തിളപ്പിക്കാതെ മിനിറ്റുകൾക്കുളിൽ ഫ്രഷ് ചോറ് റെഡി; ഇറച്ചിയും മീനും ഫ്രിഡ്‌ജിൽ വെക്കുന്നവർ ഇത് കാണുക, ഈ കാര്യങ്ങൾ അറിയാതെ പോവല്ലേ | Easy Kitchen Tips And Tricks
Easy Kitchen Tips And Tricks : അടുക്കളയിലെ പണികൾ എളുപ്പത്തിൽ തീർക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ കഷണങ്ങൾ അരിയിലും,പാത്രം കഴുകലും ഒക്കെയായി സമയം പോകുന്ന വഴി അറിയാറില്ല. അടുക്കള ജോലികൾ എളുപ്പമാക്കാനായി തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില അടിപൊളി ടിപ്പുകൾ അറിഞ്ഞിരിക്കാം.
എല്ലാ വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നായിരിക്കും ക്യാബേജ്. എന്നാൽ ക്യാബേജ് ചെറുതായി അരിഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ക്യാബേജ് എളുപ്പത്തിൽ അരിഞ്ഞെടുക്കാനായി ആദ്യം തന്നെ അവ മീഡിയം വലിപ്പത്തിലുള്ള സ്ലൈസുകളായി അരിഞ്ഞെടുക്കുക.ശേഷം അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് കറക്കിയെടുക്കുകയാണെങ്കിൽ ചെറിയ കഷണങ്ങളുടെ രൂപത്തിൽ ലഭിക്കുന്നതാണ്. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന കുക്കറിന്റെ അടിഭാഗത്ത് കറപിടിച്ചിരിക്കുന്നത് സ്വാഭാവികമാണ്.
എന്നാൽ അത്തരം കറകൾ പോകാനായി പല വഴികളും പരീക്ഷിച്ചു പരാജയപ്പെട്ടവർക്ക് ചെയ്തു നോക്കാവുന്ന ഒരു കാര്യമാണ് അടുത്തത്. കുക്കറിന്റെ ഉള്ളിൽ കറയുള്ള ഭാഗത്ത് കുറച്ച് ടൂത്ത് പേസ്റ്റ് അപ്ലൈ ചെയ്യുക, ശേഷം അതോടൊപ്പം ഏതെങ്കിലും ഒരു സോപ്പ് ലിക്വിഡ് അല്ലെങ്കിൽ സോപ്പുപൊടി കൂടി ഒഴിച്ചു കൊടുക്കുക. ഇത് അല്പനേരം റസ്റ്റ് ചെയ്യാനായി വെക്കണം. ശേഷം ഒരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുകയാണെങ്കിൽ കറയെല്ലാം പോയി പാത്രം നല്ല രീതിയിൽ വെട്ടിത്തിളങ്ങുന്നതാണ്.
അരി തിളച്ചു പോകുന്നത് ഒഴിവാക്കാനായി അരി വെക്കുന്ന പാത്രത്തിന്റെ വായ് വട്ടത്ത് അല്പം എണ്ണ സ്‌പ്രെഡ് ചെയ്ത് കൊടുത്താൽ മതി. അതുപോലെ മരത്തിന്റെയോ മറ്റോ ഒരു തവി പാത്രത്തിനു മുകളിൽ വയ്ക്കുന്നതും അരി തിളച്ചു പോകുന്നത് ഒഴിവാക്കാനായി സഹായിക്കുന്നതാണ്. കാലങ്ങളോളം വെളിച്ചെണ്ണ കേടാകാതെ സൂക്ഷിക്കാൻ ക്യാനിൽ നാലോ അഞ്ചോ കുരുമുളകിന്റെ മണികൾ കൂടി ഇട്ടു കൊടുത്താൽ മതി. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Kitchen Tips And Tricks Video Credit : SN beauty vlogs
Easy Kitchen Tips And Tricks
Also Read : ഇനി 1 വർഷം വരെ ഒരു ഗ്യാസ് സിലിണ്ടർ മതി; വേറെ സിലിണ്ടർ വാങ്ങുകയും വേണ്ട, ഈ ട്രിക്ക് അറിഞ്ഞാൽ ശരിക്കും ഞെട്ടും
