല്ല. ഉറക്കം ഉണർന്ന് പല്ല് തേക്കുന്നതിന് മുമ്പ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാണ്.
അത് എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിന് ശേഷമേ ഭക്ഷണം കഴിച്ചു തുടങ്ങാവൂ. ദിവസേന നാല് ഗ്ലാസ് വെള്ളം വീതം കുടിച്ചു തുടങ്ങുക. ഇത് പത്തു ദിവസം തുടർച്ചയായി ആവർത്തിച്ചാൽ ഗ്യാസ് സംബന്ധമായ പല അസുഖങ്ങൾക്കും സുഗമമായ മലബന്ധത്തിനും പരിഹാരമാണ്. ഇത് 30 ദിവസത്തോളം തുടരുകയാണെങ്കിൽ പ്രമേഹവും ബിപിയും നിയന്ത്രിക്കാം.
ക്ഷയം, ടി ബി ആണെങ്കിൽ 90 ദിവസം അടുപ്പിച്ച് ഇതുപോലെ വെള്ളം കുടിച്ചാൽ മതി ആശ്വാസകരമാണ്. പല രോഗങ്ങൾക്കും വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പരിഹാരമാകും. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. നാല് ഗ്ലാസ് വെള്ളം ഓരോ ദിവസവും കുടിക്കുക. പിന്നീട് ഓരോ ഗ്ലാസ് വീതം കൂട്ടിയാൽ മതി. ഇതുപോലെ തുടർന്നാൽ ഗ്യാസ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറും പ്രമേഹം, ബിപി എന്നിവ നിയന്ത്രി യ്ക്കാനും സാധിക്കും.
രാവിലെ എഴുന്നേറ്റ് ശുദ്ധമായ വെള്ളം കുടിക്കുമ്പോൾ ലഭിക്കുന്ന ഉന്മേഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ശരീരത്തിലെ കൊഴുപ്പ് കുറച്ച് അമിതവണ്ണവും ഭാരവും കുറയ്ക്കാൻ വെള്ളം കുടി നമ്മെ സഹായിക്കും. രാവിലെ വെള്ളം കുടിക്കണമെന്ന് പറയുന്നതിനുള്ള 10 കാരണങ്ങൾ അറിയാം വീഡിയോയിൽ നിന്ന്. Drink Water Credit : EasyHealth