Easy Healthy Weight Loss Drink Recipe
- Rich in fiber – improves digestion and prevents constipation
- High in omega – 3 fatty acids – supports heart health
- Helps in weight loss by keeping you full longer
- Regulates blood sugar levels
- Excellent source of plant protein
- Strengthens bones (calcium, magnesium, phosphorus)
- Boosts energy and stamina
- Supports gut health
- Improves skin and hair health
- Helps reduce inflammation
Easy Healthy Weight Loss Drink Recipe : വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്തി ഡ്രിങ്ക് പരിചയപ്പെട്ടാലോ? ഇതിലെ പ്രധാന ചേരുവ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചിയാസീഡ് ആണ്. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണിത്. ഇതിൽ ധാരാളം ഫൈബർ, പ്രോട്ടീൻ, ഒമേഗ ത്രി ഫാറ്റിആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, ബി, ഇ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ബ്ലഡ് ഷുഗർ കുറയ്ക്കുന്നതിനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു. പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമം തിളങ്ങാനും സഹായിക്കുന്ന രുചികരമായ ഈ ഡ്രിങ്ക് തയ്യാറാക്കാം.
ഇത് തയ്യാറാക്കുന്നതിനായി ആദ്യം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം എടുക്കണം. ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ചിയാസീഡ് ചേർത്ത് ഇളക്കിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ ഇത് ഗ്ലാസിന്റെ അടിയിൽ പറ്റിപ്പിടിച്ച് കിടക്കും. ഇങ്ങനെ ഇളക്കി കൊടുക്കുമ്പോൾ ഇത് പെട്ടെന്ന് തന്നെ വീർത്ത് വരും. അടുത്തതായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വീതം നാരങ്ങ നീരും തേനും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ചുകൊണ്ട് നമ്മുടെ വെയിറ്റ് ലോസ് ഡ്രിങ്ക് റെഡി.
ചിയാസീഡ് വെള്ളത്തിലോ പാലിലോ പുഡ്ഡിംഗിലോ നന്നായി കുതിർത്തെടുത്ത ശേഷം മാത്രമേ കഴിക്കാവൂ. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തവർക്ക് ഇത് ഒരു ദിവസം ഒരു ടേബിൾ സ്പൂൺ എന്ന അളവിൽ കഴിച്ചാൽ മതിയാകും. നമ്മൾ രാവിലെ വെറും വയറ്റിൽ ബ്രേക്ക്ഫാസ്റ്റിന് അരമണിക്കൂർ മുമ്പായി ഈ ഡ്രിങ്ക് കഴിക്കുകയാണെങ്കിൽ രണ്ടാഴ്ച കൊണ്ട് 6 കിലോ വരെ വണ്ണം കുറയ്ക്കാം. ഈ ഡ്രിങ്ക് ബ്ലഡ് പ്രഷറും ഷുഗറുമെല്ലാം കുറയ്ക്കുന്ന ഒന്നായതുകൊണ്ട് തന്നെ ഇത്തരം അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ഡോക്ടറോട് അഭിപ്രായം ചോദിച്ചതിനു ശേഷം മാത്രം ഇത് കഴിക്കേണ്ടതാണ്.
ഇത് കഴിക്കുന്നതിന്റെ കൂടെ പ്രത്യേകിച്ച് ഡയറ്റ് ഒന്നും ചെയ്യേണ്ട കാര്യമില്ല. അമിതമായി മധുരം കഴിക്കുന്നവർ ആണെങ്കിൽ അതൊന്ന് നിയന്ത്രിക്കുകയും ഒരുപാട് ഫൈബർ അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നവർ ആണെങ്കിൽ അതൊന്ന് കുറയ്ക്കുകയും ചെയ്യുക. പ്രത്യേകിച്ച് ചവർപ്പോ രുചിയോ ഇല്ലാത്തതുകൊണ്ട് തന്നെ ഈ ഡ്രിങ്ക് വളരെ എളുപ്പത്തിൽ കഴിക്കാവുന്നതുമാണ്. Easy Healthy Weight Loss Drink Recipe Video Credit : Jess Creative World