മിക്സിയുടെ ഈ ഭാഗം അഴിച്ചു നോക്കിയിട്ടുണ്ടോ.!? ഇല്ലെങ്കിൽ പണി കിട്ടും, ഇനി ഇത് അറിയാതെ പോകല്ലേ | Easy Cleaning Tips For Mixie
Easy Cleaning Tips For Mixie : മിക്സി എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി. അടുക്കള ഉപകരണങ്ങൾ നിർമ്മിച്ചിരിക്കുന്നത് വീട്ടിലെ പണികൾ എളുപ്പമാക്കാനാണ്. അതിനാൽ തന്നെ ഇന്ന് എന്തും എളുപ്പത്തിൽ പാകം ചെയ്യാനും സാധിക്കും. അത്തരത്തിൽ അടുക്കളയിൽ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് മിക്സി. എന്തുവേണമെങ്കിലും മിക്സി ഉപയോഗിച്ച് പൊടിക്കാനും അരക്കാനും ഒക്കെ സാധിക്കും. മിക്സിയിൽ കൂർത്ത ബ്ലൈഡുകൾ ഉള്ളതുകൊണ്ട് തന്നെ ഭക്ഷണ സാധനങ്ങൾ അതിൽ പറ്റിയിരിക്കാനും സാധ്യത വളരെ കൂടുതലാണ്.
ഇത് പിന്നീട് കറയായി മാറുകയും ചെയ്യും. മിക്സി വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ. മിക്സിയുടെ ഉള്ളിൽ പുഴുക്കൾ ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നമ്മൾ ജ്യൂസ് അല്ലെങ്കിൽ തേങ്ങ പോലെയുള്ളവ അരക്കുമ്പോഴൊക്കെ മിക്സിയുടെ മിക്സിയുടെ ഉള്ളിലേക്കും ജാറിന്റെ അടിയിലേക്കുമെല്ലാം ലീക്ക് സംഭവിക്കാറുണ്ട്. ഇത്തരത്തിൽ ഭക്ഷണത്തിന്റെ അംശം മിക്സിക്കുള്ളിലും ജാറിന്റെ ഭാഗത്തുമെല്ലാം ഉള്ളതുകൊണ്ട് തന്നെ ഉറപ്പായും ബാക്ടീരിയകൾ കാണാൻ സാധ്യതയുണ്ട്. അപ്പോൾ ഇങ്ങനെയുള്ള മിക്സികൾ വളരെ എളുപ്പത്തിൽ എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്ന് നോക്കാം.
മിക്സി ഉപയോഗിക്കുന്നവർക്ക് അറിയാം മിക്സിയുടെ മുകൾ ഭാഗം അഴിക്കാതെ അത് ക്ലീൻ ചെയ്യാൻ സാധിക്കുകയില്ല. ഇത് വളരെ പെട്ടെന്ന് ക്ലീൻ ചെയ്തെടുക്കുന്നതിനായി ഈ മിക്സിയുടെ മുകളിലുള്ള ഭാഗം ആന്റി ക്ലോക്ക് ഭാഗത്തേക്ക് തിരിച്ചെടുത്താൽ ഇത് പെട്ടെന്ന് അഴിച്ചെടുക്കാം. അങ്ങനെ ശ്രമിച്ചിട്ട് കഴിയാത്തവർക്കായി മിക്സിയുടെ സൈഡിൽ കാണുന്ന സ്ക്വയർ ഷേപ്പിൽ ഉള്ള ഭാഗം ഒരു കത്തി ഉപയോഗിച്ച് അടർത്തി മാറ്റണം. അതിന്റെ മറ്റേ വശത്തും ഇതുപോലെ ചെയ്തു കൊടുക്കണം. ശേഷം ആ ഹോളിലേക്ക് ഒരു സ്ക്രൂ ഡൈവർ വെച്ച് കൊടുത്ത ശേഷം കട്ടിയുള്ള പ്ലെയറോ മറ്റോ ഉപയോഗിച്ച് ആന്റി ക്ലോക്ക് ഭാഗത്തേക്ക് ഒന്ന് തട്ടി കൊടുക്കണം.
അടുത്തതായി ഒരു ബൗളിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞെടുക്കണം. ശേഷം ഇതിലേക്ക് ഒന്നര സ്പൂൺ ബേക്കിംഗ് സോഡയും മൂന്ന് സ്പൂണോളം വിനാഗിരിയും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. വിനാഗിരി ഒഴിച്ച ശേഷം ബബിൾസ് പോയതിന് ശേഷം വിമ്മ് അല്ലെങ്കിൽ പ്രിൽ പോലുള്ള ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് ഒരു സ്പൂൺ ചേർത്ത് കൊടുക്കണം. ശേഷം ഇത് നന്നായി മിക്സ് ചെയ്തെടുക്കണം. എത്ര പറ്റി പിടിച്ചിരിക്കുന്ന അഴുക്കിനെയും മാറ്റി മിക്സി നല്ല വെളുത്ത നിറം ലഭിക്കുന്നതിനായി ഇത് സഹായിക്കും. മിക്സിയുടെ അഴുക്കുള്ള ഭാഗത്തെല്ലാം ഈ ലിക്വിഡ് ഒരു ബ്രഷ് ഉപയോഗിച്ച് നമുക്ക് നല്ലപോലെ പ്രയോഗിക്കാം. ജാറിന്റെ താഴെ ഭാഗത്തുള്ള അഴുക്കും നമുക്ക് ഇത്തരത്തിൽ ഈ ലിക്വിഡ് ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാം. Easy Cleaning Tips For Mixie : Ansi’s Vlog
