Easy Air Cooler Tip

AC യും വേണ്ട കൂളറും വേണ്ട; ഒരു ബക്കറ്റ് മതി, ഈ ഒരു സൂത്രം ചെയ്താൽ വീട് മുഴുവൻ തണുത്ത് വിറക്കും | Easy Air Cooler Tip

Easy Air Cooler Tip : എത്ര കനത്ത ചൂടിലും റൂം തണുപ്പിക്കാൻ ഇതൊന്നു മാത്രം മതി. കനത്ത ചൂടാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ശക്തമായ ചൂടിൽ രാത്രി സമയങ്ങളിൽ റൂമിൽ കിടന്നുറങ്ങുക എന്നത് വളരെയധികം ദുസ്സഹമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ റൂം തണുപ്പിക്കാനായി ഫാൻ, എ സി എന്നിവ സ്ഥിരമായി ഉപയോഗിച്ചാൽ കറണ്ട് ബില്ല് കൂടുതലായി വരാനുള്ള സാധ്യതയുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി റൂം തണുപ്പിക്കാനായി ചെയ്തു നോക്കാവുന്ന ഒരു ഉപകരണത്തിന്റെ നിർമ്മാണ രീതി വിശദമായി മനസ്സിലാക്കാം.

ഈയൊരു ഉപകരണം നിർമ്മിക്കാൻ ആവശ്യമായിട്ടുള്ള പ്രധാന സാധനം അത്യാവശ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റാണ്. മൂടിയോടു കൂടിയ ബക്കറ്റാണ് ആവശ്യമായിട്ടുള്ളത്. പിന്നീട് ആവശ്യമായിട്ടുള്ളത് ബാറ്ററിയിൽ ഘടിപ്പിക്കാവുന്ന ഒരു ചെറിയ ഫാൻ, ഒരു എൽ ഷേപ്പിൽ ഉള്ള പൈപ്പ്, ഒരു സ്ട്രൈറ്റ് പൈപ്പ് ഇത്രയും സാധനങ്ങളാണ്.

ആദ്യം തന്നെ ബക്കറ്റിന്റെ മൂടി എടുത്തുമാറ്റി അതിന്റെ നടുഭാഗത്ത് ഫാൻ വച്ച് കൃത്യമായ അളവിൽ വരച്ച ശേഷം ആ ഭാഗം കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം ഫാൻ ഈയൊരു ഭാഗത്തായി ഘടിപ്പിച്ച് കൊടുക്കണം. ഫാനിന്റെ വയറുകൾ ബാറ്ററിയിലേക്ക് കണക്ട് ചെയ്തു വെക്കണം. ബക്കറ്റിന്റെ അടപ്പിന്റെ സൈഡ് വശത്തായി സ്ട്രൈറ്റ് പൈപ്പ് ഫിറ്റ് ചെയ്യാൻ ആവശ്യമായ ഒരു ഹോൾ കൂടി ഇട്ടു നൽകണം. അതിന്റെ മുകൾഭാഗത്തായി എൽ ഷേപ്പിലുള്ള പൈപ്പ് ഫിറ്റ് ചെയ്തു കൊടുക്കാം. ശേഷം റൂം തണുപ്പിക്കാൻ ആവശ്യമായ വെള്ളം ബോട്ടിലുകളിലാക്കി ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുക്കണം.

ഇത്തരത്തിൽ തണുപ്പിച്ചെടുത്ത ബോട്ടിലുകൾ ബക്കറ്റിന് അകത്തേക്ക് ഇറക്കിവെച്ച ശേഷം അടപ്പു വെച്ച മൂടുക. ഈയൊരു സാധനം തണുപ്പിക്കേണ്ട റൂമിൽ കൊണ്ടുവെച്ച ശേഷം ഫാനിന്റെ ബാറ്ററി ഓൺ ചെയ്യുകയാണെങ്കിൽ നല്ല തണുപ്പുള്ള കാറ്റ് റൂമിനകത്ത് എങ്ങും പരക്കുന്നതാണ്. വളരെ കുറഞ്ഞ ചിലവിൽ റൂം തണുപ്പിക്കാനായി ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് തന്നെയാണ് ഇത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Air Cooler Tip Video Credit : Vichus Vlogs

Easy Air Cooler Tip

Also read : ഇതാണ് പാവങ്ങളുടെ AC; ഒരൊറ്റ മൺകലം മതി വീട് മുഴുവൻ കിടുകിട തണുപ്പിക്കാൻ, കടുത്ത ചൂടിലും ഇനി തണുത്ത് വിറച്ചു കിടന്നുറങ്ങാം | Room Cooling Ideas

Advertisement