Easy And Tasty Tomato Ketchup Recipe
|

പഴുത്ത തക്കാളി കുക്കറിൽ ഒറ്റ വിസിൽ അപ്പൊ കാണാം മാജിക്; തക്കാളി കൊണ്ട് ഇപ്പോൾ തന്നെ ഇങ്ങനെ ചെയ്തു നോക്കൂ.!! Easy And Tasty Tomato Ketchup Recipe

Easy And Tasty Tomato Ketchup Recipe : തക്കാളി കൊണ്ട് ഒരുതവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ഞെട്ടും! പഴുത്ത തക്കാളി കുക്കറിൽ ഒറ്റ വിസിൽ അപ്പൊ കാണാം മാജിക്; തക്കാളി വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീല്ലല്ലോ! ഇന്ന് നമ്മൾ തക്കാളി കൊണ്ട് ഒരു അടിപൊളി റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്. ഇതിനായി നമുക്ക് 1 1/2 kg പഴുത്ത തക്കാളിയാണ് ആവശ്യമായിട്ടുള്ളത്.

ആദ്യം തക്കാളി കഴുകി വൃത്തിയാക്കി നാലായി മുറിച്ചെടുത്ത് ഒരു കുക്കറിലേക്കിടുക. ഇനി ഇതിലേക്ക് ചെറിയ കപ്പ് വെള്ളം ഒഴിച്ച് കുക്കർ മൂടി 4 വിസിൽ വരുന്നവരെ വേവിച്ചെടുക്കാം. അടുത്തതായി ഒരു ബൗളിലേക്ക് 2 tsp കാശ്‌മീരിമുളക്പൊടി, ആവശ്യത്തിന് ഉപ്പ്, 1/2 കപ്പ് വൈറ്റ് വിനീഗർ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം നേരത്തെ വേവിച്ചെടുത്ത തക്കാളി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് ഇത് നല്ലപോലെ ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക.

ഇനി ഇത് അരിപ്പ ഉപയോഗിച്ച് ഒരു ബൗളിലേക്ക് അരിച്ചെടുക്കാം. അതിനുശേഷം ഇത് ഒരു പാനിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ മുളക് – വിനിഗർ പേസ്റ്റ് ചേർത്ത് കൊടുക്കാം. എന്നിട്ട് ഇത് നല്ലപോലെ ഇളക്കി മിക്സ് ചെയ്യുക. അടുത്തതായി ഇതിലേക്ക് 1/2 കപ്പ് പഞ്ചസാരയുടെ മുക്കാൽ ഭാഗം ചേർത്തുകൊടുക്കാം. എന്നിട്ട് ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ചശേഷം ഇത് അടുപ്പത്തുവെച്ച് ചൂടാക്കാം.

ഇടക്കിടക്ക് ഇളക്കികൊടുക്കുവാൻ മറക്കരുത്. നല്ലപോലെ തിളച്ചു വരുമ്പോൾ മധുരം ഉണ്ടോ എന്ന് നോക്കാവുന്നതാണ്. മധുരം കുറവാണെങ്കിൽ ബാക്കിയുള്ള പഞ്ചസാരയും ഇതിലേക്ക് ചേർത്തുകൊടുത്ത് ഇളക്കി കൊടുക്കുക. ഇനി ഇത് കുറച്ചുനേരം മൂടിവെച്ച് വേവിച്ചെടുക്കുക. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Easy Tomato Ketchup Recipe Video credit: E&E Creations

fpm_start( "true" );