Easy Aval Snacks Recipe : എന്തൊക്കെ പലഹാരം പുറത്തു നിന്നും വാങ്ങാൻ കിട്ടിയാലും വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്. മിക്ക വീട്ടമ്മമാർക്കും മക്കൾക്ക് നൽകാനായിട്ട് അല്ലെങ്കിൽ ഭർത്താവിന് നൽകാനായിട്ട് സ്വന്തം കൈ കൊണ്ട് പലഹാരം ഉണ്ടാക്കുന്നത് തന്നെ ആണ് സന്തോഷം.
ഇതൊക്കെ ആസ്വദിച്ചു ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ സമയക്കുറവ് ആണ് പലരെയും അലട്ടുന്ന ഒരു പ്രശ്നം. അതു പോലെ തന്നെ ചില വിഭവങ്ങൾ ഉണ്ടാക്കാനായി വേണ്ട സാധനം വീട്ടിൽ ഉണ്ടാവുകയില്ല. എന്നാൽ കുറച്ച് അവലും ശർക്കരയും ഉണ്ടോ ? നല്ല രുചികരമായ ഒരു പലഹാരം കുറഞ്ഞ ചിലവിലും കുറഞ്ഞ സമയം കൊണ്ടും വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കും.
കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ഉണ്ടാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അവൽ എടുക്കണം. ഇതിനെ ചെറിയ തീയിൽ ചൂടാക്കി എടുക്കണം. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് ഇളക്കി വറുത്ത് എടുക്കണം. ഇതിന്റെ ചൂട് ആറിയതിന് ശേഷം പൊടിച്ച് എടുക്കണം. തരി തരി ആയിട്ട് പൊടിച്ചത് മാറ്റി വയ്ക്കണം. ഒരു കപ്പ് ശർക്കര ഒരു പാനിൽ വെള്ളം ചേർത്ത് അലിയിച്ച് എടുക്കണം.
ഇത് ചെറുതായി കുറുകുമ്പോൾ പൊടിച്ചു വച്ചിരിക്കുന്ന പൊടി ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് ഒരല്പം നെയ്യും നട്സും ഏലയ്ക്കപൊടിയും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. ചെറിയ ചൂടോടെ തന്നെ വീഡിയോയിൽ കാണുന്നത് പോലെ ഷേപ്പ് ആക്കി എടുക്കാവുന്നതാണ്. ലഡ്ഡു പോലെ ഉരുട്ടി എടുക്കുകയോ കട്ലറ്റ് ഷേപ്പിലോ ഒക്കെ തയ്യാറാക്കി എടുക്കാം. ഇനി വിരുന്നുകാർ പെട്ടെന്ന് കയറി വന്നാലോ ഒക്കെ തീർച്ചയായും ഉണ്ടാക്കി നൽകാവുന്ന ഒന്നാണ് ഈ പലഹാരം. Video Credit : cook with shafee