Easy Chapati Recipe
|

ഒറ്റയടിക്ക് 100 ചപ്പാത്തി; പരത്തുകയും വേണ്ട ചപ്പാത്തി പ്രെസ്സറും വേണ്ട, ഈ സൂത്രം ഒന്ന് കണ്ടു നോക്കൂ | Easy Chapati Recipe

Easy Chapati Recipe : എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവം ആണ് ചപ്പാത്തി. എന്നാൽ അത്‌ ഉണ്ടാക്കുന്നവർക്ക് ഇത് കുഴച്ചു പരത്തി എടുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട് ഉള്ള കാര്യം. കുഴയ്ക്കുന്നതിനെക്കാൾ പരത്തുക എന്നത് ശ്രമകാരമായ കാര്യമാണ്. അതിപ്പോൾ അംഗങ്ങൾ കൂടുതൽ ഉള്ള വീടാണ് എങ്കിൽ പറയുകയും വേണ്ട.

എന്നാൽ താഴെ കാണുന്ന വീഡിയോയിൽ ഉള്ള സൂത്രം ഒന്ന് കണ്ടിട്ട് പരീക്ഷിച്ചു നോക്കൂ. ഇനി മുതൽ ചപ്പാത്തി ഉണ്ടാക്കാൻ പരത്തുകയും വേണ്ട ചപ്പാത്തി പ്രെസ്സറും വേണ്ട. അതിനായി ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ അൽപ്പം ലൂസ് ആയി കുഴയ്ക്കുക. അതിന് ശേഷം ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അതിൽ എണ്ണ തൂക്കുക. എന്നിട്ട് ചെറിയ ഒരു ഉരുള ആക്കിയിട്ട് ആണ് കവറിന്റെ മുകളിൽ വയ്ക്കുക.

ഇതിന്റെ മുകളിലേക്ക് മറ്റൊരു പ്ലാസ്റ്റിക് കവർ എണ്ണ പുരട്ടി വയ്ക്കണം. അതിന് ശേഷം ഒരു സ്റ്റീൽ പാത്രം എന്തെങ്കിലുമെടുത്ത് ഇതിന്റെ മുകളിൽ രണ്ടോ മൂന്നോ തവണ വച്ച് അമർത്തണം. നല്ല വട്ടത്തിൽ ഉള്ള ചപ്പാത്തി തയ്യാറാവും. ഇതേ രീതിയിൽ തന്നെ പത്തിരിയും തയ്യാറാക്കി എടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ഗോതമ്പു പൊടി വിതറി കൊടുക്കകയും വേണ്ട എന്നത് കൊണ്ട് തന്നെ അടുക്കളയും വൃത്തിയായി കിടക്കും.

ഇല്ല എന്നുണ്ടെങ്കിൽ അടുക്കളയുടെ കൗണ്ടർ ടോപ്പിലും സ്റ്റോവിന് ചുറ്റും ഒക്കെ ഉള്ള പൊടി വൃത്തിയാക്കുന്ന ജോലിയും കൂടി ഉണ്ടാവും. ഇങ്ങനെ ചെയ്‌താൽ ആണ് ഒരു ജോലിയിൽ നിന്നും കൂടിയുള്ള മോചനമാണ് ഏതൊരു വീട്ടമ്മയ്ക്കും ലഭിക്കുക. അതു കൂടാതെ സമയലാഭവും ചപ്പാത്തി പ്രെസ്സർ വാങ്ങേണ്ട എന്നത് കൊണ്ടുള്ള പൈസയുടെ ലാഭവും ഉണ്ടാവുന്നതാണ്. Easy Chapati Recipe Video Credit : Grandmother Tips

Easy Chapati Recipe

Also Read : ചപ്പാത്തി പരത്താൻ ഇനി എന്തെളുപ്പം; ഒരു പ്ലെയ്റ്റ് മാത്രം മതി എത്ര ചപ്പാത്തിയും ഞൊടിയിടയിൽ പരത്താം, ഒറ്റയടിക്ക് എത്ര ചപ്പാത്തി വേണമെങ്കിലും ഉണ്ടാക്കാം.!! Easy Chapati Making Tip

Advertisement