2+1+1 ഇതാണ് മക്കളെ ഒറിജിനൽ ദോശ കൂട്ട്; അരച്ച ഉടനെ മാവ് പതഞ്ഞു പൊന്തും, 1 കപ്പ് റവ കൊണ്ട് വെറും 10 മിനുട്ടിൽ മൊരിഞ്ഞ ദോശ.!! Easy Breakfast Rava Dosa Recipe

Easy Breakfast Rava Dosa Recipe : ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവാണെന്ന് തന്നെ വേണം പറയാൻ. കഴിക്കാൻ വളരെയധികം രുചിയുള്ള പലഹാരങ്ങളാണ് ഇവയെങ്കിലും മിക്കപ്പോഴും മാവ് കുതിർത്തനായി ഇട്ടു വെച്ചില്ലെങ്കിൽ അവ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അരി കുതിരാൻ ഇടാതെ തന്നെ രുചികരമായ റവ ദോശ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

അതിനായി മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ 2 ടീസ്പൂൺ അളവിൽ ഗോതമ്പ് പൊടി, കാൽ കപ്പ് അളവിൽ കട്ട തൈര് എന്നിവ കൂടി ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കുക. പൊടിയിലെ കട്ടകളെല്ലാം പോയി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ മാവ് അരച്ചെടുക്കണം. ശേഷം ഈയൊരു മാവ് കുറച്ചു നേരത്തേക്ക് മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് ദോശയിലേക്ക് ആവശ്യമായ ചട്നി തയ്യാറാക്കാം.

അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഉള്ളി എന്നിവയിട്ട് പച്ചമണം പോകുന്നതുവരെ വഴറ്റുക. ശേഷം ആവശ്യത്തിന് ഉപ്പും, മുളകുപൊടിയും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കണം. അതിലേക്ക് ഒരു പിടി അളവിൽ തേങ്ങ കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം സ്റ്റൗ ഓഫ് ചെയ്യാം. ഈയൊരു കൂട്ടിന്റെ ചൂട് ആറാനായി മാറ്റിവയ്ക്കാം. ചൂടൊന്ന് ആറി കഴിയുമ്പോൾ ചട്നി മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാവുന്നതാണ്.

അടുത്തതായി അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു പാക്കറ്റ് ഇനോയും പൊട്ടിച്ചിടുക. മാവിന്റെ കൺസിസ്റ്റൻസിക്ക് ആവശ്യമായ വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ദോശ ചുടാൻ ആവശ്യമായ പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണ തടവി കൊടുക്കുക. അതിലേക്ക് ഒരു കരണ്ടിയളവിൽ മാവൊഴിച്ച് പരത്തുക. മുകളിലായി അല്പം എണ്ണ അല്ലെങ്കിൽ നെയ്യ് കൂടി കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ റവ ദോശയും ചട്നിയും റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

easy breakfastEasy Breakfast Rava Dosa RecipeRava Dosa Recipe
Comments (0)
Add Comment