കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോഴേക്കും ദോശമാവ് വാഴയിലയിൽ ഒഴിച്ച് നോക്കൂ; 5 മിനിറ്റിൽ പുതിയ രുചിയൂറും പലഹാരം, ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും.!! Easy And Tasty Evening Snack Recipe
Easy And Tasty Evening Snack Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും അവർ സ്കൂൾവിട്ട് വരുമ്പോൾ നല്ല രീതിയിൽ വിശപ്പ് ഉണ്ടായിരിക്കും. അതു കൊണ്ടുതന്നെ മിക്ക വീടുകളിലും ഈയൊരു സമയത്ത് എന്തെങ്കിലും ബേക്കറി പലഹാരം കുട്ടികൾക്ക് കൊടുക്കുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങളോട് കുട്ടികൾക്ക് വലിയ പ്രിയം ഉണ്ടാകാറില്ല എന്നതാണ് സത്യം.
അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി അടുക്കളയിൽ ബാക്കി വരുന്ന ദോശ അല്ലെങ്കിൽ ഇഡലിയുടെ മാവ് ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ ശർക്കര ചിരകിയത് ഇട്ടുകൊടുക്കുക. അതൊന്ന് അലിഞ്ഞു തുടങ്ങുമ്പോൾ അതേ അളവിൽ തേങ്ങ കൂടി ചേർത്തു കൊടുക്കണം.
തേങ്ങയും ശർക്കരയും നല്ല രീതിയിൽ മിക്സ് ആയി തുടങ്ങുമ്പോൾ ഏലയ്ക്ക പൊടിച്ചതും ആവശ്യമെങ്കിൽ ജീരകം പൊടിച്ചതും അതോടൊപ്പം ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. ഈയൊരു കൂട്ടിന്റെ ചൂടൊന്ന് ആറാനായി മാറ്റിവയ്ക്കാം. ശേഷം വാഴയില എടുത്ത് നല്ലതുപോലെ കഴുകി തുടച്ച് അതൊന്ന് വാട്ടി എടുക്കണം. പിന്നീട് പലഹാരം തയ്യാറാക്കാൻ ആവശ്യമായ വലിപ്പത്തിൽ ഇല ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. മുറിച്ചെടുത്ത ഇലകഷ്ണങ്ങളിലേക്ക് തയ്യാറാക്കിവെച്ച ദോശ ബാറ്ററിൽ നിന്നും ഒരു കരണ്ടിയളവിൽ മാവൊഴിച്ച് വട്ടത്തിൽ പരത്തുക.
അതിലേക്ക് തയ്യാറാക്കി വച്ച ശർക്കരയുടെ കൂട്ടുകൂടി നീളത്തിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. ശേഷം ഇലയുടെ നടുഭാഗം മടങ്ങി നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്തു വയ്ക്കുക. ഇത്തരത്തിൽ തയ്യാറാക്കി വച്ച മാവ് മുഴുവനായും ഇലയിൽ ഒഴിച്ച് പരത്തി എടുക്കണം. ശേഷം ഇഡലി പാത്രത്തിൽ വെള്ളം ആവി കയറ്റാനായി വയ്ക്കുക. വെള്ളം നല്ല രീതിയിൽ വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഇലകൾ വച്ച സ്റ്റാൻഡ് ഇറക്കി ആവി കയറ്റി എടുക്കുക. ഇപ്പോൾ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );