Easy Breakfast Perfect Vellayappam Recipe

ഈസ്റ്റും സോഡാ പൊടിയും ഒന്നും വേണ്ട; ഒരു ചെറുപഴം മതി, അപ്പത്തിന്റെ മാവ് പതഞ്ഞു പൊന്തിവരും | Easy Breakfast Perfect Vellayappam Recipe

Easy Breakfast Perfect Vellayappam Recipe : മലയാളികളുടെ പാൻകേക്കാണ് വെള്ളപ്പം. രുചിയിലും ആകൃതിയിലും പ്രകൃതത്തിലും ഏറെ വ്യത്യസ്തമാണത്. പച്ചരി കൊണ്ട് തയ്യാറാക്കുന്ന മാവ് പുളിപ്പിച്ചെടുത്താണ് സാധാരണ വെള്ളപ്പംചുട്ടെടുക്കാറുള്ളത്. മാവ് പുളിപ്പിക്കാൻ കള്ളാണ് ഉപയോഗിക്കാറുള്ളത്. അത് വെള്ളയപ്പം സോഫ്റ്റാകാനും സഹായിക്കും. അതില്ലാതെയും പൂപോലുള്ള വെള്ളപ്പം ചുട്ടെടുക്കാം.

  • Stir the fermented batter gently. Add a little water if too thick.
  • Pour a ladleful of batter into the center.
  • Immediately swirl the pan to spread the batter in a circular motion – this creates thin, lacy edges.
  • Heat an appachatti (appam pan) or non-stick mini wok.
  • Cover with a lid and cook on medium heat for 2–3 minutes.
  • No need to flip.
  • Once the center is cooked and edges crisp, remove the vellayappam.
  • Ingredients
  • പച്ചരി – 2 കപ്പ്‌
  • വെള്ളയപ്പം
  • ചോറ് – 1/4 കപ്പ്‌
  • വെളിച്ചെണ്ണ – 1 സ്പൂൺ
  • മൈസൂർ പഴം – 1 എണ്ണം
  • ഇഡ്ഡലി മാവ് – 1 സ്പൂൺ
  • വെജിറ്റബിൾ കുറുമ
  • അണ്ടിപരിപ്പ് – 6 എണ്ണം
  • ചുവന്ന ഉള്ളി – 6 എണ്ണം
  • തേങ്ങ – 1 ടേബിൾ സ്പൂൺ
  • പെരുംജീരകം – 1/4 ടീസ്പൂൺ
  • സവാള- 1 എണ്ണം
  • വെളിച്ചെണ്ണ- ആവശ്യത്തിന്
  • പച്ച മുളക്- 2 എണ്ണം
  • തക്കാളി – 1 എണ്ണം
  • ക്യാപ്സിക്കം – 1/2 കഷ്ണം
  • ഉരുളകിഴങ്ങ് – 1 എണ്ണം
  • ക്യാരറ്റ്- 1 എണ്ണം
  • ഗ്രീൻ പീസ് – 1/2 കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്
  • ഗരം മസാല – 1/2 ടീസ്പൂൺ

ചേരുവകളിൽ അൽപം മാറ്റം വരുത്തിയാൽ മതി. വെള്ളപ്പം സോഫ്റ്റല്ലെങ്കിൽ കഴിക്കാൻ മടുപ്പാകില്ലേ? എങ്കിലിനി യീസ്റ്റ്, സോഡാ പൊടി എന്നിവയൊന്നും ചേർക്കാതെ രുചികരമായി അത് എളുപ്പത്തിൽ ചുട്ടെടുക്കാം. മാവ് ഇങ്ങനെ തയ്യാറാക്കിക്കോളൂ. നല്ല തനി നാടൻ വെള്ളയപ്പവും അതിലേക്ക് കിടിലൻ കോമ്പിനേഷനായ വെജിറ്റബിൾ കുറുമയും ഉണ്ടാക്കു ന്നത് എങ്ങനെയെന്ന് നോക്കിയാലോ. വെള്ളയപ്പം തയ്യാറാക്കാൻ ആദ്യമായി രണ്ട് കപ്പ്‌ പച്ചരി എടുത്ത് നന്നായി കഴുകിയ ശേഷം മിനിമം ഒരു ആറ് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. ആറ് മണിക്കൂറിന് ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് പച്ചരി, കാൽ കപ്പ്‌ ചോറ്, ഒരു സ്പൂൺ വെളിച്ചെണ്ണ, ഒരു മൈസൂർ പഴം, ആവശ്യത്തിന് വെള്ളം എന്നിവ കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. അരച്ചെടുത്തതിന് ശേഷം ഇതിലേക്ക് ഒരു സ്പൂൺ ഇഡ്ഡലി മാവ് കൂടി ചേർത്ത് നാന്നായി മിക്സ്‌ ചെയ്യാം.

ശേഷം പിറ്റേന്ന് രാവിലെ ഉപ്പും കൂടി ചേർത്ത് വെള്ളപ്പം ചുട്ടെടുക്കാം. വെള്ളയപ്പത്തിന്റെ കൂടെ ഒരു അടിപൊളി വെജിറ്റബിൾ കുറുമ ഉണ്ടാക്കുന്നതിനായി ആദ്യം ഒരു കപ്പ്‌ ഗ്രീൻപീസ് നന്നായി കഴുകി കുക്കറിൽ ഇടാം. ശേഷം ഇതിലേക്ക് ഒരു കാരറ്റ്, ഒരു ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കാം. ശേഷം സ്റ്റവ് ഓൺ ചെയ്ത് പാൻ ചൂടാവാൻ വെക്കാം. ചൂടായി വന്ന പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ പെരുംജീരകവും ചേർത്ത് കൊടുക്കാം. ഒരു സവാള ക്യൂബ് ആയി അരിഞ്ഞതും കൂടി ചേർത്ത് വഴറ്റാം. രുചിയൂറും വെജിറ്റബിൾ കുറുമ ഉണ്ടാക്കുന്നത് അറിയാനായി വീഡിയോ കാണുക. Easy Breakfast Perfect Vellayappam Recipe Video Credit : Mallus In Karnataka

Easy Breakfast Perfect Vellayappam Recipe

Vellayappam (also called Palappam in some regions) is a soft, lacy-edged, fermented rice pancake popular in Kerala and parts of Tamil Nadu and Sri Lanka. It’s typically served with vegetable stew, chicken curry, or coconut milk.

Also Read : മാവ് അരക്കുമ്പോൾ ഈ ഒരു സൂത്രം ചെയ്താൽ മതി, മാവ് പതഞ്ഞു പൊന്തും; 5 മിനിറ്റിൽ പൂ പോലെ സോഫ്റ്റ്‌ അപ്പം റെഡി | Tasty Perfect Velleppam Recipe Tip

Advertisement