ബീഫ് ഫ്രൈ രുചിയിൽ ഒരു അടിപൊളി പാവയ്ക്കാ ഫ്രൈ; നല്ല ചൂട് ചോറിനൊപ്പം ഈ ഒരു മസാല ഫ്രൈ മാത്രം മതി, പാവയ്ക്ക ഇതുപോലെ വറുത്താൽ കഴിക്കാത്തവരും കഴിക്കും.!! Easy Bitter Gourd Fry Recipe
Easy Bitter Gourd Fry Recipe : പാവയ്ക്ക ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും തോരനുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പാവയ്ക്ക ഫ്രൈ ഉണ്ടാക്കാൻ കൂടുതലായും എല്ലാവരും ഉണക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കാരണം പാവയ്ക്ക നേരിട്ട് വറുത്തെടുക്കുമ്പോൾ കയപ്പ് കൂടും എന്നതു കൊണ്ടാണ് ഈ ഒരു രീതിയിൽ ചെയ്യുന്നത്. അതേസമയം ഒട്ടും കയ്പ്പില്ലാതെ തന്നെ രുചികരമായ പാവയ്ക്ക ഫ്രൈ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, രണ്ട് ടീസ്പൂൺ അളവിൽ മുളകുപൊടി, കാൽകപ്പ് അളവിൽ മൈദ, അല്പം ഉപ്പ്, വിനാഗിരി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ശേഷം തയ്യാറാക്കി വെച്ച പാവയ്ക്ക കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അല്പം കറിവേപ്പില കൂടി ഈയൊരു സമയത്ത് മസാല കൂട്ടിനോടൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്.
ശേഷം എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ചെയ്ത് പാവക്കയിലേക്ക് ചേർക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പാവയ്ക്ക വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. ഡീപ്പ് ഫ്രൈ ചെയ്യാൻ താല്പര്യമുള്ളവർക്ക് കൂടുതൽ എണ്ണ ഉപയോഗിച്ച് പാവയ്ക്ക വറുത്തെടുക്കാവുന്നതാണ്. ശേഷം ചൂടായ എണ്ണയിലേക്ക് തയ്യാറാക്കിവെച്ച പാവയ്ക്ക ഓരോ പിടി അളവിൽ ഇട്ട് നല്ല ക്രിസ്പായി വരുന്നതുവരെ ഇളക്കി വറുത്തു കോരാവുന്നതാണ്.
ഈയൊരു രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കുമ്പോൾ ഒട്ടും കയ്പില്ലാതെ തന്നെ കിട്ടുന്നതാണ്. ഓരോരുത്തർക്കും എരുവിന് അനുസരിച്ച് എടുക്കുന്ന മുളകുപൊടിയുടെ അളവിലും മറ്റും മാറ്റങ്ങൾ വരുത്താവുന്നതാണ്.ഇപ്പോൾ നല്ല രുചികരമായ പാവയ്ക്ക ഫ്രൈ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
fpm_start( "true" );