Easy Egg Roast Recipe
|

സവാളയും മുട്ടയും കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല, എല്ലാം കൂടി ഇട്ടു ഒറ്റ വിസിൽ ഞെട്ടും.!! Easy Egg Roast Recipe

വളരെ എളുപ്പത്തിൽ എഗ്ഗ് റോസ്റ്റ് തയ്യാറാക്കാനായി ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ. ചപ്പാത്തി, ദോശ, അപ്പം, നീർദോശ എന്നിങ്ങനെ വ്യത്യസ്ത പലഹാരങ്ങളോടൊപ്പമെല്ലാം ഒരേ രുചിയിൽ വിളമ്പാവുന്ന കറികളിൽ ഒന്നാണ് എഗ്ഗ് റോസ്റ്റ്. ഈയൊരു കറി കഴിക്കാൻ വളരെയധികം ടേസ്റ്റാണെങ്കിലും രാവിലെ സമയത്ത് കൂടുതൽ നേരം പണിപ്പെട്ട് തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

കറിയിലേക്ക് ആവശ്യമായ മസാല കൂട്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെങ്കിലും മുട്ട വേവിച്ചെടുക്കാൻ ആവശ്യമായ സമയമാണ് പലപ്പോഴും പ്രശ്നമായി മാറാറുള്ളത്. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കറിയിലേക്ക് ആവശ്യമായ മസാലയും മുട്ടയും എങ്ങനെ ഒരുമിച്ച് വേവിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ എഗ്ഗ് റോസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് സവാള കനംകുറച്ച് നീളത്തിൽ അരിഞ്ഞിടുക. അതോടൊപ്പം രണ്ട് തണ്ട് കറിവേപ്പില, ഒരു തക്കാളി അല്പം ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ശേഷം നന്നായി കഴുകി എടുത്ത മുട്ട കൂടി കുക്കറിലേക്ക് ഇറക്കിവെച്ച് അടപ്പു വെച്ച ശേഷം രണ്ട് വിസിൽ അടിപ്പിച്ച് എടുക്കുക. കുക്കറിന്റെ ചൂട് വിടുന്ന സമയം കൊണ്ട് കറിയുടെ മസാലക്കൂട്ട് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ ഒന്ന് വഴറ്റുക. ശേഷം കറിയിലേക്ക് ആവശ്യമായ മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക.

കുക്കർ തുറന്നശേഷം അതിലെ ഉള്ളിയുടെ മിക്സ് മസാല കൂട്ടിലേക്ക് ചേർത്ത് ഒന്നുകൂടി വഴറ്റിയെടുക്കുക. ശേഷം വേവിച്ചുവെച്ച മുട്ടയുടെ തോട് എല്ലാം കളഞ്ഞ് അതുകൂടി കറിയിലേക്ക് ചേർത്ത് കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിച്ചശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു എഗ്റോസ്റ്റിന്റെ റെസിപ്പിയാണ് ഇത്. ചപ്പാത്തി, നീർദോശ, ആപ്പം എന്നിവയോടൊപ്പമെല്ലാം ഈ ഒരു കറി സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

fpm_start( "true" );